നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

അന്ന് ഒരു ശനിയാഴ്ചയായിരുന്നതിനാൽ ഞാൻ പതിവിലും രാവിലെ തന്നെ എഴുനേറ്റു. ഉത്സവത്തിന്‌ കൊടിയേറുന്ന ദിവസം കൂടിയാണല്ലോ അന്ന്.

ചെറിയമ്മായി വന്നു എന്റെ മുറിയിൽ ഒരു പിടിപ്പിച്ച മയിൽപീലിയുടെ ഡിസൈനുള്ള കസവുസാരിയും, ഏതാനും ആഭരണങ്ങളുമൊക്കെ കൊണ്ട് വന്നു വെച്ചിരിക്കുന്നു.

 

രാവിലെ ഞാൻ കുളി കഴിഞ്ഞെത്തിയപ്പോഴേക്കും, ചെറിയമ്മായി എന്റെ പിന്നാലെ മുറിയിലും എത്തി. “രാധു ഇന്ന് സാരി ഉടുത്താൽ മതി. നല്ല സുന്ദരിയായി ഒരുങ്ങി വരണം കേട്ടോ..”

“ഇവിടെ അമ്മായി ഉണ്ടല്ലോ സുന്ദരിയായി, അപ്പോൾ ഞാൻ എന്തിനു മത്സരിക്കണം…” ഞാൻ ഇത്തിരി തമാശയായിട്ടും കാര്യമായിട്ടും പറഞ്ഞു.

“അതിന് രാധു ഇപ്പൊ ചെറിയ കുട്ടി ഒന്നും അല്ല, ദാവണിയും ഇട്ടോണ്ട് നടക്കാൻ. ഇന്ന് എന്തായാലും മോള് സാരി ഉടുക്കണം.”

 

“എനിക്കതിനു സാരി ഒന്നും ഉടുക്കാൻ അറിയില്ല…” കുഞ്ഞമ്മായിയുടെ വാക്കുകൾ നിഷേധിച്ചുകൊണ്ട് ഞാൻ തലയാട്ടി.

“അതൊന്നും സാരമില്ല സാരിയുടുപ്പിച്ചു തരാനല്ലേ ഞാനിവിടെ നിൽക്കുന്നത്.”

 

“ശോ..! എന്റെ അമ്മായി, കോളേജ് ഡേയ്ക്കും ഓണാഘോഷത്തിനുമൊക്കെ സാരി ഉടുക്കുന്ന കഷ്ടപ്പാട് എനിക്ക് മാത്രമേ അറിയൂ. എനിക്കിതൊന്നും വലിച്ചു ചുറ്റി നടക്കാൻ പറ്റില്ല. പിന്നെ വേണമെങ്കിൽ ഞാൻ നല്ലൊരു ദാവണി ഇടാം.”

 

“അയ്യോ, അതൊന്നും പോരാ എന്റെ രാധുമോള് മിടുക്കിയായിട്ട് ഇത് ഉടുത്തേ. അമ്മായി മോളെ സഹായിക്കാം..”

‘ശ്ശെടാ ഇതെന്ത് പ്രാന്താ അമ്മായിക്ക്…’

“ഞാനിപ്പോൾ വരാം അമ്മായി. ഒരു അഞ്ച് മിനിറ്റ്…” ഞാൻ അമ്മായിയോട് മുറിയിൽ കാത്തിരിക്കാൻ പറഞ്ഞിട്ട് അമ്മമ്മയോടു ഇതേപ്പറ്റി ചോദിക്കാനായി താഴേക്ക് പോയി.

 

ഓഹോ അവിടെ അമ്മമ്മയും ഗമയിൽ ആണ്. പതിവിനു വിപരീതമായി വല്യ കസവുള്ള നേരിയതും, കഴുത്തിൽ പതക്കവുമൊക്കെ ഇട്ടിട്ട് മരക്കസേരയിൽ ഇരിപ്പാണ് പുള്ളിക്കാരി.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.