നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

വിവാഹ വാർഷിക ആശംസകളോടെ നാളെ രാവിലെയോടെ തന്നെ അവ വസുദേവിന്റെ കയ്യിൽ എത്തിച്ചേരും. ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, എന്റെ മനസ് പത്തൊമ്പത് വർഷങ്ങൾക്കു പുറകിലേക്ക് പോയി….

*********************************************

വസുദേവുമായുള്ള വിവാഹം…

 

അന്ന് ഞാൻ ബിരുദം അവസാന വർഷം പഠിക്കുകയായിരുന്നു. പ്രതിവർഷം നാട്ടിലെ ഞങ്ങളുടെ കുടുംബക്ഷേത്രമായ ഉലകുടയപെരുമാൾ ക്ഷേത്രത്തിൽ ഉത്സവം നടക്കും.

ഉദായാസ്തമന പൂജകൾ നടക്കും. അന്നം എടുപ്പും അടവഴിപാടും സദ്യയും. വിളക്കും ഗുരുതിയും അങ്ങനെയെല്ലാമുണ്ട്.

 

അതോടൊപ്പം പ്രജാപ്രശ്ന പരിഹാര ജ്യോതിഷം എന്ന് പറയുന്ന ആ ഒരു പ്രേത്യേക ചടങ്ങിൽ പങ്കെടുക്കാനുമായി ആ കരയിലെ അത്യാവശ്യം ധനസ്ഥിതിയുള്ള കുടുംബങ്ങൾ ഉൾപ്പെടെ ദേശക്കാർ ഒന്നടങ്കം എത്തും. പിന്നെ അവരുടെ ബന്ധുമിത്ര ജനങ്ങളുമുണ്ടാകും.

 

പ്രശ്നപരിഹാര ജ്യോതിഷത്തിൽ തന്ത്രി പറയുന്ന അതപ്പടി ഫലിക്കും എന്നാണ് എല്ലാവരും പറഞ്ഞിരുന്നതും അന്നുവരെ തനിക്കുണ്ടായിരുന്ന അനുഭവവും.

 

ഉത്സവമാരംഭിക്കുന്ന എഴുന്നള്ളത്ത് ദിനം വീട്ടിലും അമ്പലത്തിലുമായി പിടിപ്പതു പണിയുണ്ടാകും. വല്യമ്മാവൻ കുറെയധികം പേരെ അന്ന് ജോലിക്കു വയ്ക്കും.

ശ്രീനി അമ്മാമ ക്ഷേത്രകമ്മിറ്റിയിൽ ഉണ്ടായിരുന്നതിനാൽ എല്ലാത്തിനും മുന്നിൽ നിന്ന് അമ്പലത്തിലെ കാര്യങ്ങളൊക്കെ നോക്കും.

ചെറിയമ്മായിക്ക് ഇതിലൊന്നും അത്ര താല്പര്യമുള്ളതായി ഞാൻ കണ്ടിട്ടില്ല. വിവാഹം കഴിഞ്ഞ് ആദ്യത്തെ കൊല്ലം തീണ്ടാർന്നു എന്ന് പറഞ്ഞു മാറിനിന്നു. പിന്നത്തെ കൊല്ലം ഗർഭമായി, കഴിഞ്ഞ വർഷങ്ങളിൽ കുട്ടി പേടിക്കും…

 

ഇങ്ങിനെ ഓരോ ഒഴികഴിവു പറഞ്ഞു മാറുമായിരുന്നു. കുഞ്ഞമ്മാവൻ മാത്രമേ വരവുണ്ടായിരുന്നുള്ളു. പക്ഷെ ഇക്കൊല്ലം, എന്തോ ചെറിയമ്മയ്ക്കാണ് ഉത്സാഹം കൂടുതൽ.

 

ചെറിയമ്മ പൂജക്ക് മൂന്നു നാല് ദിവസം മുൻപ് തന്നെ എത്തിച്ചേർന്നു, വീട് വൃത്തിയാക്കുന്നു, കുരുത്തോലകൾ തൂക്കുന്നു. ഒടുവിൽ ഉത്സവത്തിന്റെ ആദ്യ ദിനം വന്നു…

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.