“വസുദേവ് എന്താണീ പറയുന്നത്…?” എനിക്കൊന്നും മനസ്സിലായില്ല.
“രാധൂ, നാളെ നമ്മുടെ വിവാഹ വാർഷികമാണ്. ഞാൻ നിനക്കൊരു സർപ്രൈസ് ഗിഫ്റ്റ് പെട്ടിയിൽ വച്ചിരുന്നു. നീയത് കണ്ടോ, ഇഷ്ടപ്പെട്ടോ…?”
‘ഓ ഗോഡ്…!’ വസുദേവ് പറഞ്ഞത് കേട്ട് എനിക്ക് വല്ലാത്ത ചമ്മൽ തോന്നി.
“സോറി വസുദേവ്, ഞാനാ പെട്ടി ഇനിയും ചെക്ക് ചെയ്തിട്ടില്ല.”
“എല്ലാത്തവണയും പോലെ, ഈ വർഷവും നീ മറന്നുപോയിരിക്കുന്നു രാധൂ. ഇന്നേക്ക് പത്തൊമ്പത് വർഷമായിരിക്കുന്നു നീയെന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്.”
“അയ്യോ ശരിക്കും സോറി വസൂ. പിന്നെ അഡ്വാൻസ് വിഷസ് ടു യു മൈ ഡിയർ. പിന്നെ എന്താണ് ഗിഫ്റ്റ് എന്ന് പറഞ്ഞില്ല ?”
“അയ്യടി മോളെ നിന്റെ വേല കൈയിൽ തന്നെ വെച്ചാൽ മതി. മോള് അത് പോയി ബാഗിൽ തിരയൂ, കണ്ട് ഇഷ്ടപ്പെട്ടാൽ എന്നിട്ടെന്നെ വിളിക്ക്. പിന്നെ വേറൊരു കാര്യം.. നിനക്കുള്ള ആ ഗിഫ്റ്റ് തിരഞ്ഞെടുത്തത് ശ്രീക്കുട്ടന്റെയും കൂടെ ഉത്സാഹത്തിലാണ് കേട്ടോ.”
വസുദേവ് ഫോൺ കട്ട് ചെയ്തു.
ഞാൻ എന്റെ പെട്ടി തുറന്നു. പെട്ടിയുടെ ഏറ്റവുമടിയിൽ, എന്റെ വസ്ത്രങ്ങളുടെ അടിയിലായി ഒരു ചെറിയ ബോക്സ്. ഞാനതു തുറന്നു നോക്കി.
മൂന്നു വജ്ര കല്ലുകൾ പതിച്ച ഒരു ഗോൾഡ് പ്ലേറ്റഡ് പ്ലാറ്റിനം മോതിരം. എനിക്ക് മോതിരങ്ങളോടുള്ള ഭ്രമം ശ്രീകുട്ടന് നന്നായിട്ടറിയാം.
ഒരു നിമിഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. വസുദേവും, ശ്രീക്കുട്ടനും. അവരില്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഒരു തരിശുഭൂമിയായി മാറിയേനെ…
ഉറങ്ങാൻ പോകുന്നതിനു മുൻപ്, ആമസോൺ ഇന്ത്യയിൽ പോയി ഒരു ഫോസിൽ വാച്ചും ഫെർണസ് ആൻഡ് പെറ്റൽസിൽ ഒരു റോസ് ബൊക്കെയും വസുവിന്റെ അഡ്രസ്സിലേക്ക് ഓർഡർ ചെയ്തയച്ചു.
ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??
ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See
♥️♥️♥️♥️♥️♥️♥️
?❤️