നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

“അതെല്ലാം തനിക്കു ബുദ്ധിമുട്ടാകുമെടോ..?

തന്റെ ഈ തിരക്കിനിടയിൽ ഞാനും കുടുംബവും അങ്ങോട്ടേക്ക് വന്നാല്…”

“രവി പ്ലീസ്, താൻ അങ്ങനെയൊന്നും പറയരുത്… എത്ര വർഷങ്ങളായിരിക്കുന്നു നമ്മൾ തമ്മിൽ കണ്ടിട്ട്… ഇനി നമ്മളെന്നെങ്കിലും കാണുമോ..? അതും എനിക്കുറപ്പില്ല…”ഒടുവിൽ രവി സമ്മതിച്ചു. അത് അങ്ങനെയാണ്.

 

കലാലയ കാലം മുതൽക്കേ അതങ്ങനെയാണ്. രവിക്ക് എന്റെയോ എനിക്ക് രവിയുടെയോ വാക്കുകൾ പരസ്പരം ധിക്കരിക്കാൻ സാധിക്കുമായിരുന്നില്ല. ഇപ്പോഴിതാ പത്തൊമ്പത് വർഷങ്ങൾക്ക് ശേഷം താൻ വീണ്ടും രവിയെ കാണുകയാണ്…

രവിക്ക് മൂന്നു ദിവസത്തെ പരിപാടിയാണ്. ഒരു ദിവസം കുടുംബത്തോടൊപ്പം കൊച്ചിയിൽ ഒരു ചെറിയ വിനോദ യാത്ര.

ഒരു ദിവസം പുരസ്‌കാര സ്വീകരണം, അടുത്ത ദിവസം പിന്നെ ചില വ്യക്തിപരമായ ജോലികളും കഴിഞ്ഞു അന്ന് ഉച്ചയോടെ രവി മടങ്ങും.

 

നാളെ മറക്കാതെ രവിയുടെയും കുടുംബത്തിന്റെയും താമസം ഹോട്ടലിൽ ഏർപ്പാട് ചെയ്യണം. എന്റെ ഫോണിലെ മസ്റ്റ് ടു ഡൊ ലിസ്റ്റിൽ അത് ടൈപ്പ് ചെയ്ത് അലാറവും വച്ചു.

അടുത്ത ദിവസം രാവിലെ തന്നെ അനീഷിനെ വിളിച്ചു ഒബ്രോയ് ഹോട്ടലിൽ മുറി ബുക്ക് ചെയ്തു.

 

“അനീഷ്, ബില്ല് എന്റെ സ്വകാര്യ അക്കൗണ്ടിലേക്കു ബില്ല് ചെയ്താൽ മതി. കമ്പനി ഗസ്റ്റ് അല്ലേ വരുന്നത്. അവർക്കൊരു നല്ല കാറും ഡ്രൈവറും വരുന്ന ദിവസം മുതൽ തിരിച്ചു പോകുന്ന വരെ ഏർപ്പാടാക്കാൻ ഹോട്ടലിൽ പറയണം. റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെ കൊണ്ട് വരികയും വേണം.” ഞാൻ അനീഷിനോട് നിർദ്ദേശിച്ചു.

 

ഓരോരോ തിരക്കിൽ സമയം പോയതറിഞ്ഞില്ല. വസുദേവ് ഉച്ചയോടെ വിളിച്ചു.

“ഞാൻ കരുതി നീ വിളിച്ചു എന്നോട് വിവരങ്ങൾ പറയുമെന്ന്. എന്തെ ഇഷപ്പെട്ടില്ലേ?”

“എന്താണത് വസൂ…?”

“ഓ അപ്പോൾ നീ പെട്ടി ഇനിയും തുറന്നിട്ടില്ല…”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.