നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

“എന്തിനാ മാഡം, ഗവർണറിനെയൊക്കെ ഈ പ്രശ്നത്തിൽ വലിച്ചിഴയ്ക്കുന്നതു… എന്നെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ..?”

“ഒന്നും മനഃപൂർവ്വമല്ല മേനോൻ, ഇതിപ്പോൾ കുറെയേറെ പ്രാവശ്യമായില്ലേ ഓരോരോ പ്രശ്നങ്ങളായി വന്നുകൊണ്ടിരിക്കുന്നു.”

“മാഡം ദയവായി ദേഷ്യപ്പെടല്ലേ… തിരഞ്ഞെടുപ്പൊക്കെ വരികയല്ലേ. നാട്ടിൽ പ്രാദേശികമായി എന്തെങ്കിലും ഒക്കെ ഓളമുണ്ടാക്കിയാലേ രക്ഷപെട്ടു പോകൂ.”

പക്ഷേ അയാളുടെ ന്യായം പറച്ചില് കേട്ട് എനിക്ക് വല്ലാത്ത ദേഷ്യം വന്നു…

 

‘പാർട്ടിക്ക് പിടിവള്ളി ഉണ്ടാക്കാനും ഭരണം പിടിക്കാനും കോടി കണക്കിന് രൂപയുടെ പ്ലാന്റും ആയിരക്കനകീനാളുകളുടെ ജീവിതവും കൊണ്ടാണോ കളിക്കുന്നത്.’

എന്ന് അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ മനസംയമനം പാലിച്ചു.

 

“മേനോൻ, നിങ്ങളുടെ ഭരണകാലത്തു ആരംഭിച്ച ഒരു പ്രൊജക്റ്റല്ലേ ഇത്. രണ്ടായിരത്തിൽപരം പേർക്ക് ഇത്രയും ജോലി അവസരങ്ങൾ ഉണ്ടാക്കി കൊടുത്ത് നിങ്ങളുടെ പാർട്ടി നേട്ടമല്ലേ…

വോട്ട് ചോദിക്കേണ്ടത്, ഉണ്ടാക്കി കൊടുത്ത ജോലി സാധ്യതയെ കാണിച്ചോ അതോ പൂട്ടിച്ച ഫാക്ടറികളുടെ എണ്ണം കാണിച്ചോ..? എന്ത് രാഷ്ട്രീയമാണിത്…?”

 

ഞാൻ അല്പം പരിഹാസം കലർത്തി മുന വച്ച് തന്നെയാണ് പറഞ്ഞത്. പക്ഷെ മേനോൻ അത് മനസിലാക്കിയ ഭാവം കാണിച്ചില്ല.

 

“മാഡം ധൈര്യമായിരിക്കൂ. ഞാൻ പറഞ്ഞില്ലേ. ഇനി അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല…”

***********************************************

രാത്രി ഹോട്ടലിൽ എത്തിയപ്പോളാണ് രവിയെ വിളിച്ചില്ല എന്നോർമ്മ വന്നത്. ഇന്ന് കുറച്ചു നേരത്തെ എത്തിയ ദിവസമാണ്. സമയം ഒൻപതര. ഒന്ന് വിളിച്ചു നോക്കാം.

“രവി ചിരിച്ചു. അവസാനം താൻ എന്നെ വിളിച്ചിരിക്കുന്നു…”

“രവി, തമാശ കള. എന്നാണ് കൊച്ചിയിൽ എത്തുന്നത്…? ഈ വരവിനു, രവിയും കുടുംബവും എന്റെ ഗസ്റ്റ് ആണ്.”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.