നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

ഉറക്കത്തിൽ ഞാനാ സ്വപ്നം വീണ്ടും കണ്ടു. കൃഷ്ണനെ തേടി പോകുന്ന ഞാൻ… കുന്നിൻ ചെരിവുകളിൽ, പുഴയുടെ തീരത്ത് അടർന്നു കാട്ടിനുള്ളിൽ, പക്ഷെ കൃഷ്ണൻ എവിടെയും ഇല്ല… ഒരു കരച്ചിലിന്റെ വിലിമ്പിൽ നിൽക്കുമ്പോൾ, അതാ ഒരു വിളക്കിന്റെ ശോഭ.

 

ഞാൻ ഓടി ഓടി അങ്ങോട്ടേക്ക് ചെന്നു. കുറെ ഗോവണിപ്പടികൾ, നീണ്ട ഇടനാഴികൾ, എത്ര ഓടിയിട്ടും കൃഷ്ണന്റെ സന്നിധിയിൽ എത്തുന്നില്ല. ഒടുവിൽ ഓടിക്കിതച്ചെത്തിയപ്പോൾ, സന്നിധി അടച്ചിട്ടിരിക്കുന്നു…

 

ഒരു തേങ്ങലോടെ ഞാൻ ഞെട്ടിയുണർന്നു. ഫോണിൽ സമയം നോക്കി. അലാറം അടിക്കാൻ ഇനിയും അര മണിക്കൂറുണ്ട്. ഇനി ഉറങ്ങാൻ കഴിയില്ല. ഈ സ്വപ്നം…

 

വിവാഹത്തിന് ശേഷം തന്നെ ഇങ്ങിനെയൊരു അവസ്ഥയുണ്ടാകാൻ തുടങ്ങിയിരുന്നു… അന്നൊക്കെ പക്ഷെ ആരെയോ അന്വേഷിച്ചു പോകുന്ന മാതിരിയുള്ള സ്വപ്നങ്ങളായിരുന്നു അവയെല്ലാം.

 

പിന്നീടെപ്പൊഴോ കൃഷ്ണനെ തേടി ഉള്ള യാത്രകളുടെ സ്വപ്നങ്ങളായ് അവ മാറി. അത് ഒരു സ്വപ്നം മാത്രമല്ലെ എന്ന് എനിക്ക് ഇപ്പോഴും തോന്നാറുണ്ട്… അത്ര മാത്രമാണ് ആ അനുഭവത്തിന്റെ തീക്ഷ്ണത.

 

ഒരു മൂന്നു നാല് ദിവസത്തേക്കെങ്കിലും ആ സ്വപ്നത്തിന്റെ ഹാങ്ങോവർ എന്നെ വിട്ടു മാറില്ല. ഇല്ല, ഇനി ഇന്നുറങ്ങാൻ കഴിയില്ല.. എന്റെ കൃഷ്ണാ നീ എവിടെയാണ്..? ഇനിയും എത്ര കാലമിങ്ങനെ നിന്നെ ഞാൻ തേടി തേടി അലയും..? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഞാൻ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.

 

പിന്നീട് എഴുനേറ്റ് കുളിമുറിയിലേക്ക് നടന്നു… ഫ്രഷായി വന്നതിന് ശേഷം പെട്ടി ഒതുക്കിവച്ചു… അടുത്ത യാത്ര… വീണ്ടും വിമാനത്താവളത്തിലേക്ക്.

വിമാനം ഇറങ്ങി നേരെ ഓഫീസിലേക്കാണ് പോയത്. ഉച്ചയായപ്പോൾ മേനോന്റെ ഫോൺ വന്നു.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.