നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

ഒരു മൂന്ന് മാസത്തിന്റെ കാലയളവിൽ ജീവിതമാകെ മാറിപോയി. പിന്നെപ്പിന്നെ ജീവിക്കാനുള്ള തത്രപ്പാടിൽ പഴയതെല്ലാം മനഃപൂർവം മറന്നു. പക്ഷേ ഇന്നിപ്പോൾ സമയം ഏറെയായിരിക്കുന്നു. രവിയെ നാളെയെന്തായാലും വിളിക്കണം.

 

ഉറങ്ങുന്നതിനു മുൻപ് ശ്രീക്കുട്ടനെ വിളിച്ചു. അവനും ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അവനു വല്ലാത്ത ആശ്ചര്യമായി. “അമ്മെ, എന്തൊരു അത്ഭുതമാണിത്… ഇപ്പോഴെങ്കിലും അമ്മയ്ക്കെന്നെ വിളിക്കണമെന്ന് തോന്നിയല്ലോ..!

 

“ഞാൻ നിന്നെ വിളിക്കാറില്ല അല്ലെ..? അമ്മ വിളിക്കാത്തതിൽ വിഷമമുണ്ടോ കുട്ടാ നിനക്ക്…??? ഞാനിപ്പോ ഇവിടെ കൊച്ചിയിലുണ്ട്. പക്ഷേ ജോലിയുടെ തിരക്ക് കാരണം അമ്മയ്ക്ക് നിന്നെ വന്നു കാണാൻ പറ്റിയില്ല.” എന്റെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞിരുന്നു.

 

“ഛെ ഛെ.. എന്താ അമ്മേ ഇത്. എനിക്കറിഞ്ഞൂടെ അമ്മയുടെ തിരക്കുകൾ. ഇപ്പോൾ അമ്മയെന്നെ കാണാൻ വരാതിരുന്നെന്നു വെച്ച് കുഴപ്പമൊന്നുമില്ല.

 

പിന്നെ ഞാനും വലുതാകുമ്പോൾ അമ്മയെയും അച്ഛനെയും പോലെ വളരെ തിരക്കുള്ള ആളാകില്ലെ…” അവനൊന്നു നിർത്തിയിട്ട് വീണ്ടും തുടർന്നു.

 

അച്ഛനും അച്ഛമ്മയും എന്നും വിളിക്കും, പിന്നെയിവിടെ ഞാൻ ചെറിയച്ഛന്റെയും ചെറിയമ്മയുടെയും കൂടെയാണല്ലോ. അത് കൊണ്ട് അമ്മയെന്നെ വന്നുകാണാത്തത്തിൽ എനിക്ക് പ്രേതെകിച്ചു പരാതിയൊന്നുമില്ല.”

 

അത് പറയുമ്പോൾ അവന്റെ ശബ്ദത്തിനൊക്കെ ഒരു ഘനം വന്നിരിക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞു… ആ പഴയ തൊട്ടാവാടിയായ പയ്യനല്ല അവൻ. പുതിയ ജീവിത സാഹചര്യങ്ങൾ, പുതിയ കൂട്ടുകാർ, ഇത്തരം അനുഭവങ്ങൾ നല്ലത് തന്നെയാണ്.

 

ഓരോന്നൊക്കെ പറഞ്ഞു പറഞ്ഞു ഞങ്ങൾ ഏകദേശം മുക്കാൽ മണിക്കൂർ സംസാരിച്ചു. അവനോടു ഏറെ നേരം സംസാരിച്ചപ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നി. അലാറം സെറ്റ് ചെയ്തു ഞാൻ ഉറങ്ങാൻ തയാറായി.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.