നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

ഞാൻ ഹമീദിനെ വിളിച്ചു…”ഞാൻ ഇവിടെ കൊച്ചിയിലുണ്ട്. സമരത്തിനെ നിർത്താൻ വേണ്ട ചില കാര്യങ്ങൾ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. നാളെ ഉച്ചയോടെ ഫലം കാണണം.

“മാഡം, നാളെ ഇവിടെയുള്ള ഓഫീസിലേക്ക് വരുന്നോ…?”

“ഇല്ല ഹമീദ്…ഓഫീസിലേക്ക് പിനീടൊരിക്കൽ വരാം.

 

“അങ്ങനെയെങ്കിൽ ഞാൻ വിമാനത്താവളത്തിലേക്ക് വണ്ടി അയക്കട്ടെ മാഡം…”

“വേണ്ട, അനീഷിനോട് എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതി.”

“ശരി മാഡം..” അപ്പുറത്ത് കാൾ കട്ടായി.

ഹോട്ടലിലെത്തി മുറിയിൽ പ്രവേശിച്ചതും, രവിയെന്നെ വിളിച്ച കാര്യം വസുദേവിനോട് പറഞ്ഞില്ലല്ലോ എന്ന് ഞാനോർമിച്ചു. ഞാൻ ഉടൻ തന്നെ വസുവിനെ വിളിച്ചു.

 

“രവി വിളിച്ചിരുന്നു. രവിക്കെന്തോ വലിയ പുരസ്കാരം കിട്ടുന്നുണ്ട്. ഗവർണറാണ് രവിയെ പുരസ്കാരം നൽകി ആദരിക്കുന്നത്. ഇവിടെ കൊച്ചിയിലാണ് പുരസ്‌കാരചടങ്ങു നടക്കുന്നത്.”

 

“ഓ, ഗ്രേറ്റ് ന്യൂസ്… നീ പോകുന്നില്ലേ. പിന്നെ നീ അവിടെ ഉള്ളത് കാരണം, രവിയുടെയും അയാളുടെ കുടുംബത്തിന്റെയും ആതിഥേയ നീ ആയിരിക്കണം.”

“ഹോ, അതൊന്നും ഞാൻ ചോദിച്ചില്ല…”

 

വാസുദേവ് ചിരിച്ചു. “നിന്റെ മനസിലെപ്പോഴും സോപ്പിന്റെയും ഷാംപൂവിന്റെയും കച്ചവട കണക്കുകൾ മാത്രമല്ലേയുള്ളു..? അതൊക്കെ ഒരു മര്യാദയല്ലേ. നിന്റെ കോളേജ് സീനിയർ, ഒരു വലിയ അവാർഡൊക്കെ വാങ്ങുമ്പോൾ നീയും പോകണം.

 

അതൊക്കെ നിനക്കും ഒരു ഗമയല്ലേ. പിന്നെ നിനക്കും പറയാലോ ഈ പുരസ്‌കാരമൊക്കെ ലഭിച്ച രവീന്ദ്രകുമാർ നിന്റെ സുഹൃത്താണെന്ന്.”

 

മ്മ്.. വസുദേവ് പറഞ്ഞതിലും കാര്യമുണ്ട്. രവിയെ നേരിൽ കണ്ടിട്ട് ഒരുപാട് വർഷങ്ങളായിരിക്കുന്നു. ആ കുറവ് ഈയൊരു പ്രാവശ്യമെങ്കിലും നികത്തണം. കുറെ ചോദ്യങ്ങളും മനസ്സിലുണ്ട്… അഞ്ചു വർഷം ഒരുമിച്ചു കൂട്ടുകൂടി നടന്നവരാണ് ഞങ്ങൾ.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.