നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

“മാഡം ഇന്ന് വരില്ലേ…? ഇവിടത്തെ സ്ഥിതി അറിയാമല്ലോ…? മുളയിലേ നുള്ളിയില്ലെങ്കിൽ കാര്യം കൈ വിട്ടു പോയത് തന്നെ. ഈയൊരു പ്രശ്നം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുദിവസമായി. ഇത് എനിക്ക് ഹാൻഡിൽ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.”

“ഹമീദ്, ഞാൻ നാളെ വരാമെന്നാണ് കരുതിയിരുന്നത്. ആക്ച്വലി അവിടെയെന്താണ് പ്രശ്നം…?”

“ഇവിടത്തെ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് സമയം അല്ലെ മാഡം. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചു പറ്റാനാണ്. നമ്മൾ ഏതെങ്കിലും മന്ത്രിമാരെ സ്വാധീനിക്കേണ്ടിവരും.”

 

കഴിഞ്ഞ രണ്ടു വർഷത്തിൽ ഇത് ആറാമത്തെ തവണയാണ് പ്രശ്നം. എല്ലാവരും നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ്. പക്ഷെ പഠിച്ചതിന്റെ ഒരു ഗുണവും അവരുടെ മനസിലോ പ്രവർത്തിയിലോ ഇല്ല. വെറുതെയല്ല, ആ സംസ്ഥാനത്തിൽ വ്യവസായം വളരാത്തത്.

 

ഏകദേശം ആയിരത്തിയിരുന്നൂറ് പേർക്ക് നേരിട്ട് ജോലി കൊടുത്ത സ്ഥാപനമാണ്. പരോക്ഷമായി തൊള്ളയിരം പേർക്ക് വേറെയും ജോലികിട്ടിയിട്ടുണ്ട്. പക്ഷെ ഇതൊന്നും അവിടത്തെ വെള്ളയും വെള്ളയും ധരിച്ചുനടക്കുന്ന രാഷ്ട്രീയക്കാർക്ക് തലയിൽ കയറില്ല. ഏതു കക്ഷി അധികാരത്തിൽ വന്നാലും ഇത് തന്നെയാണ് സ്ഥിതി.

 

“ശരി ഹമീദ്, ഞാൻ തിരിച്ചു വിളിക്കാം.”

ഹമീദ് ഫോൺ വച്ചൂ. ഞാൻ എന്റെ പ്രൈവറ്റ് സെക്രട്ടറി അനീഷിനെ വിളിച്ചു.

 

“അനീഷ്, എനിക്ക് ഗവർണർ ഓഫീസിൽ സെക്രട്ടറി രാജശ്രീയെ ലൈനിൽ കിട്ടണം. ഒരു അത്യാവശ്യകാര്യം പറയാൻ അഞ്ച് നിമിഷം സമയം തരാനാകുമോ എന്ന് അവരോട് ചോദിക്കു.”

 

പത്തു നിമിഷങ്ങൾക്കകം അനീഷ് തിരികെ വിളിച്ചു. “ രാജശ്രീ മാഡം രണ്ടു മണിക്ക് വിളിക്കാൻ പറഞ്ഞിട്ടുണ്ട് മാഡം.”

“ശരി അനീഷ്…”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.