നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

“ശരി, നീ സമാധാനമായി ഇരിക്ക്… ഞാൻ സംസാരിക്കാം…ഗവർണറൊരു റബ്ബർ സ്റ്റാമ്പല്ലന്നും ഞാനും കുറേശ്ശേ ഇവരെയൊക്കെ ഒന്ന് പഠിപ്പിച്ചു വച്ചിട്ടുണ്ട്. എല്ലാ കക്ഷിയുടെ നേതാക്കന്മാരുടെ പേരിലും അഴിമതിയും, വെട്ടിപ്പും പെണ്ണ് കേസും അല്ലെ… ഞാൻ പരിഹാരമുണ്ടാക്കി തരാം…”

 

“ശരി, ഇന്ന് എപ്പോൾ പുറപ്പെട്ടു നീ, ഹൈദരാബാദിൽ നിന്ന്…?”

“ഞാൻ മുംബൈയിൽ നിന്നാണ് സർ വന്നത്…”

“അതെയോ… അതാണ് ഈ ഹൽവയ്‌ക്കിത്ര സ്വാദ്… അതിരിക്കട്ടെ അടുത്തയാഴ്ച നീ ഇവിടെ കാണുമോ…?”

“ഞാനുണ്ടാകും സർ. എന്തെ…?”

“ഞാൻ വീണ്ടും ഇവിടേക്ക് വരുന്നുണ്ട്… ഒരു പുരസ്‌കാര വിതരണം. വലിയ എഴുത്തുകാരനാണത്രെ…

ഒരു രവി… രവീന്ദ്രകുമാർ. അയാളുടെ ചില പുസ്തകങ്ങളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്… വല്ലാത്ത ഒരു തീക്ഷണതയാണ് അയാളുടെ എഴുത്തുകൾക്ക്…

 

ഞാൻ രാജശ്രീയോട് പറഞ്ഞു ക്ഷണക്കത്തു അയക്കാം. നീ അതിൽ പങ്കെടുക്കണം. വെറും വാണീജ്യവും മാത്രം ചെയ്തു നടന്നാൽ പോരല്ലോ..? വല്ലപ്പോഴുമൊക്കെ കഥയും കവിതയും ആകാം… ” ഗവർണർ പറഞ്ഞത് കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു.

“ആട്ടെ നീ കുമാറിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ?”

 

“ഇല്ല സർ പക്ഷെ ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചവരാണ്… എന്റെ സീനിയറായിരുന്നു രവി.”

“ ഓ അത് ശരി…! വണ്ടർഫുൾ. ആട്ടെ ഏതു കോളേജിലാണ് നിങ്ങൾ പഠിച്ചത്?”

“കോട്ടയം മാർതോമ്മാ കോളേജ്…”

“ഓഹോ, നിറയെ മഹാന്മാരെ സൃഷ്ടിച്ച കലാലയമാണ്. വെറുതെയല്ല ആ സ്ഥാപനത്തിന്റെ ഗുണം നിനക്കും കിട്ടിയിട്ടുണ്ട്… രാത്രി മടക്കമുണ്ടോ ഇന്ന്?”

“ഇല്ല…”

“താമസം…?”

“ഏർപ്പാടുചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ ഇറങ്ങട്ടെ സർ…”

“ശരി… നാളെ എല്ലാം ശരിയായിരിക്കും.”

ഞാൻ കാറിൽ കയറി ഹോട്ടലിലേക്ക് പുറപ്പെട്ടു. മനസ് ശാന്തമായി ത്തുടങ്ങിയതായി തോന്നി.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.