നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

എല്ലാം നിയന്ത്രണത്തിലാണ്. പക്ഷെ പറയുന്നത് അവർക്കു പേടിയാണെന്നും, ഭാവിയിൽ മലിനീകരണം വന്നാലോ എന്ന ആശങ്കയിലാണെന്നും വാദിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്…

 

ഞങ്ങളൊരിക്കലും സമയോചിതമായി പ്രശ്നങ്ങൾ തരണം ചെയാൻ താത്കാലിക പണികൾ ചെയ്യുന്നവരല്ല. ഇതിപ്പോൾ എന്തോ തിരഞെടുപ്പിനു വേണ്ടി ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് എന്നാണു തോന്നുന്നത്…” ഞാൻ വിശദീകരിച്ചു.

 

“ഉം… എന്ത് ചെയ്യാനാണ്, നല്ല വിദ്യാഭ്യാസമുള്ള ജനങ്ങളാണ് പക്ഷെ തല തിരിഞ്ഞു പോയി. അത്യാവശ്യം അധ്വാനിച്ചാൽ സുഭിക്ഷമായി ജീവിക്കാം ഇവിടെയുള്ളവർക്ക്. പക്ഷെ അവരത് ചെയ്യില്ല. മറ്റു സംസ്ഥനത്തെ പോലെ ചൂടോ, ജലക്ഷാമമോ, പട്ടിണിയോ ഒന്നും തന്നെ ഇല്ല.

 

പക്ഷെ ഈ സമര വാസന. ചോര ചോരയെ കൊല്ലുന്ന സ്ഥിതി… ലോകം മുഴുവൻ മുന്നിലേക്ക് പോകുമ്പോളും, ഓരോരോ മുട്ട് ന്യായങ്ങൾ പറഞ്ഞു വികസനം മുടക്കുന്നവർ… സമ്പൂർണ സാക്ഷരതയുള്ള വിഡ്ഢികൾ എന്ന് പറയാം…”

 

മൂന്നു വർഷത്തെ കേരളവാസം ഗവർണറെ വല്ലാത്ത നിരാശയിൽ ആഴ്ത്തിയിരിക്കുന്നുവെന്ന് അദ്ദേഹവുമായുള്ള സംഭാഷണത്തിലൂടെ എനിക്ക് അതിനോടകം മനസ്സിലായിരുന്നു.

 

“നിർമ്മാണശാലയിൽ ഏകദേശം മൂവായിരം പേര് ജോലി ചെയ്യുന്നുണ്ട് സർ. എത്ര കുടുംബങ്ങളാണ് രക്ഷപ്പെടുന്നത്. ഇതേ നിർമാണ ശാല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലോ ഹിമാചൽപ്രദേശിലോ സ്ഥാപിച്ചാൽ, ഇവിടെ നിന്ന് അവിടെ പോയി കുറഞ്ഞ കൂലിക്കും ശമ്പളത്തിനും ഇവർ ജോലി ചെയ്യും…

 

പക്ഷെ ഇവിടെ കൈ നിറയെ ശമ്പളം, സൗകര്യങ്ങൾ ഇതൊക്കെ നൽകിയാലും ജോലി ചെയ്യാനാളില്ല. അഥവാ ജോലി ചെയാൻ ആരെങ്കിലും സന്നദ്ധത പ്രകടിപ്പിച്ചാൽ അവരെ സമാധാനത്തിൽ തൊഴിൽ ചെയ്യാൻ സമ്മതിക്കില്ല…” ഞാനൊന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു.

 

: സാറിനു അറിയുമോ..? ഞങ്ങളുടെ വടക്കും വടക്കു കിഴക്കും സംസ്ഥാനങ്ങളിൽ ഉള്ള തൊഴിൽ സ്ഥാപനങ്ങളിൽ ഭൂരിഭാഗം തൊഴിലാളികളും മലയാളികളാണ്. ഇവിടെയുള്ളതിന്റെ അത്ര ശമ്പളമില്ല അവിടെ… പക്ഷെ ഇവിടത്തെ അവസ്ഥ…”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.