നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

ഒരു പത്തു നിമിഷം മുൻപ് തന്നെ ഞാൻ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി കാത്തിരുന്നു.

“എന്നമ്മ സൗഖ്യം തന്നെയല്ലേ…?” അദ്ദേഹം എത്തി.

“സുഖമാണ് സർ. എന്ത് പറയുന്നു തിരുവനന്തപുരം വിശേഷങ്ങൾ..?

 

അവിടെ എനിക്കെന്താ കുറച്ചിൽ. പച്ചപ്പുള്ള നാട്, ചുറ്റും വെള്ളം, പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടല്ലേ ഇത്.” മുംബൈയിൽ നിന്ന് അദ്ദേഹത്തിനായി വാങ്ങിയ കറാച്ചി ഹൽവയുടെ പാക്കറ്റ് ഞാൻ അദ്ദേഹത്തിന് നീട്ടി.

 

“നീ ഇതൊന്നും മറന്നില്ല അല്ലെ..? എന്റെ ഇഷ്ടം മറന്നില്ല. എനിക്കേറ്റവും ഇഷ്ടപെട്ട മധുര പലഹാരം തന്നെ കൊണ്ട് വന്നു. ഡോക്ടർ ശകാരിക്കും. എന്നാലും സാരമില്ല, ഇത്ര നല്ല ഹൽവ കഴിച്ചിട്ട് കാലം കുറെയായി. ”

അതും പറഞ്ഞു ഒരു ഹൽവാകഷ്ണം നുള്ളിചീന്തിയെടുത്ത് അദ്ദേഹം വായിലേക്കിട്ടു. ഉറക്കെ ചിരിച്ചു.

“എന്താണ് പ്രശ്നം ? രാജശ്രീ എന്തോ എന്നോട് സൂചിപ്പിച്ചിരുന്നു…”

 

“അത് സർ, നമ്മുടെ നിർമാണ ശാലയുടെ പ്രശ്നം തന്നെ… നിയമം അനുശാസിക്കുന്ന എല്ലാ പരിസ്ഥിതി സെർട്ടിഫിക്കറ്റുകളും ഉണ്ട്. ഇത്ര നാൾ പ്രശ്നവും ഇല്ലായിരുന്നു. ഇപ്പോൾ രണ്ടു ദിവസമായി പിന്നെയും സമരക്കാർ ഓരോ പ്രശ്നമുണ്ടാക്കുന്നു.”

 

“ഏതു കക്ഷിയാണ് ഇപ്പോഴത്തെ പ്രശ്നക്കാർ..?”

“ഭരണകക്ഷി തന്നെ…”

“ആ മേനോൻ വിചാരിച്ചാൽ തീർക്കാൻ പറ്റുമോ?”

 

“അത് മതി സർ, അയാളാണ് അവിടുത്തെ നേതാവ്, ഈ ചെറുകിട നേതാക്കന്മാരൊക്കെ അയാളെ അനുസരിക്കും.”

“ശരി, നീ മുഴുവൻ പ്രശ്നത്തിന്റെ സ്ഥിതിഗതികൾ ഒന്ന് വിശദമായി പറയു.”

 

“സർ, നിർമ്മാണശാലയുടെ എല്ലാ മാലിന്യങ്ങളും നിയമം അനുശാസിക്കുന്ന പരിമിതികൾ പിന്തുടർന്നാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ നിർമാണ ശാലയിൽ കൃത്യമായും എല്ലാ ആഴ്ചയിലും മലിനീകരണം അളക്കാറുണ്ട്.

മൂന്നു മാസത്തിലൊരിക്കൽ പരിസ്ഥിതി ബോർഡും മലിന ജലം പരിശോധിക്കാറുണ്ട്.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.