നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

******************************************

വിമാനം കൊച്ചിയിൽ എത്താറായിരിക്കുന്നു. ഈ സമയം വീഥികളിൽ അധികം വാഹനങ്ങൾ ഉണ്ടാകാൻ വഴിയില്ല.ഗവർണർ സഹായിച്ചാൽ പിന്നെ വല്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.

 

മോഹനറാവു ഐ എ എസ്. 1982 ഡൽഹി കേഡർ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

മൂന്നുവർഷങ്ങൾക്ക് മുൻപ് എന്റെ ചെന്നൈ പോസ്റ്റിംഗിൽ കിട്ടിയ അടുപ്പമാണ് ഗവർണറോട്.

അതി ശക്തമായി വീശിയ ചുഴലിക്കാറ്റും മഴയും, പുത്ലി എന്ന് പേരിട്ട, പ്രകൃതി ദുരന്തം സംഭവിച്ച വർഷം.

 

ചെന്നൈയും പോണ്ടിച്ചേരിയും എന്റെ അധീന മേഖലയിലായിരുന്നു. ദുരന്തത്തിന് ശേഷം ഞങ്ങളുടെ സ്ഥാപനം പോണ്ടിച്ചേരിയുടെയും തീരദേശ പ്രദേശങ്ങളുടെയും ദുരിത നിവാരണ ദൗത്യങ്ങളും ഏറ്റെടുത്തു.

ചില ഗ്രാമങ്ങൾ ദത്തെടുത്തു. അതുവരെ വളരെയധികം അഴിമതിയും ധൂർത്തുമുള്ള ഒരു ഭരണസംവിധാനമായിരുന്നു അവിടെയുണ്ടായിരുന്നത്.

 

രാഷ്ട്രീയക്കാരെ ഇടപെടുത്തിയാൽ ഒരു പൈസയുടെ പ്രയോജനവും ദുരിതമനുഭവിക്കുന്നവർക്ക് ഉണ്ടാവില്ല. ഒടുവിൽ ദുരിതാശ്വാസ നിധി ഗവർണ്ണർ മുഖേന വിതരണം ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹത്തെ മുന്നിൽ നിർത്തി ഞങ്ങളൊരു കമ്മിറ്റി രൂപീകരിച്ച്, വളരെ വിപുലമായ ഒരു ദുരിതനിവാരണ പദ്ധതി തന്നെ നടപ്പിലാക്കി.

 

മൂന്നൂറോളം വീടുകൾ, ആറ് സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാൾ, സ്ത്രീകൾക്കും കുട്ടികൾക്കും കുളിക്കാനും ഉപയോഗിക്കാനുമുള്ള കുളിമുറികൾ, ടോയ്‌ലെറ്റുകൾ … ഇവയെല്ലാം നിർമിച്ചു നൽകി.

ഗവർണർ എല്ലാത്തിനും കൂടെ നിന്നു. രാഷ്ട്രീയ ഇടപെടലുകൾ നടന്നപ്പോഴെല്ലാം ഞങ്ങൾക്ക് ഗവർണ്ണർ സഹായഹസ്തവുമായി ഞങ്ങളുടെ രക്ഷയ്‌ക്കെത്തി.

 

അന്ന് മുതലുള്ള സ്നേഹ ബന്ധമാണ്. കൊച്ചിയിലെ നിർമാണശാലയുടെ ഉത്ഘാടനവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്.

വളരെ രസികനായ, മനുഷ്യത്വമുള്ള ഒരു വ്യക്തി, വളരെ നേരെത്തെ തന്നെ അപ്പോയിന്മെന്റ് എടുത്തത്തിനാൽ സെക്യൂരിറ്റി ക്ലീറൻസ് ബുദ്ധിമുട്ടായില്ല.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.