നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

കോളേജിലെ ക്രിസ്മസ് പരീക്ഷക്ക് ശേഷം തുറന്നതിന്റെ മൂന്നാം പ്രവർത്തി ദിവസം രവിയുടെ കൂടെ രണ്ടു പേര് കാറിൽ വന്നു. ഞാൻ നടന്നുപോകുന്നത് ശ്രദ്ധിക്കാൻ കൂട്ടാക്കാതെ രവിയും കൂട്ടരും പ്രിൻസിപ്പൽ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ പ്യൂൺ വന്നു എന്നെ ക്ലാസ്സിൽ നിന്നു വിളിപ്പിച്ചു.

അന്നേരം മൃദുല ടീച്ചറുടെ ഫിനാൻസ് ക്ലാസ് ആയിരുന്നു. പ്രിൻസിപ്പൽ റൂമിന്റെ വരാന്തയിൽ നിന്നു രവി കൈകാട്ടി. വേഗം വരാൻ ആംഗ്യം കാണിച്ചു.

 

ഇതെന്താണ് ഇപ്പൊ പുതിയൊരു പ്രശ്നം. ഞാൻ വേഗത്തിൽ നടന്നു. രവിയുടെ കൂടെ വന്നവർ മാതൃഭൂമി പത്രത്തിൽ നിന്നുമായിരുന്നു. അവർ ഞങ്ങളുടെ ഫോട്ടോകൾ എടുക്കുകയും എന്നെയും കോളേജ് ടീമിനെയും പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

 

അടുത്ത ദിവസം രാവിലെ വല്യമ്മാവനാണ് ആദ്യം പത്രം കണ്ടത്. “എല്ലാവരും ഇത് നോക്കിയേ.. രാധുവിന്റെ ഫോട്ടോ പത്രത്തിൽ വന്നിരിക്കണൂ.”

 

ഞങ്ങളുടെ കോളേജിന്റെ, യുവജനോത്സവത്തിനു പോയ ടീമിന്റെ, പിന്നെ എന്റെ സിംഗിൾ ഫോട്ടോ, പിന്നെ മറ്റു ഫോട്ടോകളും, പിന്നെ കോളേജിനെകുറിച്ചുള്ള വിവരങ്ങളും അടങ്ങിയ റിപ്പോർട്ട്. ആ വാർത്ത ഞാൻ അമ്മമ്മക്ക് ഉറക്കെ വായിച്ചു കൊടുത്തു. അമ്മമ്മ സ്നേഹത്തോടെ തലയിൽ തലോടി.

 

വല്യമ്മാമക്ക് സന്തോഷമായി. പത്രവിതരണക്കാരനോട് പറഞ്ഞു രണ്ടു പ്രതി കൂടുതൽ മേടിക്കുകയും ചെയ്തു.

അന്ന് വൈകുന്നേരം ഞാൻ കത്രിക എടുത്തു കൊണ്ടുവന്ന് എന്നെക്കുറിച്ചുള്ള ആ പത്രവാർത്ത വെട്ടിയെടുത്തു സൂക്ഷിച്ചു വച്ചു…

 

പക്ഷെ ഇത്തവണ അമ്മയ്ക്കും അച്ഛനും അത് അയക്കാൻ ഞാൻ മിനക്കെട്ടില്ല.

രാത്രി അത്താഴത്തിനു ഇരിക്കുമ്പോൾ അമ്മാവൻ പറഞ്ഞു, “രാധൂ മോളെ ഇതൊക്കെ നല്ലത് തന്നെയാണ്. പക്ഷെ പഠിത്തം വിടരുത്. നല്ല ബുദ്ധി ഉള്ള കുട്ടിയാ നീ..”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.