നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

കലോത്സവം നടക്കുന്ന സ്ഥലത്തെ പ്രസംഗവേദിയിൽ എന്റെ ഈഴമാകാറായപ്പോൾ ഞാൻ വല്ലാതെ ഭയന്നു വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ പരിഭ്രമം മൂലം രവിയുടെ കയ്യിൽ അമർത്തിപിടിച്ചു. രവി എന്റെ ചെവിയിൽ മന്ത്രിച്ചു…

: “നോക്ക് രാധികേ, ഇവിടെ എല്ലാവരും വളരെ യാന്ത്രികമായാണ് സംസാരിക്കുന്നത്. താൻ അതുപോലെ പേടിക്കാതെയങ്ങ് പ്രസംഗിച്ചാൽ മതി താൻ ധൈര്യമായിരിക്കു.” ഒടുവിൽ ഫലം വന്നപ്പോൾ ഞാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

 

“ഇപ്പോൾ എന്തായി… ഞാൻ പറഞ്ഞില്ലേ, തന്നെ കൊണ്ടിത് സാധിക്കുമെന്ന്. പക്ഷെ, എന്തെങ്കിലും ചെയ്യണമെങ്കിൽ പുറകിൽ നിന്ന് തന്നെ കുറേ തള്ളണമെന്ന് മാത്രം.” രവിയെന്നെ കളിയാക്കി.

 

നാടകത്തിലും, കവിത പാരായണത്തിലും ഒന്നാം സ്ഥാനവും നേടിയ എനിക്ക് വ്യക്തിഗതമെഡൽ ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്കാരവും എനിക്കായിരുന്നു. ആ വർഷത്തെ റോളിങ്ങ് ഷിൽഡ് ഞങ്ങളുടെ കോളേജിന് ലഭിച്ചതോടെ ഞാൻ സന്തോഷം കൊണ്ട് വീർപ്പുമുട്ടിപ്പോയി.

ഞാൻ നേടിയെടുത്ത നേട്ടങ്ങളെ കുറിച്ചറിഞ്ഞപ്പോൾ അമ്മമ്മക്കും വല്യമ്മാവനും വല്ല്യമ്മായിക്കും സന്തോഷമായി.

സമ്മാനം വാങ്ങുന്ന ഫോട്ടോ ഞാൻ അമ്മക്ക് കത്തിലയച്ചു  കൊടുത്തിട്ട് അച്ഛൻ എനിക്കെന്തെങ്കിലും സമ്മാനം അയക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു.

പക്ഷെ വന്ന മറുപടി, “നാടകം കളിച്ചു കളയാനുള്ളതല്ല ജീവിതം. നന്നായി പഠിക്കാൻ നോക്കണം. ഈ വക ശ്രദ്ധ പതറിപ്പോകല് നല്ലതല്ല.”

 

അച്ഛന്റെ കത്ത് വായിച്ച് എന്റെ കണ്ണ് നിറഞ്ഞുപോയി. ആരും കാണാതെ കണ്ണുനീർ തുടച്ചു കളഞ്ഞുകൊണ്ട് ഞാൻ പറമ്പിലേക്കിറങ്ങി, കുളത്തിന്റെ കരയിൽ ഇരുന്നു മീൻ പിടിക്കുന്ന കൊക്കിനെയും നോക്കി ഇരുന്നു.

കണ്ണിന്റെ കോണുകളിൽ ഉരുണ്ടു കൂടിയ ജലകണങ്ങൾ ആരും കാണാതെ തുടച്ചു. കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കത്തെടുത്തു ചപ്പിലകൂട്ടത്തിൽ ഇട്ടുകത്തിച്ചു.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.