രവിയായിരുന്നു കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി. കലോത്സവത്തോടനുബന്ധിച്ച്
രവി, ചില കലാവിഭാഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് ക്ലാസ്സ് കഴിഞ്ഞുള്ള സമയത്ത് കോച്ചിംഗ് നടത്തിയിരുന്നു.
പക്ഷേ എന്റെ കാര്യത്തിൽ രവിയുടെ കോച്ചിങ് വളരെ വ്യത്യസ്തമായിരുന്നു.
ക്ലാസ് കഴിഞ്ഞതും രവിയെന്നെ ദിവസേന ഗണപതികുന്നിലേക്ക് കൂട്ടികൊണ്ടു പോകും. ഓരോ ദിവസവും ഓരോ വിഷയത്തെപ്പറ്റി പ്രസംഗിക്കണം. പിന്നെ കവിത ചൊല്ലാൻ പഠിപ്പിക്കും.
രവിക്ക് ഏറ്റവും തമാശയായി തോന്നിയത് എന്റെ ഉച്ചാരണമാണ്. അതൊന്നു ശരിയാക്കി എടുക്കാൻ രവി നന്നേ പാടുപ്പെട്ടു. നാടകത്തിന്റെ സ്കിറ്റ് സംവിധാനം ചെയ്തത് രവിയായിരുന്നു.
അന്നത്തെ സാമൂഹിക വ്യവസ്ഥിതികളെ വെല്ലുവിളിച്ചു മാനുഷിക മൂല്യങ്ങൾക്കും, സ്ത്രീ ശാക്തികരണത്തിനുമായി പ്രവർത്തിക്കുന്ന രമയെന്ന കഥാപാത്രമായിരുന്നു എന്റേത്.
ഒടുവിൽ യുവജനോത്സവം നടന്നു. എം ജി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ കോട്ടയത്തായിരുന്നു മത്സരങ്ങൾ. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഒരു മഹോത്സവം. യൂത്ത് ഫെസ്റ്റിവലിൽ ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പങ്കെടുക്കുന്നത്.
വീട്ടിൽ നിന്ന് വിടണമോ വേണ്ടയോ എന്ന് ഒരു സംശയമുണ്ടായിരുന്നു. അവസാനം അമ്മമ്മയുടെ സഹായത്തോടെ ഞാൻ അമ്മാവന്മാരെ അനുയയിപ്പിച്ചു സമ്മതം നേടിയെടുത്തു.
കോളേജിൽ നിന്നും വാടകക്കെടുത്ത ബസിലാണ് മത്സരത്തിന് പുറപ്പെട്ടത്. ബസിൽ കയറിയ ഞാനും രവിയും അടുത്തതായിട്ടായിരുന്നു ഇരുന്നത്.
ബസിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ ജനലിലൂടെ അകത്തേക്ക് കടന്നുവന്ന തണുത്ത കാറ്റ് മുഖത്തടിച്ചതും ഞാൻ മെല്ലെ ഉറങ്ങിപോയി. മത്സര സ്ഥലത്തു എത്തുന്ന വരേയ്ക്കും ഞാനെന്റെ തല രവിയുടെ തോളിൽ ചായ്ച്ചു ഉറങ്ങി.
ഇടക്കെപ്പോളോ പാറി വീണ എന്റെ മുടിയിഴകളെ രവി ഒതുക്കി മാറ്റി, ചെവിയുടെ പുറകിലേക്ക് ചേർത്ത് വെയ്ക്കുന്നതുമെല്ലാം ഞാൻ അർധമയക്കത്തിൽ അറിയുന്നുണ്ടായിരുന്നെങ്കിലും ഞാനത് അറിയാത്ത ഭാവത്തിൽ ഞാനയാളുടെ തോളിൽ ചാഞ്ഞുറങ്ങി.
ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??
ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See
♥️♥️♥️♥️♥️♥️♥️
?❤️