നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

എനിക്ക് ചിരി വന്നു. ഞാൻ കവിള് വീർപ്പിച്ചു കൊഞ്ഞനം കാണിച്ചു. രവി ഉറക്കെ ചിരിച്ചു. ക്യാന്റീനിലെ ജനാലക്കരികിൽ ഉള്ള മേശയിൽ ഇരിക്കുമ്പോൾ രവി പറഞ്ഞു, “ ഇന്ന് താൻ ഓർഡർ ചെയ്യൂ. ഇത് തന്റെ ദിവസമാണ്.”

 

ഞാൻ പറഞ്ഞു. “എന്നാ എനിക്ക് രണ്ട് പഴം പൊരിയും, കാപ്പിയും മതി.”

“ശരി…” രവി, സപ്ലൈയർ ചേട്ടനെ വിളിച്ച് വിഭവങ്ങൾ ഓർഡർ ചെയ്യാനൊരുങ്ങി…

*******************************************

പിന്നെ ഞാൻ ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാളേറെ രവിയോടൊപ്പം സമയം ചിലവിടാൻ തുടങ്ങി. രവി എന്റെയരികിലുള്ളപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ലാഘവം കൈവന്നു തുടങ്ങി. എന്റെ അടങ്ങിയിരിക്കാത്ത പ്രകൃതം മാറാൻ തുടങ്ങി.

 

എന്റെ വാശിയും, ദേഷ്യവും , എടുത്തു ചാട്ടവുമെല്ലാം രവിക്ക് ഒരു വഴിക്കുകൊണ്ട് വരാൻ കഴിഞ്ഞു. എന്റെ പ്രകൃതത്തിലുള്ള അമ്മാവന്മാർ തന്നെ വീട്ടിൽ പറയാൻ തുടങ്ങി, “ആവൂ, രാധുവിന് ഒരു അടക്കവും ഒതുക്കവും വന്നു തുടങ്ങിയിരിക്കുണൂ. ഭാഗ്യം തന്നെ…!”

 

അക്കൊല്ലം ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ യുവജനോത്സവത്തിനു രവി എന്നെ പേര് കൊടുത്തത്. പ്രസംഗം, കവിത പാരായണം, നാടകം എന്നിങ്ങനെ ഓരോ വിഭാഗങ്ങളിൽ…

 

ഓരോന്നിനും ചേർന്നുകഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ പേടിയായി. ഒരു വേദിയിൽ നിന്ന് ആൾക്കാരെ അഭിമുഖീകരിച്ച് സംസാരിക്കാനോ, കവിത ചൊല്ലാനോ ഒന്നും എനിക്കറിയില്ല. അതേപറ്റി ആലോചിക്കുമ്പോൾ തന്നെ കൈയും കാലും വിറയ്ക്കും. എനിക്ക് സഭാകമ്പം വളരെ കൂടുതലായിരുന്നു.

 

ധൈര്യമൊക്കെ കൂട്ടുകാരുടെ മുന്നിലെ ഉള്ളൂ. ഞാൻ രവിയോട് വഴക്കിട്ടു. പക്ഷെ രവി വിട്ടില്ല, “തനിക്കു പറ്റും. ഈ വർഷം കോളേജിന്റെ അഭിമാനമാകണം താൻ…” ഞാൻ മനസ്സിലാമനസ്സോടെയത് സമ്മതിച്ചു.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.