നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

ആ.. അതെ ബോറടി തന്നെയാ… അവരൊക്കെ വേറെ കോഴ്സിനെന്നും പറഞ്ഞ് ഇവിടുന്ന് പോയില്ലേ. ഞാനാണെങ്കിൽ ഒറ്റയ്ക്കാകുകയും ചെയ്തു…” അത് പറയുമ്പോൾ എന്റെ മുഖം സങ്കടം കൊണ്ട് നിറഞ്ഞിരുന്നു.

 

“ശെരി. എനിക്കും തന്നെ പോലെ ബോറടിക്കുകയാടോ. എനിക്കും ഫ്രീ പീരീഡാണ് ഇപ്പോൾ. തനിക്കിപ്പോൾ തന്റെ ബോറടി മാറ്റാൻ എന്താ വേണ്ടത്…?” രവി എന്റെ മുന്നിൽ കൈയും കെട്ടി എന്തിനും സന്നദ്ധനാണെന്ന ഭാവത്തിൽ നിൽക്കുകയാണ്.

 

“എനിക്ക്… എനിക്കിപ്പോൾ ആർക്കെങ്കിലുമിട്ടു രണ്ടിടി കൊടുക്കാൻ തോനുന്നു.” ഞാൻ ഫുട്ബോൾ ഒരു വശത്തേക്ക് തട്ടികളഞ്ഞിട്ട് മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു. അത് കേട്ടതും രവി പെട്ടെന്ന് എന്റെ രണ്ടു കയ്യും കൂട്ടിപിടിച്ചു.

 

“എന്നാ താനിടിച്ചോ… എന്നെ ഇടിച്ചോ… രാധികയുടെ ബോറടിയങ്ങ് മാറട്ടെ.” രവിയെന്റെ കൈകളെടുത്ത് രവിയുടെ വിരിഞ്ഞ നെഞ്ചിൽ ചേർത്ത് വച്ചൂ.

ഒരു നിമിഷം എനിക്കെന്തോ പോലെ ആയി…ഇതുവരെ താൻ അനുഭവിച്ചിട്ടില്ലാത്ത ഒരു ഫീലിംഗാണ്, രവിയെ പോലെയൊരു പുരുഷന്റെ നെഞ്ചിൽ കൈകൾ വെച്ചപ്പോൾ എനിക്കനുഭവപ്പെട്ടത്.

 

എന്റെ ഭാവമാറ്റം കണ്ടിട്ടോ എന്തോ, രവി കൈകൾ വിട്ടു. അന്തരീക്ഷമൊന്ന് തണുപ്പിക്കാന്നോണം രവി പറഞ്ഞു, “ രാധൂ വാ, നമുക്കൊരു കാപ്പി കുടിക്കാം.”

കോളേജിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൗസിലേക്ക് നടക്കുമ്പോൾ രവി പറഞ്ഞു. “തന്നെകുറിച്ചു എനിക്കധികമൊന്നും അറിയില്ല. പക്ഷെ മിടുക്കിയാണെന്ന് കേട്ടിട്ടുണ്ട്. താൻ സ്കൂൾ ഫസ്റ്റ് ആയിരുന്നല്ലേ…?” ഞാൻ തലയാട്ടി.

 

രവി തുടർന്നു. “തന്നെ കാണുമ്പോൾ എനിക്ക് മരുഭൂമിയുടെ ദിനരാത്രങ്ങളിലെ കാലാവസ്ഥയാണ് ഓർമ്മ വരാറുള്ളത്. നിമിഷത്തിനു നിമിഷം മാറി മറയുന്ന പ്രകൃതമാണ് തന്റേതെന്നു തോന്നിപ്പോകും.

 

എപ്പോഴാ ദേഷ്യം വരുന്നതെന്നന്നോ ചിരി വരുന്നതെന്നന്നോ, സൂര്യനുദിക്കുന്നതെന്നോ കാർമേഘം പടരുന്നതെന്നോ, ഒന്നും പ്രവചിക്കാൻ സാധിക്കില്ല.”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.