നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

കലാലയമെന്നാൽ വല്യ സംഭവമാണ് എന്ന് വിചാരിച്ചു വന്ന എനിക്ക് ഭയങ്കര ബോർ അടിക്കാൻ തുടങ്ങി. അതിനുള്ള പ്രധാന കാരണമിതായിരുന്നു…

രണ്ടുവർഷങ്ങൾ കൊണ്ട് ഞാനും എന്റെ കൂട്ടുകാരികളും പ്രീഡിഗ്രി കോഴ്സ് കഴിഞ്ഞതോടെ മുന്നോട്ടുള്ള ഉപരിപഠനത്തിനായി വഴികൾ നോക്കി.

 

ഞാൻ തുടർന്നും അവിടെ തന്നെ ബികോമിന് പഠിക്കാൻ നിശ്ചയിച്ചെങ്കിലും സീതാദേവിയും സത്യഭാമയുംകൂടി ഇവിടെ കോട്ടയം ജില്ല വിട്ട് വേറെയെങ്ങോ, വേറെയെതോ സ്ഥലത്തേക്ക് നിയമം പഠിക്കാനായി പോകുകയാണുണ്ടായത്…!

 

അങ്ങനെ പ്രീഡിഗ്രി കാലത്ത് എന്റെ ഇടതും വലതുമായിരുന്ന എന്റെ ഉറ്റകൂട്ടുകാരികൾ, ഡിഗ്രി കാലമായപ്പോഴേക്കും വിട്ടുപോയത് എന്നെ വളരെയേറെ വിഷമിപ്പിച്ചെങ്കിലും ഞാനതിൽ നിന്ന് മുക്തയാകുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

ഒരു ദിവസം, കോളേജിൽ ക്ലാസ്സിന് അധ്യാപകരൊന്നും വരാതിരുന്നപ്പോൾ കിട്ടിയ ഒരു ഉച്ചസമയത്തെ ഫ്രീ പീരിയഡ്, ക്ലാസ്സിൽ ഇരുന്ന് ബോറടിച്ചപ്പോൾ ഞാൻ മനസ്സ് ഫ്രഷാക്കാനായി ക്ലാസ്സിൽ നിന്നും പുറത്തേക്ക് നടന്നു.

 

ഞാൻ നടന്നു എത്തിയത് ഗ്രൗണ്ടിൽ ആണ്. അവിടെ ഒരു ഭാഗത്തു ബാഡ്മിന്റൺ കളി നടക്കുകയാണ്. പെൺകുട്ടികളെ ആരെയും ഗ്രൗണ്ടിൽ കാണ്മാനില്ല.

 

ഞാനങ്ങനെ നടക്കവേയാണ് ഗ്രൗണ്ടിൽ കിടന്ന ഒരു ഫുട്ബോൾ കണ്ണിൽപ്പെട്ടത്. ഫുട്ബോൾ കണ്ടതും ഞാനത് വെറുതെ കാലുകൊണ്ടത് തട്ടി കളിയ്ക്കാൻ തുടങ്ങി. അങ്ങനെ കുറച്ചുനേരം ഞാൻ കളി തുടർന്നു.

 

പെട്ടെന്ന് ആരോ മുന്നിൽ വന്നു നിന്ന പോലെ തോന്നി. ഞാൻ കളിയുടെ ആവേശത്തിൽ ആരാണെന്ന് കണ്ടില്ല. ആരുടെയോ ബലിഷ്ഠമായ നെഞ്ചിൽ പോയി ഇടിച്ചു നിന്നപ്പോഴാണ് ഞാൻ തലയുയർത്തി നോക്കിയത്.

രവിയാണ്…!

“ രാധികേ താനെന്താ ഇവിടെ ചെയുന്നത്…? തന്നെ ഞാനിനി തിരയാത്ത സ്ഥലമില്ല. എന്താ തോഴിമാരൊക്കെ പോയതോടെ ഒറ്റയ്ക്കായല്ലേ…?”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.