നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം രണ്ട്.
Author : [ ??????? ????????]
[Previous Part]
എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ ശ്രീകുട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
“ശ്രീക്കുട്ടൻ ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ…
രാഹുൽ മോൻ അവന്റെ കൂടെയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. പാവം.. എന്നാലും അവന് നിന്നെയും വസുമോനെയും പിരിഞ്ഞിരിക്കുന്നതിൽ എന്ത് മാത്രം വിഷമമുണ്ടാകും.”
അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മ മെല്ലെ എഴുനേറ്റുകൊണ്ടു പറഞ്ഞു .”ഞാൻ ഒന്ന് കിടക്കട്ടെ…”
തുടരുന്നു…
അമ്മയെപ്പോഴും അങ്ങനെയാണ്. ഒരിക്കലും തന്റെ സങ്കടം മറ്റൊരാളെ കാണിക്കില്ല. വസുദേവിന് പന്ത്രണ്ട് വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. അതായത് വസുവിന്റെ അനിയൻ രാഹുലിന് ആറ് വയസുള്ളപ്പോൾ അവരുടെ അച്ഛൻ ഹൃദയാഘാതം വന്ന് മരണപ്പെടുകയാണുണ്ടായത്.
അവരുടെ അച്ഛൻ മരണപ്പെടുമ്പോൾ അദ്ദേഹം കേരളാഗവണ്മെന്റ് സർവീസിലെ ചെറിയൊരു ജോലിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
അച്ഛൻ മരിച്ചതോടെ അമ്മയ്ക്ക് ആശ്രിതനിയമനത്തിൽ ജോലി ലഭിക്കുകയാണുണ്ടായത്.
സെക്രട്ടറിയേറ്റിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആയിട്ടായിരുന്നു ആ നിയമനം. അധികം വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ആ തസ്തികയിലുള്ള ജോലി സ്വീകരിക്കേണ്ടിവന്നു. നാട്ടിൽ എല്ലാവരും അമ്മയോട് പോകരുതെന്ന് പറഞ്ഞു.
ആങ്ങളമാരുടെ സംരക്ഷണയിൽ കഴിഞ്ഞാൽ മതിയെന്നുമുള്ള നിർദ്ദേശങ്ങൾ കുടുംബാംഗങ്ങൾ മുന്നോട്ടുവെച്ചെങ്കിലും അമ്മ നിർബന്ധം കാണിച്ചു.
തലസ്ഥാനനഗരിയിലേക്ക് പറക്കുമുറ്റാത്ത രണ്ട് മക്കളെയും കൊണ്ട് ജോലിക്കു പോയി. സഹായത്തിനായി ആരും തന്നെ ഇല്ല. വസുദേവിന്റെയും രാഹുലിന്റെയും പഠിത്തം, ഭാവി അത് മാത്രമായിരുന്നു ആ അമ്മയുടെ മനസ്സിൽ. അന്നും, ഇന്നും അമ്മക്ക് പരാതികൾ ഇല്ല.
അമ്മയോട് പഴയ കഷ്ടപ്പാടുകൾ കുറിച്ച് ചോദിച്ചാൽ അമ്മ ചിരിക്കും. “എന്റെ കഷ്ടപ്പാടൊന്നും സാരല്യ. എന്റെ മക്കള് പഠിച്ചു വലുതായി ജോലിയും നേടി സന്തോഷമായി ജീവിക്കുന്നില്ലേ… എനിക്കത് മാത്രം മതി.
അവിടെ തറവാട്ടിൽ ഇരുന്നാൽ ആരും അവരെ പഠിപ്പിക്കാൻ വിടുകപോലും ഇല്ലായിരിക്കാം. അല്ലായിരുനെങ്കിൽ അവസാനം അവര് വല്ല കച്ചവടവും നടത്തി ജീവിക്കേണ്ടി വന്നേനെ…” എന്നാണ് അമ്മ പറയുക.
കുറെ ബിസിനസ് പ്രസിദ്ധീകരണങ്ങൾ ടീപ്പോയിൽ കിടപ്പുണ്ട്. അത് വെറുതെ മറിച്ചു നോക്കി കൊണ്ടിരിക്കുപോഴാണ് ഫോൺ അടിച്ചത്. കൊച്ചിയിൽ നിന്നും ബ്രാഞ്ച് മാനേജർ ഹമീദാണ്… അടുത്ത പ്രശ്നം തയ്യാറായിട്ടുണ്ട്.
ഞങ്ങളുടെ പുതിയ നിർമാണ ശാല പരിസ്ഥിതി പ്രശ്നം ഉണ്ടാകുന്നു എന്നും ചൊല്ലി ചില തദ്ദേശ രാഷ്ട്രീയ നേതാക്കന്മാർ രംഗത്തിറങ്ങിയിട്ടുണ്ട്.
ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??
ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See
♥️♥️♥️♥️♥️♥️♥️
?❤️