നീയില്ലാതെ ? (നൗഫു) 690

 

“ഒന്നും ഇല്ലെടാ…പെട്ടന്നൊരു നെഞ്ച് വേദന പോലെ തോന്നി കൊണ്ട് വന്നതാ…

 

ഹാർട്ടിലേക് പോകുന്ന രക്തക്കുഴലിൽ ഒരു ബ്ലോക്ക് ഉണ്ട്…ആന്റിയോഗ്രാം ചെയ്ത കുറച്ചു മുൻപേ…

 

നീ ടെൻഷൻ അടിക്കേണ്ട… അവൾക്കിപ്പോ ബോധം ഉണ്ട്… ഉമ്മ കയറി കാണുകയും ചെയ്തു… നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ടെന്ന ഉമ്മ പറഞ്ഞത്…

 

നീ പോയി നോക്കു.ഡോക്ടറോട് സംസാരിച്ചു നോക്കു..”

 

ഉപ്പ അതും പറഞ്ഞു അവിടെ തന്നെ ഇരുന്നു… കൂടെ ജിജേഷും…

 

എന്തേലും വേണേൽ വിളിച്ചാൽ മതിയെന്ന് അവൻ പറഞ്ഞിരുന്നു..

 

“ചങ്ക് പോലെ കൂടെ നിൽക്കാൻ കുറച്ചു പേര് ഉണ്ടായാൽ തന്നെ വലിയ ധൈര്യമാണ്…അതാണ് എനിക്ക് അസ്‌ക്കരും ജിജേഷും ബാക്കി ഉള്ള എന്റെ കൂട്ടുകാർ എല്ലാം..”

 

“ഉമ്മാ…”

 

അക്ഷമയായി ഇരിക്കുന്ന ഉമ്മയെ കണ്ട് അടുത്തേക്ക് ചെന്ന് ഞാൻ വിളിച്ചു..

 

“സനൂ…നീ വന്നോ..

 

ഒന്നും ഇല്ലെടാ…ഉമ്മാക്ക് പേടി ആയിട്ടാ നിന്നെ വിളിച്ചു വരുത്തിയത്..

 

അവൾ നമ്മൾ അല്ലാതെ വേറെ ആരും ഇല്ലല്ലോ…

 

എനിക്കെന്റെ കുട്ടി കിടക്കുന്നത് കാണാൻ വയ്യട…”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.