നീയില്ലാതെ ? (നൗഫു) 765

 

“ഡാ.. സനൂഫെ…

 

നീ എന്താ സ്വപ്നം കാണുകയാണോ…കറി യതാ തിളച്ചു മറിയുന്നു…അതൊന്ന് ഓഫ് ചെയ്തു സ്വപ്നം കണ്ടൂടെ നിനക്ക്…

 

അതെങ്ങാനും അടിയിൽ പിടിച്ചിട്ടുണ്ടേൽ നിന്റെ മയ്യത്താവും ഇന്ന് രാത്രി…”

 

കൂടെ താമസിക്കുന്ന അസ്കർ വന്നു എന്റെ തലക്ക് തട്ടി ഗ്യാസ് ഓഫ് ചെയ്തപ്പോഴാണ് ഞാൻ അവനെ നോക്കുന്നത്…

 

അവൻ തിരിഞ്ഞതും എന്നെ നോക്കി…

 

ഒന്നുരണ്ടു നിമിഷം എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..

 

“ഡാ…സനൂ നീ കരയണോ…എന്താടാ..

 

എന്താ പറ്റിയത്…”

 

ആ സമയത്തായിരുന്നു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നെന്ന് ഞാൻ അറിഞ്ഞത്…

 

“എന്താടാ… എന്താ പ്രശ്നം…?

 

അവൻ വീണ്ടും എന്നോട് ചോദിച്ചു…

 

“സാ…

 

സാനിക്ക് സുഖമില്ല ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുകയാണെന്ന്…”

 

ഞാൻ ഒരു വിറയലോടെ അവനോട് പറഞ്ഞു ഒപ്പിച്ചു..

 

“അതാണോ കാര്യം… എന്താ പണിയാണോ.. അതൊന്നും കുഴപ്പമില്ലടാ ഓളെ നാളെ രാവിലെ തന്നെ വീട്ടിൽ കൊണ്ട് വരും നീ സമാധാനപേട്…

 

ഹോസ്പിറ്റലിൽ കാണിക്കാൻ പൈസ എന്തേലും അയക്കണോ ഞാൻ…”

 

അവൻ എന്റെ അടുത്തുള്ള കസേരയിലേക് ഇരുന്നു കൊണ്ട് ചോദിച്ചു…

 

 

“അതെല്ലടാ… ഉമ്മ വിളിച്ചിരുന്നു…എന്നോട് പെട്ടന്ന് നാട്ടിലേക്ക് ചെല്ലനായി പറഞ്ഞു…

 

ഓൾക്…

 

ഓൾക്ക് നെഞ്ച് വേദന വന്നതാ ന്നാ ഉമ്മ പറഞ്ഞത്…”

 

ഞാൻ കരഞ്ഞു കൊണ്ട് അവനോട് പറഞ്ഞു…

 

ഞാൻ കരയുന്നത് കണ്ടപ്പോൾ അവനു കാര്യത്തിന്റെ സീരിയസ് നസ് മനസിലായതായി തോന്നുന്നു…

 

“നീ വിഷമിക്കാതെ…

 

ഞാൻ ഏതായാലും നാട്ടിലേക്ക് ഒന്ന് വിളിക്കട്ടെ നീ സമാധാനപേട്…”

 

അവൻ എന്നെ സമാധാനപെടുത്താൻ എന്ന വണ്ണം പറഞ്ഞു… റൂമിലേക്കു പോയി..

 

“എനിക്ക് അവിടെ നിന്നും ഒരടി പോലും അനങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു…

 

കണ്ണിൽ കാണുന്നത് എന്റെ സാനിയുടെ ചിരിക്കുന്ന മുഖമാണ്…

 

അവൾ എന്നോട് അവസാനമായി ചോദിച്ച ചോദ്യവും…

 

ഇക്കാ ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ…

 

അവളുടെ മരണം മുന്നിൽ കണ്ടിട്ടായിരിക്കുമോ അവൾ എന്നോട് അങ്ങനെ ചോദിച്ചത്…

 

അഞ്ചു മിനിറ്റ് കൊണ്ട് തന്നെ അസ്കർ റൂമിൽ നിന്നും വന്നു…”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.