നീയില്ലാതെ ? (നൗഫു) 690

 

“ഉമ്മാ…

 

അസ്സലാമു അലൈകും…”

 

“സനൂ… വ അലൈകും മുസ്സലാം…”

 

ഉമ്മാന്റെ മോൻ ഉമ്മ പറയുന്നത് കേട്ട് ടെൻഷൻ ആവരുത് പറ്റുവാണേൽ ഇന്ന് തന്നെ നാട്ടിലേക്ക് വരണം..”

 

ഉമ്മയുടെ തുടക്കം കേട്ടപ്പോൾ തന്നെ എന്റെ നെഞ്ച് വിറക്കാൻ തുടങ്ങിയിരുന്നു…

 

“എന്താ എന്താണുമ്മ കാര്യം… ഉപ്പ…”

 

ഉപ്പാക്ക് എന്തേലും പറ്റിയോ എന്നറിയാതെ ഞാൻ ചോദിച്ചു..

 

“സനൂ…ഉപ്പാക്ക് ഒന്നും ഇല്ലെടാ..

 

നിന്റെ സാനി… അവൾക് ഒരു ചെറിയ നെഞ്ച് വേദന പോലെ വന്നു..

 

അവളെ ഉപ്പയും അയൽവക്കത്തുള്ളവരും കൂടെ ഹോസ്പിറ്റലിലേക് കൊണ്ട് പോയിരിക്കയാണ്…

 

കുഴപ്പം ഒന്നുമില്ലടാ.. ചെറിയ നെഞ്ച് വേദനയാ…ചിലപ്പോൾ ഗ്യാസ് കയറിയതും ആവും…

 

എന്തായാലും ഉമ്മാന്റെ മോൻ ഇന്ന് തന്നെ കയറാം പറ്റുമെങ്കിൽ വേഗം വരണം..

 

ഉമ്മ വെക്കട്ടെ ഞാനും ഹോസ്പിറ്റലിലേക്ക് പോകാനായി നിൽക്കുകയാണ്..

 

റാഷി വന്നിട്ടുണ്ട്…”

 

ഉമ്മ എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഫോൺ വെച്ച് പോയി…

 

ഞാൻ എന്ത് ചെയ്യുമെന്നറിയാതെ അടുത്തുള്ള കസേരയിലേക് ഇരുന്നു..

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.