നീയില്ലാതെ ? (നൗഫു) 765

 

“ഇക്ക..

 

നിങ്ങൾ വന്നത് ഞാനാ നിങ്ങളുടെ പെണ്ണിനോട് പറഞ്ഞത്.. പിന്നെ അവളുടെ വയറ്റിൽ ഉള്ളതും പറഞ്ഞിട്ടുണ്ട്…

 

അവൾ ഒരു ഹാർട്ട് പെഷ്യന്റ് ആയതു കൊണ്ട് കുഞ്ഞിനെ ഒഴിവാക്കാൻ നിങ്ങൾ പറയുമോ എന്ന് പേടിച്ചാണ് അവൾ കരയുന്നത്..”

 

സാനിയെ കിടത്തിയ റൂമിലേക്ക് കയറുന്നതിനു മുമ്പ് തന്നെ ആ സിസ്റ്റർ എന്നോട് പറഞ്ഞു.. എനിക്ക് ധരിക്കാനുള്ള വസ്ത്രവും മാസ്കും തന്നു റൂമിലേക്ക് കയറ്റി..

 

“സാനി അവളുടെ തൊട്ടടുത്ത് നിർത്താത്ത ചലിക്കുന്ന കമ്പ്യൂട്ടർ ഉപകരണങ്ങളിലേക്ക് നോക്കി കിടക്കുകയാണ്..”

 

“സാനി…”

 

അവളുടെ അടുത്തേക്ക് എത്തിയ ഉടനെ തന്നെ കൈ വിരലുകൾ ചേർത്ത് പിടിച്ചു ഞാൻ വിളിച്ചു..

 

എന്റെ വിളി കേട്ട ഉടനെ അവൾ തിരിഞ്ഞു..

 

“മറ്റെന്തെങ്കിലും പറയുന്നതിന് മുമ്പ് എന്റെ കൈകൾ അവളുടെ വയറ്റിന് മുകളിലേക്കു വെച്ച് കൊണ്ട് പറഞ്ഞു..

 

“ഇക്കാ…കൊല്ലരുത്…

 

എന്റെ ഇക്കാന്റെ ജീവനെ…

 

അതിലും നല്ലത് ഞാൻ ഇല്ലാതെ ആവുന്നതാണ്…”

 

“അവൾ പറയുന്നത് കേട്ടു അവളുടെ വായ ഞാൻ കൈ കൊണ്ട് പൊത്തി…

 

അവളുടെ കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നുണ്ടായിരുന്നു”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.