നീയില്ലാതെ ? (നൗഫു) 765

 

“ഓൾക്കോ ​​എനിക്കോ.. ആർക്കും അറിയില്ലായിരുന്നു… വയറ്റിൽ കുഞ്ഞു ഉള്ള കാര്യം…”

 

“നിനക്ക് അറിയാമല്ലേ ഇടക്ക് മൂന്നു മാസം കൂടുമ്പോളല്ലേ മെൻസസ് ഉണ്ടാവാറുള്ളേ…

 

അത് പോലെ ആയിരിക്കുമെന്ന് കരുതി ഓളും ശ്രദ്ധിച്ചില്ല…

 

ഇന്നലെ ടെസ്റ്റ് ചെയ്തപ്പോഴാണ് വയറ്റിൽ ഉള്ളത് അറിയുന്നത്…

 

ഡോക്ടർ പറയുന്നത് കുഞ്ഞിനെ ഒഴിവാക്കാനാണ്…

 

ഞാൻ മോൻ വരുന്നുണ്ട് എന്നിട്ട് പറയാമെന്നു പറഞ്ഞു ഡോക്ടറോട്…

 

എന്താ പറയ മോനെ… നമുക്ക് ഓളെ മതിയല്ലോ…കുഞ്ഞ് പടച്ചോൻ വിധിച്ചാൽ ഇനിയും ഉണ്ടാവുമല്ലോ…

 

ട്ടോ…

 

അങ്ങനെ പറഞ്ഞാൽ മതി എന്റെ മോൻ ഡോക്ടറോട്..”

 

ഉമ്മ എന്നോട് പറഞ്ഞത് കേട്ടപ്പോൾ ഒരേ നിമിഷം തന്നെ എന്റെ ഉള്ളിൽ സന്തോഷവും സങ്കടവും ഒരുമിച്ച് വിരിഞ്ഞു…

 

“ഞാൻ ഒരു ഉപ്പയാകാൻ പോകുന്ന സന്തോഷത്തിന്റെ കൂടെ അതിനേക്കാൾ വേഗത്തിൽ മരണ പെടാൻ പോകുന്ന ഒരു കുഞ്ഞിന്റെ ഉപ്പ യാവാൻ പോകുന്നു..”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.