നീയില്ലാതെ ? (നൗഫു) 690

 

ഉമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു…

 

“ഉമ്മ…സാരമില്ല… അവൾക് നമ്മളെ അത്ര പെട്ടന്നൊന്നും ഇട്ടിട്ട് പോകാൻ കഴിയില്ല ഉമ്മാ… ഇങ്ങൾ സമാധാനപേടി…

 

ഉമ്മാന്റെ പുറത്ത് തട്ടി കൊണ്ട് ഞാൻ പറഞ്ഞു…”

 

“അവൾ ഒരു അനാഥയായിരുന്നു… എത്തീം കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് നിന്നും ഉമ്മ കണ്ട് ഇഷ്ട്ടപെട്ടു അവിടെ ഉള്ളവരോട് സമ്മതം വാങ്ങി കെട്ടിച്ചതാണ് എന്നെ..

 

അന്ന് മുതൽ അവൾ ഉമ്മയും ഉപ്പയും സ്വന്തം… ഒരു പക്ഷെ എന്നോട് ഉള്ളതിനേക്കാൾ അടുപ്പം അവൾ അവളുമായി ആയിരുന്നു ..

 

ഉമ്മാക്ക് അവളില്ലാതെ പറ്റില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു .

 

ഉമ്മാക്ക് വിളിക്കുന്ന ഓരോ സെക്കൻഡിലും അവൾ നിറഞ്ഞു നിൽക്കുന്നത്..

 

അത്രത്തോളം ഉണ്ടായിരുന്നു അവർ തമ്മിലുള്ള ബോണ്ട്…”

 

“സനൂ… അല്ലേടാ.. ഓളെ വയറ്റിൽ നിന്റെ കുഞ്ഞു വളരുന്നുണ്ട്…”

 

“ഉമ്മ പറയുന്നത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി എന്നതായിരുന്നു സത്യം..

 

വിവാഹം കഴിഞ്ഞു നാലു മാസം അവളുടെ കൂടെ നിന്ന് സൗദിയിലേക്ക് പോകുമ്പോഴും ഒരു കുഞ്ഞ് വയറ്റിൽ ഉണ്ടായില്ലല്ലോ എന്നായിരുന്നു അവളുടെയും എന്റെയും സങ്കടം..

 

പക്ഷെ…ഇതിപ്പോ…”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.