അവസാനം എന്നെ കൊല്ലല്ലേ എന്ന് അലറിക്കൊണ്ടിരുന്ന ബിനോയിയുടെ ആ അലർച്ച പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ ആ കത്തി ബിനോയിയുടെ തലയ്ക്കുള്ളിലൂടെ കുത്തിയിറക്കി അതിന്റെ അറ്റം മറു ഭാഗത്തുകൂടി പുറത്തേക്കു വന്നിരുന്നു…
കോടതിയുടെ വിസ്ത്താരം നടക്കുന്ന ഭാഗം മുഴുവൻ നിമിഷ നേരം കൊണ്ട് ചോരക്കളമായി ജഡ്ജി ഇതെല്ലാം കണ്ടു ഞെട്ടി നിൽപ്പുണ്ടായിരുന്നു. നിളയുടെ മാതാപിതാക്കൾ എല്ലാം കണ്ടു നിന്ന ശേഷം പതിയെ അവിടെ നിന്ന് പുറത്തേക്കു നടന്നിരുന്നു. ഫിലിപ്പിന്റെ ബോധം പോയിരുന്നു. എല്ലാവരുടെയും ഉള്ളിൽ ഒരു നടുക്കം മാത്രം ആയിരുന്നു. ഇത്രയും കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെയാണ് നടന്നതെന്നു ഒരു ഞെട്ടലോടെ ആലോചിച്ചു….
അവൻ അവിടെ ചോരയിൽ കുളിച്ചു മുട്ടുകുത്തി തലകുനിച്ചു ഇരുന്നു. ശേഷം അവൻ മുഖം ഉയർത്തി മുകളിലേക്കു നോക്കി ഒന്ന് പുഞ്ചിരിച്ചു അവന്റെ മുഖത്തുകൂടി ചോര ദേഹത്തേക്ക് ഒഴുകി. അപ്പോൾ അവനെ കാണാൻ ഒരു ചെകുത്താനേ പോലെ ഉണ്ടായിരുന്നു. അവൻ മെല്ലെ എഴുന്നേറ്റു അരയിൽ ഉണ്ടായിരുന്ന ബോംബ് എടുത്തു കുറച്ചു മാറ്റിയിട്ടു ഇരുകൈകളും വിടർത്തി നിന്നു പോലീസ്കാർ അവന്റെയാടുത്തേക്ക് ഓടിയടുത്തു അവനെ പുറത്തേക്കു വലിച്ചുകൊണ്ട് പോയി….
അപ്പോഴേക്കും എസ്.ഐ. മാത്യു ആ ബോംബുമായി വിക്രത്തിന്റെയടുത്തേക്ക് വന്നു…
“സാർ ഇത് ഒറിജിനൽ അല്ല വ്യാജ ബോംബ് ആണ്…. ഇത്രയും നേരം എല്ലാവരെയും അവൻ പേടിപ്പിച്ചത് വെറും ഒരു കള്ള ബോംബ് വച്ചാണ്…. ഏതായാലും നിളയുടെ മരണത്തിനു കാരണം ആയവൻ ശിക്ഷിക്കപ്പെട്ടു…. ഇത്രയും നാൾ അവളുടെ പേരിൽ കൊട്ടി ഘോഷിച്ച മാധ്യമങ്ങൾക്ക് ഇനി ഇതായിരിക്കും ആഘോഷം ആക്കാൻ ഉള്ള വക ഇതിലും കുറ്റം നമുക്ക് ആയിരിക്കും….”
വിക്രം ഒന്നും തന്നെ മിണ്ടിയില്ല അവൻ രേണുക പറഞ്ഞത് ഓർക്കുകയായിരുന്നു….
“ഏട്ടാ അവനുള്ള ശിക്ഷ ദൈവം കൊടുക്കും….”
അവൻ അവിടെ വച്ചിരുന്ന നീതി ദേവതയെ നോക്കി അപ്പോളും അവളുടെ കണ്ണുകൾ ആ തുണിയാൽ മൂടപ്പെട്ടിരുന്നു പക്ഷെ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വന്നതുപോലെ അവനു തോന്നി………
~അവസാനിച്ചു~
Kollam bro….
Oru thudarkadha ezhithikude ??
Thanks Bro… ?
തുടർകഥ ശ്രമിക്കാം bro… ?
നന്നായിട്ടുണ്ട് ♥♥♥♥♥♥
Thanks Bro???
Good eniyum azhuthuka bro kathirikkam
ശ്രമിക്കാം Sis?
Thankyou?
Nannayittund. Ithu polulla mikacha kadhakalumay veendum varuka…
തീർച്ചയും ശ്രമിക്കാം ?
?
Woww❣️ nanayittund story?
❤️❤️❤️
???
Thankyou Brother??
നല്ല എഴുത്തു ബ്രോ,ഇവിടെ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം കൂടി ആണ് ഇത്.ഇനിയും ഇതുപോലെയുള്ള കഥയുമായി വരണം❤️
Thanks Bro?
ഇവിടെ ഇങ്ങനെയൊക്കെ ആയിപ്പോയി എന്നെങ്കിലും എല്ലാം ശെരിയാവും ?
ഒരുപാട് സ്നേഹം ?
???
Thankyou Bro…. ??
?????
എന്തുപറ്റി bro ഇഷ്ടമായില്ലേ ????