നീതിദേവതയുടെ വിധി [Tom David] 113

 

അവന്റെ മുഖം കണ്ടപ്പോൾ വിക്രത്തിനു ഒരു പരിചയം തോന്നി.

 

“എല്ലാരും തോക്ക് താഴയിട് അവന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്തു ബിനോയിയുടെ കഴുത്തിൽ വച്ചുകൊണ്ട് പറഞ്ഞു”.

 

എല്ലാവരും അവൻ പറഞ്ഞത് പോലെ അനുസരിച്ചു.

 

വിക്രത്തിനു അവനെ പിടികിട്ടിയിരുന്നു കേസ് അന്വേഷണത്തിൽ ഒരു സമയം എല്ലാരും പ്രതീയായി കരുതിയിരുന്നത് ഇവനെ ആയിരുന്നു. നിളയുടെ രഹസ്യ പ്രണയം. അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു ജീവനും ഇല്ലാതെ ആയിരുന്നു ഇവന്റെ രൂപം. ആ ആൾ തന്നെ ആണൊ എന്ന് വിക്രത്തിനു അതിശയം തോന്നി.

 

“എന്റെ നിള അവൾ ഒരു പാവം ആയിരുന്നു. അവളെ കൊന്നിട്ട് നിന്നെ വെറുതെ വിടാനോ…. ഇത്രയും നേരം ഞാൻ കാത്തിരുന്നത് കോടതി വിധിക്ക് വേണ്ടിയാണ് എനിക്കറിയാമായിരുന്നു എന്റെ നിളയുടെ ജീവന് നീയൊക്കെ വിലയിട്ട് ഊരി പോരും എന്ന് പക്ഷെ നിന്റെ വിധി അത് ഞാൻ എന്റെ കൈ കൊണ്ട് നടപ്പിലാക്കും നിളക്കുവേണ്ടി….”

 

അത്രയും പറഞ്ഞു അവസാനിപ്പിച്ച ശേഷം ബിനോയിയെ അവൻ നിലത്തേക്കു തള്ളിയിട്ടു.

 

അത്രയും നേരം ചിരിയോടെ നിന്നിരുന്ന ഫിലിപ്പ് അലറി വിളിച്ചുകൊണ്ടു അയ്യാളുടെ മോനെ രക്ഷിക്കാൻ പറയുന്നുണ്ടായിരുന്നു. കോടതി മുഴുവൻ നിശ്ചലം ആയിരുന്നു ഫിലിപ്പ് ഒഴികെ. നിളയുടെ അച്ഛനും അമ്മയും പോലും തന്റെ മകളുടെ കൊലപാതകിക്ക് കിട്ടേണ്ട വിധി നിയമത്തിൽ നിന്ന് അല്ലെങ്കിലും മറ്റൊരു രീതിയിൽ നടപ്പിലാക്കപ്പെടാൻ പോകുന്നത് കാണാനായി അവിടേക്കു തന്നെ നോട്ടം ഉറപ്പിച്ചു ബിനോയിയുടെ മുഖം ഭയംകൊണ്ട് നിറഞ്ഞു.

 

“നിള എന്നോട് ക്ഷമിക്കു…. നിനക്ക് ആവശ്യം ഉണ്ടായപ്പോൾ ഞാൻ ഉണ്ടായിരുന്നില്ല അവിടെ…. പക്ഷെ നിന്നെ കൊന്നവന്റെ വിധി നടപ്പിലാക്കാൻ പോവുകയാണ് ഞാൻ….”

 

അവൻ അലറി ശേഷം ആ കത്തിയെടുത്തു ബിനോയിയുടെ കാലിലേക്ക് കുത്തിയിറക്കി ബിനോയി അലറി കരഞ്ഞു കോടതിയിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും ഞെട്ടിപ്പോയിരുന്നു. നിലത്തേക്ക് ചോര ഒഴുകി ഇറങ്ങി നിമിഷ നേരം കൊണ്ട് അവിടെ മുഴുവൻ ചോര പടർന്നു ഫിലിപ്പ് പോലും നിശബ്ധൻ ആയിരുന്നു ആ കാഴ്ചകൾ കണ്ടിട്ട്….

 

അതിനു ശേഷം അലറി കരഞ്ഞു കൊണ്ടിരുന്ന ബിനോയിയുടെ കണ്ണ് രണ്ടും അവൻ കത്തി ഉപയോഗിച്ച് കുത്തി പൊട്ടിച്ചു. ബിനോയിയുടെ മുഖത്തു നിന്നും ചോര ശക്തിയിൽ തെറിച്ചു.

 

പലരും അവിടെനിന്നു നോട്ടം മാറ്റി ഫിലിപ്പ് ഇതെല്ലാം കണ്ടു തളർന്നു പോയിരുന്നു അയ്യാളുടെ ആളുകൾ അയ്യാളെ താങ്ങി പിടിച്ചിരുന്നു പാതി ബോധത്തിൽ അവനെ രക്ഷിക്കട എന്ന് അയ്യാൾ ഞരങ്ങി. അപ്പോളും നിളയുടെ അച്ഛനും അമ്മയും അവിടേക്കു തന്നെ നോക്കി നിന്നു.

 

18 Comments

  1. Kollam bro….
    Oru thudarkadha ezhithikude ??

    1. Thanks Bro… ?

      തുടർകഥ ശ്രമിക്കാം bro… ?

  2. നന്നായിട്ടുണ്ട് ♥♥♥♥♥♥

    1. Thanks Bro???

  3. Good eniyum azhuthuka bro kathirikkam

    1. ശ്രമിക്കാം Sis?

      Thankyou?

  4. Nannayittund. Ithu polulla mikacha kadhakalumay veendum varuka…

    1. തീർച്ചയും ശ്രമിക്കാം ?

      ?

  5. Woww❣️ nanayittund story?

    1. ❤️❤️❤️

    2. Thankyou Brother??

  6. നല്ല എഴുത്തു ബ്രോ,ഇവിടെ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം കൂടി ആണ് ഇത്.ഇനിയും ഇതുപോലെയുള്ള കഥയുമായി വരണം❤️

    1. Thanks Bro?

      ഇവിടെ ഇങ്ങനെയൊക്കെ ആയിപ്പോയി എന്നെങ്കിലും എല്ലാം ശെരിയാവും ?

      ഒരുപാട് സ്നേഹം ?

    1. Thankyou Bro…. ??

  7. അറക്കളം പീലിച്ചായൻ

    ?????

    1. എന്തുപറ്റി bro ഇഷ്ടമായില്ലേ ????

Comments are closed.