നിർഭയ [ നൗഫു ] 4311

 

“അങ്ങനെ അങ്ങ് പോയാലോ നിന്നെ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി മോളെ…”

 

“അടങ്ങി ഒതുങ്ങി നിന്ന് തന്നാൽ നിനക്ക് നാളെ ഒന്നും സംഭവിക്കാത്ത പോലെ ഹോസ്റ്റലിലേക് പോകാം.. അല്ലെങ്കിൽ നാളെ നിന്റെ ശവം പോലും പള്ളി കാട്ടിൽ അടക്കാൻ കിട്ടില്ല കുടുംബത്തിന്..”

എന്നും പറഞ്ഞ് അജു അവളെ ബെഡിലേക് വലിച്ചെറിഞ്ഞു…

 

“ഏട്ടാ…” റുക്‌സാന രാജേഷിനെ നോക്കി കരഞ്ഞു കൊണ്ട് വിളിച്ചു…

 

ആ കരച്ചിൽ കേൾക്കാതെ ആ റൂമിന്റെ വാതിലടിച്ചു കൊണ്ട് രാജേഷും അനസും റൂമിൽ നിന്നും ഇറങ്ങി…

 

റുക്‌സാനയെ നോക്കി ചുണ്ട് കടിച്ചു കൊണ്ട് തന്റെ നിലത്തുറക്കാത്ത കാലുമായി അജു ബെഡിന്റെ അരികിലേക് നടന്നു…

 

റുക്‌സാന ബെഡിന്റെ മൂലയിലേക് നിരങ്ങി നീങ്ങി കൊണ്ടിരുന്നു…

 

അജു ടി ഷേർട്ട് ഊരി എറിഞ്ഞു കൊണ്ട് റുക്‌സാനയുടെ മുകളിലേക്കു എടുത്തു ചാടി…

 

❤❤❤

 

ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത…

 

പിറ്റേ ദിവസത്തെ വൈകുന്നേരം നഗരത്തിലെ തിരക്കുള്ള വീഥിയിൽ അന്നത്തെ ഏറ്റവും ഹോട്ടായ ന്യൂസുമായി ഒരു പതിനാറു വയസ്സുകാരൻ ഓടി നടക്കുന്നുണ്ട്…

 

“നഗരത്തിലെ പ്രശസ്തമായ ഹോസ്റ്റലിൽ നിന്നും തട്ടി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നു യുവാക്കളെ പെൺകുട്ടി കൊന്ന് തള്ളി….”

 

❤❤❤

 

ലൈംഗിക പീഡനം ചെറുക്കുന്നതിനിടയിൽ പറ്റിയ കൈയബദ്ധം കൊണ്ട് കൊല്ലപ്പെട്ട കാരണത്താൽ നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് റുക്‌സാനയെ വെറുതെ വിട്ടു…

 

കോടതിയിൽ നിന്നും ഇറങ്ങി ഉപ്പയുടെ കൂടെ കാറിൽ കയറുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു നിറഞ്ഞു…

 

തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ മൂന്നു പേർ ചേർന്ന് മൃഗീയമായി പീഡിപ്പിച്ചു കൊന്ന് തള്ളിയിട്ടും തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ട അന്ന് മുതൽ റുക്‌സാന അവരുടെ മൂന്നു പേരുടെയും പുറകെ തന്നെ ഉണ്ടായിരുന്നു…

 

ഇന്ന് അതെ കോടതി തന്നെ അവരെ കൊന്ന് തള്ളിയത് സ്വയരക്ഷക്കെന്ന കാരണത്താൽ വെറുതെ വിട്ടിരിക്കുന്നു…

 

റുക്‌സാന കാറിൽ നിന്നും പുറത്തേക്ക് നോക്കി ഇരുന്നപ്പോൾ അവളുടെ കൂട്ടുകാരി അവളോട്‌ പുറത്ത് നിന്നും ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു….

 

 

“”പെണ്ണെ നീ തീയാവുക.. നിന്നെ അനാവശ്യമായി തെടുന്നവനെ ദയയില്ലാതെ അരിഞ്ഞു തള്ളുക …. ചിലപ്പോൾ ഒറ്റപ്പെട്ടേക്കാം,.. ഭയപ്പെടുത്തിയേക്കാം.. എന്നാലും നിന്നെക്കാൾ വേദന സഹിക്കാനുള്ള ശരീരം അവനു ദൈവം കൊടുത്തിട്ടില്ല…

 

പേനയും ബുക്കും കൊടുക്കുന്നതിന്റെ കൂടെ സ്വയരക്ഷക്കുതകുമാർ ഓരോ പെണ്ണിനേയും ഉരുക്കി വാർത്തെടുക്കുക…

Updated: March 12, 2021 — 10:32 pm

67 Comments

  1. ❤❤❤??ശരിയാ

  2. Super. Ippozhathe kaalathe penkuttikale karatte polulla ayodhana kalakal padippichale rekshayullu.

    1. ശരിയാണ് ❤❤❤

  3. സൂപ്പർ ??

  4. കുട്ടപ്പൻ

    വയ്ക്കൂല ?

    1. കുട്ടപ്പൻ

      വായ്ക്കൂല

      1. ഓക്കേ നോ പ്രോബ്ലം.. നിനക്കുള്ള വട നാട്ടിൽ വന്നിട്ട് ???

  5. ഞാന്‍ vayichathano ഇത് ???
    ….
    നന്നായിട്ടുണ്ട് ??

    1. ??

      വായിച്ചിട്ടല്ലേ നന്നായിട്ടുണ്ട് എന്ന് പറഞ്ഞത്…

      1. നേരത്തെ vaayichathano എന്ന്

  6. *വിനോദ്കുമാർ G*❤

    ♥♥♥♥?

Comments are closed.