നിർഭയം 6 [AK] 299

ബോധമില്ലാതെ കിടക്കുന്ന സെക്യൂരിറ്റിയെ അവൾ നിർത്താതെ വിളിക്കുന്നുണ്ടായിരുന്നെങ്കിലും അയാളിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലാതിരിക്കുന്നത് അവളെ പരിഭ്രാന്തിയിലാഴ്ത്തി… പെട്ടെന്നൊരു നിമിഷം എന്തോ ബോധോദയം ഉണ്ടായത് പോലെ അവളുടെ അവളുടെ ചുണ്ടുകൾ അറിയാതെ തന്നെ ഉരുവിട്ടു…

 

“അമ്മ..”

 

പിന്നീട് വീടിനകത്തേക്ക് മഞ്ജു ഓടുകയായിരുന്നു..

 

“അമ്മേ… അമ്മേ…”

 

ഉറക്കെ വിളിച്ചുകൊണ്ട് തന്നെ അവൾ തന്റെ വീടിനുള്ളിലേക്ക് പാഞ്ഞു.. എന്നാൽ അവിടെ കണ്ട കാഴ്ച ചെറുതായെങ്കിലും അവളിൽ ഭയം നിറച്ചിരുന്നു… അലങ്കോലമായി കിടക്കുന്ന സാധനങ്ങൾ.. തന്റെ വീട് ശരിക്കും അരിച്ചുപെറുക്കിയ ലക്ഷണം അവൾക്ക് കാണാൻ സാധിച്ചു… ടേബിളിൽ അവളെ കാത്തുകൊണ്ട് തന്നെ ഒരു കത്തും ഉണ്ടായിരുന്നു.. കത്തെടുത്തു തെല്ലൊരു വേവലാതിയോട് കൂടെ തന്നെ അവൾ അത്‌ തുറന്നു…

 

“ലേഡി ഡെവിൾ, അമ്മയെ കാണണ്ടേ… താഴെ കറുത്ത സ്കോർപിയോയിൽ ഇരിക്കുന്ന ആളുകൾക്കൊപ്പം വരിക.. പിന്നെ അബദ്ധം ഒന്നും കാണിക്കാതിരിക്കുന്നതാണ് നല്ലത്…”

 

അത്‌ വായിച്ചതിനു ശേഷം അവൾ ജനാലക്കരികിലൂടെ പുറത്തേക്ക് നോക്കി… ഒരു നിമിഷം അവൾ തന്റെ കൈകളിലേക്ക് നോക്കി.. അതിൽ ഒരു രക്തപ്പുഴ തന്നെ അവൾക്ക് കാണാൻ സാധിച്ചു… തന്റെ കൈകളിൽ രക്‌തമൊലിപ്പിച്ചു പിടയുന്ന തന്റെ പപ്പയെ ഇന്നലെ കണ്ടെന്ന പോലെ ഇന്നും ഓർമയിൽ ഉണ്ടായിരുന്നു… അവൾ സ്കോർപിയൊ ലക്ഷ്യമാക്കി തന്നെ ചലിച്ചു.. അവിടെ നാലുപേര് അവൾക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു..അവർ അവളുടെ കൈകളും കണ്ണുകളും ബന്ധിപ്പിച്ചുകൊണ്ട് വാഹനത്തിലേക്ക് കയറ്റിയതിനു ശേഷം മിന്നൽ വേഗത്തിൽ ആ വാഹനം അവിടെ നിന്നും കടന്നു പോയി..

36 Comments

  1. Bro last part vendayirunnu avare kollanda ennanu ente abhiprayam
    Waiting for next part

  2. കഥ നല്ല ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, എഴുത്തും സൂപ്പർ, തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…

    1. ഉടനെ വരുത്താം നമുക്ക്… സ്നേഹം ♥️

  3. Nice story bro??

    1. ♥️♥️സ്നേഹം ബ്രോ

  4. മഞ്ജുവിനും നന്ദനും ഒന്നും സംഭവിക്കരുത് അവർ മരിച്ചിട്ട് വിവേക് വന്നിട്ട് എന്ത് കാര്യം മഞ്ജുവിനും നന്ദുവിനും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിർത്തി അവൻ പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം?????????????????????????

    1. ??എങ്ങനെയാവും എന്ന് നമുക്ക് നോക്കാം ബ്രോ..♥️♥️♥️സ്നേഹം മാത്രം..

  5. ,❤️❤️❤️❤️

  6. അടിപൊളി ത്രില്ലർ

    1. നന്ദി രാവണൻ ♥️

  7. Story adipoli aan but last scene vendayirunnu , eppozhum kanunna pole … anyway ente abhiprayam paranju….
    All the best…
    Waiting for next par!!

    1. അഭിപ്രായം എന്തായാലും പറയണമല്ലോ ബ്രോ… ഒത്തിരി സന്തോഷം, സ്നേഹം..♥️♥️

      1. Vera onnum alla bro … story vayikumbol anganathe scenes ishta allathath kond aakum ( I mean ” ee villain rape scene “) …chilapol njn ath story il polum vayikkan agrahikunnillayirikkum..maybe… Enthayalum next part wait cheyunnu.
        ???

        1. മനസ്സിലായി ബ്രോ… അടുത്ത ഭാഗം വൈകാതെ വരും…

  8. Kolam kto ❤️❤️❤️

    1. Thanks dear♥️

  9. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ
    എന്തോ സാഹചര്യം മോശം ആയിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞത് കണ്ടു ഇപ്പോൾ എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു Take care anyway ?

    ❤️❤️❤️

    1. ഒക്കെയാണ് ബ്രോ.. ഒത്തിരി സന്തോഷം ♥️

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. MRIDUL K APPUKKUTTAN

    ?????

    1. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…

  12. MRIDUL K APPUKKUTTAN

    ?????

  13. വിരഹ കാമുകൻ???

    2second ❤❤❤

    1. ❤️❤️❤️
      അടിപൊളി bro

      1. ♥️thanks dear

  14. ഫസ്റ്റ് ഞാൻ

Comments are closed.