നിർഭയം 2 [AK] 391

പറഞ്ഞുകഴിഞ്ഞു ഞാൻ മെല്ലെ മുറ്റത്തേക്കിറങ്ങി… മുന്നിലേക്ക് ഓടി വന്ന കുറിഞ്ഞിപൂച്ചയുടെ തലയിൽ തലോടുന്നതിനനുസരിച് അത്‌ സുഖം മൂത്ത് കണ്ണടച്ചുകൊണ്ടിരുന്നു…

“ഡീ.. കള്ളിപ്പെണ്ണേ… സല്യൂട്ട് അടിക്കെടി… എസ് ഐ വിവേക് നിൽക്കുന്നത് കണ്ടില്ലേ..”

തലക്കൊരു കൊട്ട് കൊടുത്ത് ചോദിച്ചപ്പോൾ പെണ്ണ് പരാതി പറഞ്ഞു…

“മ്യാവൂ.. മ്യാ..”

“ഓ മതി മതി….”

“എന്താ മോനെ പൂച്ചയുമായിട്ട്…”

ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ ഓന്ത്…വായിലേക്ക് ഓന്തെന്ന് വന്നെങ്കിലും അത്‌ മനസ്സിൽ തന്നെ ഒതുക്കി ചോദിച്ചു..

“ആ…രാജിയേട്ടത്തി എപ്പോ വന്നു..”

“ഞാനിപ്പോ വന്നേ ള്ളൂ… മോന് നാളെ പോണ്ടേ…എനിക്കറിയാർന്നു നീ ഉയരങ്ങളിൽ എത്തുമെന്ന്…”

ദാണ്ടേ സ്നേഹം ഒലിക്കുന്നു… അന്ന് പടവരമ്പത്തിരുന്നപ്പോ ഞാനും നന്ദനും കഞ്ചാവാണെന്ന് പറഞ്ഞു പരത്തിയ പുള്ളിയാ.. ഞങ്ങൾ അവിടെ അതായിരുന്നത്രെ പരിപാടി…എടുത്തലക്കാൻ തോന്നിയെങ്കിലും പിടിച്ചു നിർത്തി…

“പോണം… ”
ഒരു ചിരി വരുത്തി ഞാൻ മറുപടി നൽകി..

“സുമേച്ചി എവിടെ മോനെ..”

“അകത്തുണ്ടല്ലോ…”

“ഞാനെന്നാ സുമേച്ചിയെ കാണട്ടെ… ഒരു കാര്യം പറയാനുണ്ട്…”

ആ പോക്ക് കണ്ടപ്പോഴേ എന്തോ പന്തികേട് എനിക്ക് തോന്നി… പിന്നെ അവരെ ആ ലോകത്ത് വിട്ട് കുറച്ചു നേരം കുറിഞ്ഞിപൂച്ചയുമായി കിന്നരിച്ചു..

അകത്തേക്ക് പോയപ്പോ പരദൂഷണം കേട്ട് വഴി മാറി പോവാൻ നിന്ന എന്നെ മുല്ലശ്ശേരി എന്ന പേരാണ് പിടിച്ചു നിർത്തിയത്…

22 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. ഉടൻ വരും ♥️

      1. Super❤️❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️

  3. Super page kutti adutha bhagangl poratte

    1. ♥️♥️♥️

  4. കഥ അങ്ങോട്ട്‌ സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……

    1. ?.. ശ്രമിക്കാം ബ്രോ ♥️

  5. ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????

    ♥️♥️♥️♥️♥️

  6. പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????

    1. ?.. ശ്രമിക്കാം ബ്രോ ♥️

  7. അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല

    അടുത്ത പാർട്ടിൽ കാണാം ബ്രോ

    ♥️♥️♥️

    1. സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    2

  9. MRIDUL K APPUKKUTTAN

    ??

Comments are closed.