നിർഭയം 2 [AK] 391

“മുംബൈയിൽ വെച്ചാണ് ഡീൽ… ബാക്കി നീ അറിയണ്ട…”

“മ്മ്.. ഒരുത്തനിട്ടു പണിയണം ഭായ്…”

ഗ്ലാസിലുള്ള ബാക്കി വിസ്കി വായിലാക്കി പകയെരിയുന്ന കണ്ണുകളോടെ അവൻ പറഞ്ഞു…അതിനൊപ്പം തന്നെ തലേന്ന് രാവിലെ ഉടക്കിയ പത്രക്കാരന്റെ മുഖം വീണ്ടും വീണ്ടും അവനെ ഉറക്കം കെടുത്തിയതും..

“നിന്റെ സ്ഥിരം ബുദ്ധിമോശം കാണിക്കരുത്…കൈ വിട്ടു പോകാൻ ഇപ്പോൾ ഇടവരരുത്.. ഇതിനെടേല് വേറെ പ്രശ്നം വേണ്ട..”

“അത്‌ ഭായ്…”

“വേണ്ടെന്ന് പറഞ്ഞാൽ വേണ്ട…”
അയാളുടെ സ്വരമാറ്റത്തിൽ ശ്രീജിത്ത്‌ ചെറുതായൊന്നു ഭയന്നിരുന്നു…

പിന്നീട് അയാളുടെ പൊട്ടിച്ചിരി ശ്രീജിത്തിലും ഒരു പുഞ്ചിരി നിറച്ചു… ക്രൂരമായ പുഞ്ചിരി…

**********************************

ദിവസങ്ങൾ കടന്നു പോയി…

നാളെ ട്രെയിനിങ്ങിനായി ഇവിടുന്നു തിരിക്കണം.. ഏതാണ്ട് ഒരു കൊല്ലകാലത്തെ ട്രെയിനിങ്… അത്‌ കഴിഞ്ഞാൽ പിന്നെ സബ് ഇൻസ്‌പെക്ടർ വിവേക് ശങ്കറിന്റെ സർവിസിലേക്കുള്ള എൻട്രി… അല്ല പിന്നെ… പാക്കിങ് ഒക്കെ തീർത്തപ്പോൾ തന്നെ എനിക്ക് പ്രാന്ത് പിടിച്ചിരുന്നു… എല്ലാം കഴിഞ്ഞപ്പോൾ അച്ചാറിന്റെ കുപ്പിയുമായി അതാ അമ്മ…

“ന്റെ അമ്മേ.. ഇതല്ലേ കുറച്ചു മുന്നേ കേറ്റിയത്..”

“അത്‌ മാങ്ങയാടാ… ഇത് നെല്ലിക്ക…”

“ന്റെ പൊന്നമ്മേ… ഞാൻ രാജ്യം വിട്ടു പോവല്ല…ഇവിടെ അടുത്തേക്ക് തന്നെയാണ്… ഹൗ…”

“കൊണ്ടുപോവാൻ നോക്കെടാ ചെക്കാ…”

“അവിടെ വെച്ചേക്ക്… നാളെ പോണേനു മുന്നേ കുത്തികേറ്റാം..”

22 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. ഉടൻ വരും ♥️

      1. Super❤️❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️

  3. Super page kutti adutha bhagangl poratte

    1. ♥️♥️♥️

  4. കഥ അങ്ങോട്ട്‌ സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……

    1. ?.. ശ്രമിക്കാം ബ്രോ ♥️

  5. ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????

    ♥️♥️♥️♥️♥️

  6. പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????

    1. ?.. ശ്രമിക്കാം ബ്രോ ♥️

  7. അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല

    അടുത്ത പാർട്ടിൽ കാണാം ബ്രോ

    ♥️♥️♥️

    1. സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    2

  9. MRIDUL K APPUKKUTTAN

    ??

Comments are closed.