നിർഭയം 2 [AK] 391

സത്യത്തിൽ എനിക്കൊരുപാട് ആരാധനയായിരുന്നു… കൊലകൊമ്പന്മാരെ വരെ വിറപ്പിച്ചു നിർത്തുന്ന ഐ പി എസുകാരി.. ഒന്നിനെയും കൂസാത്തവൾ.. ഭയമില്ലാത്തവൾ… പദവിയും പണവും നോക്കാതെ നടപടിഎടുക്കുന്നവൾ… കപടരാഷ്ട്രീയവാദികളുടെയും ക്രിമിനൽസിന്റെയും സ്ഥിരം തലവേദന… മഞ്ജു ജേക്കബ്… ജേക്കബ് എന്ന തന്റെടമുള്ള ഹെഡ് കോൺസ്റ്റബിളിനെ നടുറോഡിൽ വെട്ടിക്കൊന്നപ്പോൾ ചോരയൊലിപ്പിച്ച മൃതദേഹവും കെട്ടിപ്പിടിച്ചു കരഞ്ഞ പതിനെട്ടുകാരി അന്ന് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഇടയിൽ സഹതാപതരംഗം സൃഷ്ടിച്ചിരുന്നു… എന്നാൽ പിന്നീട് ഒരിക്കൽ പോലും മീഡിയാസിനു മുന്നിൽ വരാതെ ഒടുവിൽ ഒരു ഐ പി എസുകാരിയായി മടങ്ങി വരവ്… അപ്പന്റെ കൊലയാളികൾ മറ്റു പല കേസുകളുടെയും പിന്നിലുണ്ടായിരുന്നു… പിന്നീട് അവരുടെയെല്ലാം പേടി സ്വപ്നം… ഒരു ദിവസം രാവിലെ നഗരം ഉണർന്നത് ഒരുപാട് ഗുണ്ടകളുടെ ശവങ്ങൾ കണ്ടുകൊണ്ടായിരുന്നു…എൻകൌണ്ടർ സ്പെഷ്യലിസ്റ്റ് മഞ്ജു ജേക്കബ് അന്ന് മുതൽ പോലീസിലെ ലേഡി ഡെവിൾ എന്ന അപരനാമത്തിൽ അറിയപ്പെട്ടുതുടങ്ങി.. ഇപ്പോഴിതാ ഡെവിളിന്റെ മറ്റൊരു ഹണ്ട്..

“ആ ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. ഈ ആരാധന മാറി പ്രേമം പൊട്ടിമുളക്കാൻ കൂടുതൽ വൈകൂല മോനെ…”

“നിന്നോട് പറഞ്ഞിട്ട് കാര്യമില്ല… പിന്നെ ആ മുതൽ അങ്ങനെ ഒന്നും ഭിത്തിയിൽ കേറൂല മോനെ… അല്ലെങ്കിൽ തന്നെ ഇത്ര ചെറുപ്പത്തിൽ സിവിൽ സർവീസ് നേടി ഐ എ എസ് ഒഴിവാക്കി ഐ പി എസ് എടുത്ത ടീം ആണത്.. ഷീ ഈസ്‌ വെരി സ്പെഷ്യൽ …”

“കണ്ടോ കണ്ടോ ഞാൻ പറഞ്ഞത്…”

“ഒന്ന് പോടെയ്…”

ആ പാടവരമ്പത്ത് കാറ്റും കൊണ്ട് ഇരുന്നപ്പോൾ പല കാര്യങ്ങളും സംസാരവിഷയങ്ങളായി കടന്നു വന്നിരുന്നു…

“അല്ലെടാ…ഞാനിന്നലെ രാഹുലിനെ കണ്ടിരുന്നു…അവൻ ഇപ്പോഴും ചികിത്സയും ആയി നടക്കുവാണെന്ന്…”

“ഏത് രാഹുൽ… ” പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയിരുന്നത്…

“ഡാ പുല്ലേ നീ അന്ന് തല്ലി കൈ പണിയാക്കി വിട്ടില്ലേ… പിജി ഫസ്റ്റ് ഇയർ പഠിക്കുമ്പോ..”

22 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. ഉടൻ വരും ♥️

      1. Super❤️❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️

  3. Super page kutti adutha bhagangl poratte

    1. ♥️♥️♥️

  4. കഥ അങ്ങോട്ട്‌ സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……

    1. ?.. ശ്രമിക്കാം ബ്രോ ♥️

  5. ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????

    ♥️♥️♥️♥️♥️

  6. പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????

    1. ?.. ശ്രമിക്കാം ബ്രോ ♥️

  7. അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല

    അടുത്ത പാർട്ടിൽ കാണാം ബ്രോ

    ♥️♥️♥️

    1. സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    2

  9. MRIDUL K APPUKKUTTAN

    ??

Comments are closed.