നിർഭയം 11 [AK] 206

ചോദ്യഭാവത്തിൽ അവൾ മുഖമുയർത്തിയപ്പോൾ തന്നെ ഞാൻ പറഞ്ഞു…

“തന്റെ പഠനം ഇനി മുന്നോട്ടു കൊണ്ടുപോകണ്ടേ… തന്നെ കൊണ്ട് CAT എഴുതിക്കാനുള്ള കലാപരിപാടിയിൽ ആണ് ഞാനും ചിന്നുവും… ഇത്ര ജീനിയസ്സ് ആയ തല വേസ്റ്റ് ആക്കാനെന്തായാലും പറ്റില്ല… അപ്പൊ നമുക്കതങ്ങു നോക്കുവല്ലേ ചിന്നു… നമ്മളിനി വർക്കിനിറങ്ങുമ്പോൾ ഇവൾ വെറുതെ ഇരിക്കേണ്ട…”

അവളുടെ മുഖത്തെ ആശങ്കഭാവം മനസ്സിലായപ്പോൾ മഞ്ജു പറഞ്ഞു…

“ക്യാഷ്‌ ഒന്നും നീ നോക്കണ്ട… വല്ല്യ ബിസിനസ്‌ ന്റെ ആളാകുമ്പോൾ ഞങ്ങളെ മറക്കാതിരുന്നാൽ മതി..കോച്ചിംഗ് എവിടെ വേണമെന്ന് നോക്കീട്ട് പറയാം.. കേസുമായി ബന്ധമുള്ളത് കൊണ്ട് തൽക്കാലം ഞങ്ങളുടെ കൺവെട്ടത്തു വേണം നീ…..”

“നിക്ക് കോച്ചിംഗ് ഒന്നും വേണ്ട.. ഒറ്റക്ക് പഠിച്ചോളാം..”

ആവേശത്തോടെ പറഞ്ഞു കഴിഞ്ഞപ്പോൾ ആയിരുന്നു ഞങ്ങളുടെ മുഖത്തേക്ക് നോക്കുന്നത്.. ചെറിയൊരു ചമ്മലോടെ അവൾ നാക്കു കടിച്ചു…

“അതാണ് കോൺഫിഡൻസ്… കണ്ടോടാ..”

മഞ്ജു ഗ്രീഷ്മയെ നോക്കിക്കൊണ്ടത് പറയുമ്പോൾ മനസ്സറിഞ്ഞു ചിരിക്കുകയായിരുന്നു ഗ്രീഷ്മ..

ആ ചിരിയിൽ ഞാനും പങ്കു ചേർന്നു…

“അപ്പൊ അമ്മുവിന്റെ വീട്ടിലേക്കൊന്നു പോയി നോക്കണ്ടേ.. അടുത്ത ആഴ്ച നിന്റെ കെട്ടഴിച്ചതിനു ശേഷം നമുക്ക് പോവാം.. “

മഞ്ജു അത്‌ പറഞ്ഞതിന് ശേഷം പതിയെ പുറത്തേക്കിറങ്ങിയപ്പോഴും മൗനമായി ജനലിന്റെ ഓരത്ത് നിൽക്കുന്ന അവളെ കണ്ടപ്പോൾ ഇതു തന്നെ ഇവളുടെ പണി എന്ന് തോന്നാതിരുന്നില്ല..

28 Comments

  1. വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത്‌ ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..

    ഒത്തിരി സ്നേഹം.. ❤️

    1. Thank you for coming back ❤️

  2. കഥ ഒഴിവാക്കിയോ ?

  3. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.

  4. Bro next prt eppazha

  5. Next part ena masam onakunu

  6. കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട

  7. ❤️❤️❤️❤️

  8. കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ

    ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    1. അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️

  9. നിധീഷ്

    ❤❤❤♥

  10. ???????????

  11. വിനോദ് കുമാർ ജി ❤

  12. ❤️❤️❤️❤️

  13. അപരിചിതൻ

    പ്രിയപ്പെട്ട AK…

    ഒരുപാട് ഇഷ്ടം…???

    ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…

    ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം അപരിചിതാ…♥️?

      പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️

      1. അപരിചിതൻ

        5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..

        1. അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?

  14. Nice ♥️♥️♥️

  15. 1 സ്റ്റ്

Comments are closed.