നിർഭയം 11 [AK] 204

മഞ്ജുവിന്റെ സംസാരം എന്നിൽ തെല്ലൊരത്ഭുതമുളവാക്കി… താനെന്നു വിളിച്ചിരുന്ന മാഡം അൽപം അധികാരത്തോടെ എന്നെ നീയെന്നു വിളിക്കുന്നു..പക്ഷെ എന്നിൽ അതുണ്ടാക്കിയ സന്തോഷം കുറച്ചൊന്നുമല്ലായിരുന്നു…എന്തുകൊണ്ടോ നിറഞ്ഞ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാനായില്ല…

“അതിനു നീയെന്തിനാടാ ചെക്കാ കരയണേ.. “

“കരഞ്ഞതൊന്നുമല്ലെടോ.. സന്തോഷം കൊണ്ടാണ്… എല്ലാവരും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീണ്ടും ബോധ്യമാവുന്നു…”

അല്പമൊന്നു നിറഞ്ഞ കണ്ണുനീർതുള്ളിയെ മറച്ചുപിടിച്ച് ഞാനത് പറയുമ്പോൾ അവളും മറുപടി നൽകി…

“എനിക്കും…”

ആ കണ്ണുകളും ഒന്നു നിറഞ്ഞുവോ .. അതോ എനിക്കത് തോന്നിയതാണോ…

“അപ്പൊ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ ചിന്നു മാഡം… അല്ലാത്തപ്പോൾ ചിന്നു… ല്ലേ…”

അത്‌ കഴിഞ്ഞു മറുപടി നോക്കുമ്പോൾ എന്നെ നോക്കി കൂർപ്പിക്കുന്ന രണ്ട് കണ്ണുകളാണ് കാണാൻ സാധിച്ചത്… വളരെ എളുപ്പത്തിൽ തന്നെ ഇരുവരിലും അതൊരു പൊട്ടിച്ചിരിയുളവാക്കി…

സംസാരിച്ചിരിക്കുന്നതിനിടെയാണ് അന്ന് കടത്തപ്പെട്ട പെൺകുട്ടികളെ കുറിച്ച് മഞ്ജു എന്നോട് പറഞ്ഞത്.. വളരെ സുരക്ഷിതമെന്ന് കരുതി പാർപ്പിച്ച പെൺകുട്ടികളെ അതിവിദഗ്ദമായി മറ്റു പല ആവശ്യങ്ങളുടെ പേരിൽ കടത്തുകയായിരുന്നു.. അത്‌ അന്വേഷിച്ചിറങ്ങിയ പോലീസുകാരെ വേരോടെ പിഴുതെറിയുന്നതിലും റിപ്പോർട്ട്‌ ചെയ്യാതെ മാധ്യമപ്രവർത്തകരെ നിയന്ത്രിക്കുന്നതിലും ജെപി വിജയിച്ചിരുന്നത് കൊണ്ടാണല്ലോ ഇന്നീ അവസ്ഥ വന്നത്…

“നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള ഒറ്റുകാരെ കണ്ടുപിടിക്കാനാണ് പണി.. “

“ശരിയാണ് മാം.. നേരിട്ട് നിന്ന് വെല്ലുവിളിക്കുന്നവനെ വിശ്വസിക്കാം… പക്ഷെ ചതി.. “

കടത്തിപ്പെട്ട പെൺകുട്ടികളെ കുറിച്ച് അവൾ പറയുമ്പോഴും ഒരിക്കൽ ഏട്ടാ എന്ന് വിളിച്ചുകൊണ്ടെന്നെ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു പെൺകുട്ടിയുടെ ആശ്വാസത്തിൽ നിറഞ്ഞ കണ്ണുകൾ എന്നെ അലോസലപ്പെടുത്തി… കുറെ നാളുകളായി നഷ്ടപ്പെടുന്ന എന്റെ ഉറക്കത്തിന്റെ മൂലകാരണം ആ

28 Comments

  1. വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത്‌ ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..

    ഒത്തിരി സ്നേഹം.. ❤️

    1. Thank you for coming back ❤️

  2. കഥ ഒഴിവാക്കിയോ ?

  3. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.

  4. Bro next prt eppazha

  5. Next part ena masam onakunu

  6. കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട

  7. ❤️❤️❤️❤️

  8. കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ

    ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    1. അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️

  9. നിധീഷ്

    ❤❤❤♥

  10. ???????????

  11. വിനോദ് കുമാർ ജി ❤

  12. ❤️❤️❤️❤️

  13. അപരിചിതൻ

    പ്രിയപ്പെട്ട AK…

    ഒരുപാട് ഇഷ്ടം…???

    ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…

    ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം അപരിചിതാ…♥️?

      പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️

      1. അപരിചിതൻ

        5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..

        1. അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?

  14. Nice ♥️♥️♥️

  15. 1 സ്റ്റ്

Comments are closed.