നിർഭയം 11 [AK] 204

“കാണട്ടെ ഞാൻ… ഹ്മ്മ്… ഒറ്റ പോക്കങ്ങോട്ട് പോവ്വാണോ… ഒന്ന് പറഞ്ഞൂടെ…”
ആ ശബ്ദത്തിൽ കേട്ട പരിഭവം ശ്രദ്ധിച്ചുകൊണ്ട് ഞാൻ പതിയെ പുറത്തേക്കിറങ്ങി…

മുറ്റത്തിനൊരു വശത്തെ മാവിൻ ചുവട്ടിൽ പ്രത്യേക രീതിയിലുണ്ടായിരുന്ന ശാഖയിൽ ഇരിക്കുമ്പോൾ എപ്പോഴും വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ഒരു മടിയുമില്ലാതെ ഇങ്ങോട്ടു സഹായം ചെയ്യാനോടിയെത്തുന്ന നന്ദന്റെയും അത്‌ ചോദിക്കുമ്പോഴും പറയാതെ പറയുന്ന ആ കണ്ണുകളിലെ തിളക്കത്തിന്റെയും അർത്ഥം തിരയുകയായിരുന്നു ഞാൻ.. അതെ പോലൊരു തിളക്കം ഇന്ന് ഉമ്മറപ്പടിയിൽ ആരെയോ പ്രതീക്ഷിച്ചു വന്ന പെൺകുട്ടിയുടെ കണ്ണുകളിൽ കണ്ടു…ആ സ്വരങ്ങളിൽ നിഴലിച്ച പരിഭവവും ആ കണ്ണുകളിലെ തിളക്കവും എനിക്ക് നൽകിയ ഉത്തരം ശരിയാവരുതേ എന്നു പ്രാർത്ഥിക്കാനെ എനിക്കാവുമായിരുന്നുള്ളൂ…

പുറകിലെ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവളായിരുന്നു അത്‌… അർച്ചന…

“വിവേകേട്ടൻ ഇവിടെ നിൽക്കുവാണോ… അകത്തേക്ക് വാ.. ചായ വെച്ചിട്ടുണ്ട്.. “

അവളുടെ മുഖത്തേക്ക് തന്നെ നോക്കിയത് കൊണ്ടാണെന്നു തോന്നുന്നു വീണ്ടും തുടർന്നത്…

“ഒരുപാട് ഏട്ടനെ കുറിച്ച് പറഞ്ഞിട്ടുണ്ട് നിങ്ങടെ കൂട്ടുകാരൻ… ന്നിട്ടാ കൊരങ്ങൻ പറയാണ്ടങ്ങട് പോയി.. വരട്ടെ ഇങ്ങട്ട്… “

തിരിച്ചൊന്നും പറയാനനുവദിക്കാതെ ,പോകുന്ന വഴിയിലും എന്തെല്ലാമോ പരിഭവങ്ങൾ സ്വയം പറഞ്ഞു പോകുന്ന ആ പെൺകുട്ടിയെ ഒരു നിമിഷം നോക്കിനിന്നതിനു ശേഷം ഞാൻ അകത്തേക്ക് കയറി..

                                             -തുടരും…