നിർഭയം 11 [AK] 206

      *********************************

ശരീരമനങ്ങാനുള്ള സ്ഥിതിയിലേക്ക് മാറ്റം സംഭവിച്ചെങ്കിലും കുറച്ചു നാളുകളായി എന്നിൽ പിടികൂടിയ സംശയങ്ങൾ ഊട്ടിയുറപ്പിക്കുന്നത് പോലായിരുന്നു ഗ്രീഷ്മയുടെ പ്രവൃത്തി…സ്ഥിരം എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവളുടെ ഒഴിഞ്ഞുമാറ്റം കുറേയൊക്കെ ഞങ്ങളുടെ ഭൂതകാലത്തിലുള്ള അവളുടെ സ്ഥാനം ഏതാണ്ട് ഉറപ്പിക്കുകയാണ് ചെയ്തത്… അങ്ങനെയാകരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടെങ്കിലും…കാരണം  അവളെ എങ്ങനെയോ ഞാൻ സ്നേഹിച്ചു പോയിരുന്നു…

തലയിലും അവിടവിടെയുള്ള ചെറിയ പാച്ച് വർക്കുകളുമായി ആശുപത്രിയിൽ നിന്നും ഞങ്ങളിറങ്ങുമ്പോൾ അനാവശ്യമായി പുറത്തേക്കിറങ്ങാനിടയാക്കരുതെന്ന് മഞ്ജു ഓർമിപ്പിച്ചു കൊണ്ടിരുന്നു… കാരണം ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നത് അവളുടെ വീട്ടിലേക്കായിരുന്നു…. ഇനിയും മഞ്ജുവിന് പുറത്തിറങ്ങാൻ സമയമായിട്ടില്ല… ചില ഹയർ ഒഫീഷ്യൽസുമായി സംവദിച്ചതിനു ശേഷം ഒളിഞ്ഞുനിന്നുകൊണ്ടുള്ള ഒരന്വേഷണം… കൂട്ടത്തിൽ ചതിയുണ്ടാവുമ്പോൾ അതാണ് നല്ലതെന്ന് അവർക്കും തോന്നിക്കാണും… എത്രയും വേഗം കാര്യങ്ങൾ തീർത്തതിന് ശേഷം മറ്റു മൈതാനങ്ങളിലേക്ക്  അന്വേഷണവിധേയമായി ചേക്കേറാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു… അതിനു മുന്നേ ഗ്രീഷ്മയെ സുരക്ഷിതമായി വീട്ടിൽ ഏൽപ്പിക്കണം… പിന്നെ അവളുടെ പഠനം… എല്ലാം ആവശ്യമാണിപ്പോൾ…

ചിന്നുവായിരുന്നു കാറിന്റെ സാരഥി.. പറമ്പിന്റെ ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ തന്നെ കുഴപ്പമില്ലാത്ത ഒരു വീടായിരുന്നു കാണാൻ സാധിച്ചത്.. ഒറ്റനിലയുള്ള ഒരു വീട്… കാറിന്റെ ശബ്ദം കേട്ടതിനാൽ തന്നെ അകത്ത് നിന്നും ഒരു പെൺകുട്ടി ഓടിവന്നു ഞങ്ങളെ നോക്കി നിന്നിരുന്നു… രൂപം കണ്ടപ്പോൾ തന്നെ ഇതാകാം ഗ്രീഷ്മയുടെ അനിയത്തി എന്നത് ഞാൻ ഏതാണ്ട് ഉറപ്പിച്ചിരുന്നു… കൈ വിട്ടുപോയ എല്ലാം തിരിച്ചുപിടിക്കാനും എല്ലാ സഹായത്തിനും കൂടെ നിൽക്കാറുമുണ്ടായിരുന്ന നന്ദന്റെ വേർപാട് ഗ്രീഷ്മയുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ടായിരുന്നില്ല…

പതിയെ പുറത്തേക്കിറങ്ങിയപ്പോൾ ഉമ്മറത്തു നിന്നെത്തി നോക്കിയ പെൺകുട്ടിയുടെ കണ്ണുകളിലുണ്ടായിരുന്ന നഷ്ടപ്പെട്ട തിളക്കം ഞാൻ ശ്രദ്ധിച്ചു…

“അനിയത്തിയാണ്.. അർച്ചന… ഇപ്പോൾ ഡിഗ്രീ ചെയ്യുന്നു..”

ഗ്രീഷ്മയുടെ വാക്കുകളാണ് എന്റെ ശ്രദ്ധ തിരിച്ചത്…

28 Comments

  1. വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത്‌ ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..

    ഒത്തിരി സ്നേഹം.. ❤️

    1. Thank you for coming back ❤️

  2. കഥ ഒഴിവാക്കിയോ ?

  3. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.

  4. Bro next prt eppazha

  5. Next part ena masam onakunu

  6. കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട

  7. ❤️❤️❤️❤️

  8. കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ

    ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    1. അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️

  9. നിധീഷ്

    ❤❤❤♥

  10. ???????????

  11. വിനോദ് കുമാർ ജി ❤

  12. ❤️❤️❤️❤️

  13. അപരിചിതൻ

    പ്രിയപ്പെട്ട AK…

    ഒരുപാട് ഇഷ്ടം…???

    ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…

    ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം അപരിചിതാ…♥️?

      പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️

      1. അപരിചിതൻ

        5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..

        1. അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?

  14. Nice ♥️♥️♥️

  15. 1 സ്റ്റ്

Comments are closed.