നിർഭയം 11 [AK] 204

തോളിൽ അനുഭവപ്പെട്ട നനുത്ത സ്പർശമായിരുന്നു ചിന്തകളിൽ നിന്നെന്നെ തിരിച്ചു വലിച്ചത്… ഞെട്ടിയ പോലെ നോക്കിയത് അവളുടെ മുഖത്തേക്കായിരുന്നു…അൽപം നിറഞ്ഞ കണ്ണുകളായത് കൊണ്ടാകണം അവളെന്നോട് എന്താണ് കാര്യമെന്ന് തിരക്കിയത്.

ആ കണ്ണുകളിലും ഉരുണ്ടുകൂടുന്ന കണ്ണുനീർ കാണാമായിരുന്നു..

“ഒന്നുമില്ല… ചിലതെല്ലാം ആലോചിച്ചു…”

“ഹ്മ്മ്..”

പിന്നീടൊന്നും ചോദിക്കാതെ തന്നെ പതിയെ അവളെന്റെ തലയിൽ കൈ ചേർത്തു…

“നമ്മളൊരു കോളേജിലാണല്ലോ പഠിച്ചത്… നിനക്കൊരു പക്ഷെ ഒരു ഹരിയെ അറിയാമായിരിക്കും… എന്റെ നന്ദനെപോലെ കൂടെ നടന്നവനാണ്…”

അത്‌ പറയുമ്പോൾ അയയുന്ന ആ കയ്യുകളും എന്തോ മറയ്ക്കാൻ പാടുപെടുന്ന കണ്ണുകളും എന്നിൽ അസ്വസ്ഥതയുണ്ടാക്കി…

“ഞാൻ… അലക്കിവെച്ച തുണി വിരിക്കാൻ മറന്നു… വിരിച്ചിട്ടു വരാം…”

മറുപടി കേൾക്കാൻ നിൽക്കാതെ, പറയാൻ നിൽക്കാതെ അവൾ പുറത്തേക്ക് പോകുമ്പോൾ പുതിയ ചില സംശയങ്ങൾ എന്നിൽ വേരുറപ്പിക്കുകയായിരുന്നു അമ്മു… പതിയെ കട്ടിലിൽ ചായുമ്പോൾ മനസ്സ് പിടിച്ചിടത്തു നിൽക്കുന്നുണ്ടായിരുന്നില്ല… കോളേജ് ജീവിതത്തിനിടയിൽ നഷ്ടപ്പെട്ടുപോയ എന്റെ സൗഹൃദം.. ഇന്നും എന്നെ അലട്ടുന്ന പല കാര്യങ്ങൾ … പതിയെ കണ്ണടക്കുമ്പോൾ പഠിക്കുന്ന കോളേജ് വരാന്തയിലൂടെ ഓടി വരുന്ന ഒരു മുഖമായിരുന്നു മനസ്സിൽ.. ഓടി വന്നു കെട്ടിപ്പിടിക്കുന്ന, ഞാനും നന്ദനും ഇക്കയും മാത്രം കുടുംബമായുള്ള ഹരിയെ….ഹരിലാൽ എന്ന ഞങ്ങളുടെ മാത്രം ഹരിയെ…

28 Comments

  1. വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത്‌ ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..

    ഒത്തിരി സ്നേഹം.. ❤️

    1. Thank you for coming back ❤️

  2. കഥ ഒഴിവാക്കിയോ ?

  3. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.

  4. Bro next prt eppazha

  5. Next part ena masam onakunu

  6. കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട

  7. ❤️❤️❤️❤️

  8. കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ

    ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    1. അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️

  9. നിധീഷ്

    ❤❤❤♥

  10. ???????????

  11. വിനോദ് കുമാർ ജി ❤

  12. ❤️❤️❤️❤️

  13. അപരിചിതൻ

    പ്രിയപ്പെട്ട AK…

    ഒരുപാട് ഇഷ്ടം…???

    ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…

    ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം അപരിചിതാ…♥️?

      പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️

      1. അപരിചിതൻ

        5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..

        1. അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?

  14. Nice ♥️♥️♥️

  15. 1 സ്റ്റ്

Comments are closed.