നിഴലായ്…..[നന്ദൻ] 646

വീടിന്റെ വാതിൽ അടച്ചു അഭിരാമിയും മോഹനും കാറിൽ കയറുമ്പോളും ശ്രീക്കുട്ടി സെറ്റിയിൽ കിടന്നു വിങ്ങി വിങ്ങി കരയുക ആയിരുന്നു….വീണിടത്തു നിന്നും ഒന്ന് എണീക്കാൻ വേണ്ടി ആ പിഞ്ചു കുഞ്ഞു ശ്രെമിച്ചു നോക്കി പക്ഷെ അവൾ ഒരു കൈ കുത്താൻ ശ്രെമിച്ചപ്പോൾ വേദന കൊണ്ട് മൂത്രമൊഴിച്ചു പോയി… പിന്നീട് തിരിഞ്ഞതും നേരെ തറയിലേക് വീണു… അലറി കരഞ്ഞെങ്കിലും ആരും അത് കേൾക്കാനായി ഉണ്ടായിരുന്നില്ല…ശ്രീക്കുട്ടിയുടെ കണ്ണുനീരും സങ്കടവും പോലെ പുറത്തു പെരുമഴ ആർത്തു പെയ്യുന്നുണ്ടായിരുന്നു ആരോടോ ഉള്ള വാശി തീർക്കും പോലെ…

ആർത്തു പെയ്യുന്ന മഴയിൽ കറന്റ്‌ കൂടെ പോയതോടെ കുഞ്ഞു ശ്രീക്കുട്ടി കൂടുതൽ പേടിച്ചു വിറച്ചു ഒടുവിൽ ഉറങ്ങി പോയിരുന്നു…

“ഹോ എന്തൊരു നാറ്റം ആണിത് ” ഡോർ തുറന്ന മോഹൻ മൂക്ക് ചുളിച്ചു.. നേരം വെളുക്കാറായപ്പോൾ ആണു മോഹനും അഭിരാമിയും തിരിച്ചു വീട്ടിൽ എത്തിയത്…

“”ഓഹ് നാശം ശവം ആ സെറ്റി വൃത്തികേട് ആക്കി എന്ന് തോന്നുന്നു…””

“”ഓഹ് എന്നിട്ട് സുഖിച്ചു കിടക്കുന്നു.. നാശം.. അയാൾ കാല് മടക്കി ഒറ്റ അടി ആയിരുന്നു…കമിഴ്ന്നു കിടന്ന ശ്രീക്കുട്ടിയുടെ വയറിന്റെ ഭാഗത്തായിരുന്നു അയാളുടെ ഷൂസിട്ട കാൽ പതിച്ചതു..

ശക്തിയായ വേദനയിൽ ശ്രീക്കുട്ടി ഞെട്ടിഉണർന്നു അലറി കരഞ്ഞു…

“”ഓഹ് എന്നിട്ട് കള്ള കരച്ചിലും…””അങ്ങോട്ട്‌ എണീക് നാശമേ “”മോഹൻ ശ്രീകുട്ടിയുടെ തലമുടിയിൽ കുത്തി പിടിച്ചു പൊക്കിയെടുത്തു….. ആ കുഞ്ഞു ദേഹത്തിന് സഹിക്കാനാവുന്നതിനപ്പുറമുള്ള താടനങ്ങൾ അയാൾ ആ ദേഹത്ത് ഏൽപ്പിച്ചു കൊണ്ടിരുന്നു…

വേദന കൊണ്ട് ശ്രീക്കുട്ടി അലറി കരഞ്ഞപ്പോൾ മോഹനു വീണ്ടും ദേഷ്യം കൊണ്ട് വിറഞ്ഞു കയറി..അയാൾ ശ്രീക്കുട്ടിയുടെ മുടിയിൽ പിടിച്ചു മുന്നോട്ടേക് തള്ളി… മുന്നിലെ ഭിത്തിയിൽ തലയിടിച്ചു ആ കുഞ്ഞു ദേഹം ഭിത്തിയിൽ താഴെ തറയിലേക് ചുരുണ്ടു …ഊർന്നു വീണ ഭിത്തിയിൽ രക്തത്തിന്റെ ചുവന്ന രേഖ വീതിയിൽ താഴേക്കു പടർന്നിരുന്നു..

90 Comments

  1. Palarivattom sasi

    Nandetta,കെട്ടടങ്ങിയ കനൽ um സ്വപ്ന ചിറകിൽ um complete cheyumo??

  2. സുജീഷ് ശിവരാമൻ

    കരയിച്ചു ദുഷ്ടൻ…. നന്നായിട്ടുണ്ട് ???

  3. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️

  4. കുട്ടപ്പൻ

    ഒന്നും പറയാൻ തോന്നുന്നില്ല.
    നമ്മുടെ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവം. ഇവരെപ്പോലുള്ളവരെയൊന്നും ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

  5. ?
    വായിച്ചു.
    വളരെ നന്നായിട്ടുണ്ട്.?
    അപ്പുറത്ത് അനുപല്ലവിയും ജന്മനിയോഗവും എഴുതിയ നന്ദൻ bro അല്ലേ ഇത്..?
    രാജവ്യൂഹം വായിക്കാൻ പോകുന്നതെ ഉള്ളൂ ട്ടോ. ഇനിയും ചെറുകഥകൾ പ്രതീക്ഷിക്കുന്നു.?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. കഥ നന്നായിട്ടുണ്ട്. പക്ഷേ ഒരു moral information വെക്കാമായിരുന്നു. കുറ്റം പറയാന്ന് വിചാരിക്കരുത്, ഇതില്‍ പൂര്‍ണമായും കുട്ടിയുടെ അച്ഛൻ തന്നെയാണ് കുറ്റക്കാരന്‍. കൊച്ചിന്റെ കാര്യം നോക്കാതെ, പെട്ടന്ന് ഒരു ദിവസം ദിവാസ്വപ്നം കണ്ടു അപകടം പറ്റി എന്ന് തോന്നി വന്നു നോക്കുന്നതല്ല യാഥാര്‍ത്ഥ പിതാവ്. തന്റെ കൊച്ചു അവിടെ നല്ല രീതിയില്‍ ജീവിക്കുനോ എന്ന് ഉറപ്പുവരുത്തണമായിരുന്നു. കഥയില്‍ കൊച്ചിന് വേണ്ടി ചെയതു കൊടുക്കുന്ന കാര്യങ്ങൾ വിവരിക്കാമായിരുന്നൂ – ഒരു അച്ഛന്റെ കടമ. എന്നിരുന്നാലും സമൂഹത്തില്‍ നടക്കുന്നത് കഥയായി വിവരിക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു.

      1. കൊച്ചു കുഞ്ഞിനേയും എടുത്തു ഇറങ്ങി പോകുന്ന പെണ്ണിന്റെ കൂടെയാണ് നിയമം പോലും അവിടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടുന്ന അച്ഛന്മാരുണ്ട്…തന്റെ മകനെ കാണാൻ സ്കൂളിന്റെ വരാന്തയിൽ പോയി നിന്ന ഒരച്ഛനെ എനിക്കറിയാം… മോറൽ ഇൻഫർമേഷൻ എന്നത് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ്… ഒരു നിമിഷം കൊണ്ട് എടുക്കുന്ന എടുത്തു ചട്ടമല്ല ജീവിതം… പലപ്പോളും പലരും എടുക്കുന്ന തീരുമാനങ്ങളുടെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് കൊച്ചു കുഞ്ഞുങ്ങളാണ്.. വീണ്ടു വിചാരമില്ലാത്ത തീരുമാനങ്ങൾ ഒരാണും ഒരു പെണ്ണും എടുക്കാതിരിക്കട്ടെ.. അത് മാത്രമാണ് പ്രാർത്ഥന

  6. രുദ്രദേവ്

    ♥️♥️♥️

  7. കുട്ടപ്പൻ

    നന്ദാപ്പി ❤.
    വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും

    1. ആയിക്കോട്ടെ സമയം കിട്ടുമ്പോ മതി കുട്ടപ്പാ ❤

      1. കുട്ടപ്പൻ

  8. ❤❤❤

  9. ❤️❤️❤️❤️?❤️❤️❤️❤️

    1. ❤❤❤

  10. കോവാലൻ

    കരയിപ്പിച്ചു .. ???

    1. കരയണ്ട കോവാല കരയണ്ട ❤

  11. എന്തോ… ഇങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്….. ഒന്നും പറയാൻ വയ്യ മാൻ….

    ഹൃദയം മാത്രം തരുന്നു… ♥️♥️

    ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?

    1. നമ്മളെ കരയിപ്പിച്ച സിംഹം തന്നെ ആണോ ഈ പറയുന്നേ ??

      1. പോടാ…. ഞാൻ ഒക്കെ പാവം…

    2. “”ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?””

      അങ്ങനെ പറയല്ലേ ???

      1. മാൻ… ആ ഒരു ഫീൽ കൊണ്ടാണ്…

        നിങ്ങളുടെ കഥ തിരഞ്ഞു പിടിച്ചു വായിക്കാൻ ആണ് ചാൻസ്… ♥️♥️

  12. നന്ദേട്ടാ…

    നമ്മുടെ പത്രങ്ങളിലും ചാനലുകളിലും എന്നും കാണുന്ന ഒരു വാർത്ത…ശെരിക്കും അതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് ഇരിക്കാൻ കഴിയില്ല…ഇതൊരു കഥ ആയിട്ട് തോന്നിയില്ല..നമ്മുടെ ചുറ്റും നടക്കുന്ന ഒരു കാര്യം തന്നെയാണ്…ഈ കഥ വായിച്ചപ്പോൾ ശെരിക്കും സങ്കടം തോന്നി…

    എന്തായാലും ഇത് ഡ്രാഫ്റ്റ് ആക്കി വെക്കാതെ ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി…വായിക്കുന്നവരുടെ കണ്ണുകൾ തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു…

    1. Tragedy ആയതു കൊണ്ട് പോസ്റ്റ്‌ ചെയ്യാത്ത കഥകൾ ഇനിയുമുണ്ട്… ആ കൂട്ടത്തിൽ ഇത് പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി… ആരെയും വിഷമിപ്പിക്കാനല്ല പക്ഷെ… ഉള്ളിലെ രോഷം അടങ്ങാൻ വേണ്ടി മാത്രം…

  13. നന്ദേട്ടാ ♥️♥️♥️

    ആദ്യമായാണ് ആഗ്രഹിച്ച പോലെ ഒരു അവസാനം ഒരു കഥയ്ക്ക് കാണുന്നത്… ??? മുൻപ് മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം എന്ന് മനസ്സിലാക്കുന്നു… നിഴലായി ഒപ്പം ഉണ്ടായിരുന്നിട്ടും ആ അച്ഛന് സ്വന്തം മകളെ രക്ഷിക്കാൻ സാധിച്ചില്ല… ??? പറഞ്ഞു തീർക്കാവുന്ന നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്ന മാതാപിതാക്കൾ കണ്ണുതുറന്നു കാണട്ടെ.

    -മേനോൻ കുട്ടി

    1. കഥയുടെ ക്‌ളൈമാക്സ് എന്റെ ഉള്ളിലെ രോഷം മാത്രമാണ്… മുൻപൊരു കമന്റിൽ ഋഷി സൂചിപ്പിച്ചപോലെ അതൊരിക്കലും ഒരു പരിഹാരമല്ല… പക്ഷെ ആ ഒരു സാഹചര്യത്തിൽ ഇതുപോലുള്ള ക്രിമിനലുകളെ കിട്ടിയാൽ നമ്മൾ ചെയ്യണം എന്നാഗ്രഹിക്കുന്നത് എഴുതി എന്ന് മാത്രം…

  14. വളരെ നന്നയിരുന്നു ഒരുപാട് കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്.
    ന്നാലും ആ കുഞ്ഞിനെ ജീവനോടെ സുധിക്ക് കൊടുക്കാർന്നു

    1. കഥയിൽ കൊടുക്കാൻ പറ്റിയില്ലേലും… ജീവിതത്തിൽ ഓരോ കുഞ്ഞിനും അവരെ സ്നേഹിക്കുന്ന.. അച്ഛനും അമ്മയും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന ❤

  15. ❣️❣️❣️❣️❣️❣️

    1. ❤❤❤

  16. ???❤️❤️❤️???

    1. ❤❤❤

    1. ❤❤❤

    1. ❤❤❤

Comments are closed.