നിഴലായ്…..[നന്ദൻ] 646

“”അതെങ്ങനാ വിവരമില്ലാത്ത തന്തയ്ക്കു ജനിച്ചാൽ ഇതല്ല ഇതിലപ്പുറവും കാണിക്കും…”‘ മോഹൻ പിറു പിറുത് കൊണ്ട് മുന്നോട്ടു നടന്നു… അഭിരാമിയുടെ സാരി തുമ്പിൽ പിടിച്ചു മുന്നോട്ടു നടക്കുമ്പോൾ ശ്രീക്കുട്ടി ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു… അവൾക് ഐസ് ക്രീം മേടിച്ചു കൊടുത്ത താടിയും മുടിയും നീട്ടി വളർത്തിയ ആൾ ശ്രീക്കുട്ടി ഇരുന്നത്തിനടുത്ത ചാരു ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു… അയാൾ ശ്രീകുട്ടിയെ നോക്കി പതിയെ കൈ വീശി കാണിച്ചു… ഭീതി നിറഞ്ഞിരുന്ന ആ കുഞ്ഞു മുഖത്തു ചെറിയൊരു ചിരി വിടർന്നു… അവളും അവളുടെ കുഞ്ഞു കൈകൾ വീശി അയാളോട് യാത്ര പറഞ്ഞു…

ഒരച്ഛന്റെ അവകാശത്തെ ഒരു കോടതിക്കും ചോദ്യം ചെയ്യാനാവില്ലെന്നറിയാം.. എങ്കിൽ പോലും താൻ മകൾക്കു വേണ്ടി ഒരവകാശം ഉന്നയിച്ചില്ല… ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തന്റെ കൂടെ നിർത്താൻ കോടതി സമ്മതിക്കുമായിരിക്കും പക്ഷെ അങ്ങനെ നിന്നിട്ട് തിരിച്ചു പോവുമ്പോൾ തന്നോടുള്ള ദേഷ്യം കൂടെ അവൾ മകളോട് തീർക്കും… അതായിരുന്നു തന്റെ ഭയം… പക്ഷെ തന്റെ മകളുടെ നിഴലായി എന്നും താൻ കൂടെ ഉണ്ടായിരുന്നു… അഭിരാമിയുടെ വീടിന്റെ ഗേറ്റിനു പുറത്തു എത്രയോ രാത്രികളിൽ മകളെ ഒന്ന് കാണാൻ വേണ്ടി മാത്രം ഉറക്കമിളച്ചിരുന്നു… എല്ലാവരും ഉറങ്ങി കഴിയുമ്പോൾ ജനലോരം ചെന്നു ശ്രീക്കുട്ടിയുടെ കുഞ്ഞു മുഖം കണ്ണ്ടോണ്ടിരുന്നിരിക്കുന്നു ഡിവോഴ്സ് വാങ്ങി രണ്ടു മാസത്തിനുള്ളിൽ അഭിരാമിയുടെ ഓഫീസിലെ സീനിയർ ആയ മോഹനെ അവൾ വിവാഹം കഴിച്ചു…മോഹന് ശ്രീകുട്ടിയെ കാണുന്നതേ ദേഷ്യം ആയിരുന്നു…അഭിരാമിയ്ക് തന്റെ ജീവിതം എൻജോയ് ചെയ്യുന്നതിലായിരുന്നു താല്പര്യം അത് കൊണ്ട് തന്നെ മകൾ അവൾക്കു പലപ്പോളും ബാധ്യത ആയിരുന്നു.. മകളെ ഉപദ്രവിച്ചില്ലെങ്കിൽ കൂടി മോഹനൻ ഉപദ്രവിക്കുന്നതു അവൾ കണ്ടില്ലെന്നു നടിച്ചു…ചെറിയ തെറ്റുകൾക്കു പോലും അയാൾ ശ്രീകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചു…
തന്റെ മകളെ ക്രൂരമായി ശിക്ഷിക്കുന്നത് അറിഞ്ഞിട്ടും ഒന്നും ചെയ്യാനാകാതെ ഒരച്ഛന്റെ നെഞ്ച് വേദനിച്ചു കൊണ്ടും ഇരുന്നു…

“”അഭിരാമി പെട്ടെന്ന് ഒരുങ്ങിയിട്ട് വാ.. ഇന്നത്തെ പാർട്ടി കഴിഞ്ഞാൽ നാളെ ഞാൻ മാനേജർ ആണു അറിയ്യോ നിനക്ക്…””

90 Comments

  1. Palarivattom sasi

    Nandetta,കെട്ടടങ്ങിയ കനൽ um സ്വപ്ന ചിറകിൽ um complete cheyumo??

  2. സുജീഷ് ശിവരാമൻ

    കരയിച്ചു ദുഷ്ടൻ…. നന്നായിട്ടുണ്ട് ???

  3. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️

  4. കുട്ടപ്പൻ

    ഒന്നും പറയാൻ തോന്നുന്നില്ല.
    നമ്മുടെ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവം. ഇവരെപ്പോലുള്ളവരെയൊന്നും ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

  5. ?
    വായിച്ചു.
    വളരെ നന്നായിട്ടുണ്ട്.?
    അപ്പുറത്ത് അനുപല്ലവിയും ജന്മനിയോഗവും എഴുതിയ നന്ദൻ bro അല്ലേ ഇത്..?
    രാജവ്യൂഹം വായിക്കാൻ പോകുന്നതെ ഉള്ളൂ ട്ടോ. ഇനിയും ചെറുകഥകൾ പ്രതീക്ഷിക്കുന്നു.?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. കഥ നന്നായിട്ടുണ്ട്. പക്ഷേ ഒരു moral information വെക്കാമായിരുന്നു. കുറ്റം പറയാന്ന് വിചാരിക്കരുത്, ഇതില്‍ പൂര്‍ണമായും കുട്ടിയുടെ അച്ഛൻ തന്നെയാണ് കുറ്റക്കാരന്‍. കൊച്ചിന്റെ കാര്യം നോക്കാതെ, പെട്ടന്ന് ഒരു ദിവസം ദിവാസ്വപ്നം കണ്ടു അപകടം പറ്റി എന്ന് തോന്നി വന്നു നോക്കുന്നതല്ല യാഥാര്‍ത്ഥ പിതാവ്. തന്റെ കൊച്ചു അവിടെ നല്ല രീതിയില്‍ ജീവിക്കുനോ എന്ന് ഉറപ്പുവരുത്തണമായിരുന്നു. കഥയില്‍ കൊച്ചിന് വേണ്ടി ചെയതു കൊടുക്കുന്ന കാര്യങ്ങൾ വിവരിക്കാമായിരുന്നൂ – ഒരു അച്ഛന്റെ കടമ. എന്നിരുന്നാലും സമൂഹത്തില്‍ നടക്കുന്നത് കഥയായി വിവരിക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു.

      1. കൊച്ചു കുഞ്ഞിനേയും എടുത്തു ഇറങ്ങി പോകുന്ന പെണ്ണിന്റെ കൂടെയാണ് നിയമം പോലും അവിടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടുന്ന അച്ഛന്മാരുണ്ട്…തന്റെ മകനെ കാണാൻ സ്കൂളിന്റെ വരാന്തയിൽ പോയി നിന്ന ഒരച്ഛനെ എനിക്കറിയാം… മോറൽ ഇൻഫർമേഷൻ എന്നത് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ്… ഒരു നിമിഷം കൊണ്ട് എടുക്കുന്ന എടുത്തു ചട്ടമല്ല ജീവിതം… പലപ്പോളും പലരും എടുക്കുന്ന തീരുമാനങ്ങളുടെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് കൊച്ചു കുഞ്ഞുങ്ങളാണ്.. വീണ്ടു വിചാരമില്ലാത്ത തീരുമാനങ്ങൾ ഒരാണും ഒരു പെണ്ണും എടുക്കാതിരിക്കട്ടെ.. അത് മാത്രമാണ് പ്രാർത്ഥന

  6. രുദ്രദേവ്

    ♥️♥️♥️

  7. കുട്ടപ്പൻ

    നന്ദാപ്പി ❤.
    വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും

    1. ആയിക്കോട്ടെ സമയം കിട്ടുമ്പോ മതി കുട്ടപ്പാ ❤

      1. കുട്ടപ്പൻ

  8. ❤❤❤

  9. ❤️❤️❤️❤️?❤️❤️❤️❤️

    1. ❤❤❤

  10. കോവാലൻ

    കരയിപ്പിച്ചു .. ???

    1. കരയണ്ട കോവാല കരയണ്ട ❤

  11. എന്തോ… ഇങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്….. ഒന്നും പറയാൻ വയ്യ മാൻ….

    ഹൃദയം മാത്രം തരുന്നു… ♥️♥️

    ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?

    1. നമ്മളെ കരയിപ്പിച്ച സിംഹം തന്നെ ആണോ ഈ പറയുന്നേ ??

      1. പോടാ…. ഞാൻ ഒക്കെ പാവം…

    2. “”ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?””

      അങ്ങനെ പറയല്ലേ ???

      1. മാൻ… ആ ഒരു ഫീൽ കൊണ്ടാണ്…

        നിങ്ങളുടെ കഥ തിരഞ്ഞു പിടിച്ചു വായിക്കാൻ ആണ് ചാൻസ്… ♥️♥️

  12. നന്ദേട്ടാ…

    നമ്മുടെ പത്രങ്ങളിലും ചാനലുകളിലും എന്നും കാണുന്ന ഒരു വാർത്ത…ശെരിക്കും അതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് ഇരിക്കാൻ കഴിയില്ല…ഇതൊരു കഥ ആയിട്ട് തോന്നിയില്ല..നമ്മുടെ ചുറ്റും നടക്കുന്ന ഒരു കാര്യം തന്നെയാണ്…ഈ കഥ വായിച്ചപ്പോൾ ശെരിക്കും സങ്കടം തോന്നി…

    എന്തായാലും ഇത് ഡ്രാഫ്റ്റ് ആക്കി വെക്കാതെ ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി…വായിക്കുന്നവരുടെ കണ്ണുകൾ തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു…

    1. Tragedy ആയതു കൊണ്ട് പോസ്റ്റ്‌ ചെയ്യാത്ത കഥകൾ ഇനിയുമുണ്ട്… ആ കൂട്ടത്തിൽ ഇത് പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി… ആരെയും വിഷമിപ്പിക്കാനല്ല പക്ഷെ… ഉള്ളിലെ രോഷം അടങ്ങാൻ വേണ്ടി മാത്രം…

  13. നന്ദേട്ടാ ♥️♥️♥️

    ആദ്യമായാണ് ആഗ്രഹിച്ച പോലെ ഒരു അവസാനം ഒരു കഥയ്ക്ക് കാണുന്നത്… ??? മുൻപ് മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം എന്ന് മനസ്സിലാക്കുന്നു… നിഴലായി ഒപ്പം ഉണ്ടായിരുന്നിട്ടും ആ അച്ഛന് സ്വന്തം മകളെ രക്ഷിക്കാൻ സാധിച്ചില്ല… ??? പറഞ്ഞു തീർക്കാവുന്ന നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്ന മാതാപിതാക്കൾ കണ്ണുതുറന്നു കാണട്ടെ.

    -മേനോൻ കുട്ടി

    1. കഥയുടെ ക്‌ളൈമാക്സ് എന്റെ ഉള്ളിലെ രോഷം മാത്രമാണ്… മുൻപൊരു കമന്റിൽ ഋഷി സൂചിപ്പിച്ചപോലെ അതൊരിക്കലും ഒരു പരിഹാരമല്ല… പക്ഷെ ആ ഒരു സാഹചര്യത്തിൽ ഇതുപോലുള്ള ക്രിമിനലുകളെ കിട്ടിയാൽ നമ്മൾ ചെയ്യണം എന്നാഗ്രഹിക്കുന്നത് എഴുതി എന്ന് മാത്രം…

  14. വളരെ നന്നയിരുന്നു ഒരുപാട് കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്.
    ന്നാലും ആ കുഞ്ഞിനെ ജീവനോടെ സുധിക്ക് കൊടുക്കാർന്നു

    1. കഥയിൽ കൊടുക്കാൻ പറ്റിയില്ലേലും… ജീവിതത്തിൽ ഓരോ കുഞ്ഞിനും അവരെ സ്നേഹിക്കുന്ന.. അച്ഛനും അമ്മയും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന ❤

  15. ❣️❣️❣️❣️❣️❣️

    1. ❤❤❤

  16. ???❤️❤️❤️???

    1. ❤❤❤

    1. ❤❤❤

    1. ❤❤❤

Comments are closed.