“മിണ്ടരുത് നീ…….. ഒരക്ഷരം………മിണ്ടരുത് നീ എന്നോട്…….. “ആര്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…. തല വെട്ടിതിരിച്ചു അവൾ മുൻപോട്ട് നടന്നു…….
“അമ്മൂ…….. നീ പൊയ്ക്കോ നീയും മിണ്ടണ്ട എന്നോട്…”പുറകിൽ നിന്നും കേട്ട നന്ദന്റെ സ്വരം അവൾ മനപ്പൂർവം അവഗണിച്ചു. “ഒരു നിമിഷം കൊണ്ട് ഒത്തിരിയേറെ ഭാവങ്ങൾ എടുത്തണിയുന്ന നിന്നെ എനിക്കിപ്പോൾ മനസിലാകുന്നില്ലല്ലോ അമ്മൂസെ…… “
വേദനയോടെ മനസ്സിൽ പറഞ്ഞു കൊണ്ട് നന്ദൻ മുഖം തിരിച്ചു
************
ആര്യ നേരെ ചെന്നത് ലൈബ്രറിയിലേക്കാണ്. നോക്കുമ്പോൾ, നിരഞ്ജന, പ്രിയയുടെ താടി പിടിച്ചു മുറിവ് പരിശോധിക്കുന്നുണ്ട്… ആര്യയെ കണ്ടതും നിരഞ്ജനയുടെ കണ്ണുകൾ വിടർന്നു… പ്രിയ പതിയെ മുഖം കുനിച്ചു…..
“എങ്ങനുണ്ട് പ്രിയ?? വേദന കുറഞ്ഞോ? ഹോസ്പിറ്റലിൽ പോയാലോ നമുക്ക് ?? “
” ഇല്ല മിസ്സ്…. കുഴപ്പമില്ല…. ചെറുതായിട്ടൊന്നു പൊട്ടിയിട്ടേ ഉള്ളൂ… പെട്ടന്ന് മനസിലാകില്ല ആർക്കും….. “മറുപടി പറഞ്ഞത് നിരഞ്ജന ആയിരുന്നു.
” മ്മ്മ്…. പ്രിയാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ??
…. ഇയാളാണോ ആ കത്തുകൾ എഴുതിയത്???? സത്യം പറയണം…
“
“മിസ്സ്…. അത്…. “പ്രിയയുടെ സ്വരം ഇടറി.
“അത്… ഇവൾ തന്നെ എഴുതിയതാ മിസ്സേ..ഇവൾക്ക് സാർനെ അത്രയ്ക്ക് ഇഷ്ടമാണ്…… “നിരഞ്ജന ചാടികയറി പറഞ്ഞു..
ആര്യയുടെ മുഖംദേഷ്യം കൊണ്ട് ചുവന്നു..
“വെറുതെ നുണ പറയരുത് നിരഞ്ജനാ…….. പ്രിയയുടെ കൈയക്ഷരം ഞാൻ കണ്ടിട്ടുണ്ട്….. ഇത് അതല്ല……”
❤️❤️❤️❤️❤️
?
❤️❤️❤️❤️❤️❤️❤️
❤❤❤????
6
❤
♥️♥️♥️
♥️♥️
♥♥♥
?????
❤