നിഴലായ് അരികെ -4 [ചെമ്പരത്തി] 335

നിഴലായ് അരികെ 4

Author : ചെമ്പരത്തി

[ Previous Part ]

 

…………… അതിന്റെ പരിഹാരവും ഞാൻ തന്നെ കണ്ടോളാം…. “

” ആ……… ബെസ്റ്റ്…….. ഞാൻ ഇതെല്ലാം പറഞ്ഞിട്ട് അത് മാത്രമേ നീ കേട്ടുള്ളൂ?????? “

” നിനക്കിപ്പോന്താമ്മൂ വേണ്ടേ…….?? “നന്ദൻ അവളെ ഒന്ന് രൂക്ഷമായിട്ടു നോക്കി….

” ഓ……സാർന് ദേഷ്യം വരാൻ തുടങ്ങിയോ???……..അപ്പൊ  വെളിവില്ലാത്ത ആരോ ചെയ്യുന്നതിന് ഇവിടിരുന്നു ഇങ്ങനെ ഓക്കെ കാട്ടിക്കൂട്ടുന്ന നിന്നോട് എനിക്കെന്തു തോന്നണം????? മ്മ്മ്??…….പറ…..”

നന്ദൻ ഒന്നും മിണ്ടാതെ തലചെരിച്ചു പുറത്തേക്കു നോക്കിയിരുന്നു……

” നിന്റെ മിണ്ടണ സാധനം എവിടെ നന്ദാ?????? നാവേ….. അത് ഇറങ്ങി പോയോ…???”

  “ആ പോയെടീ…. ഇപ്പൊ വടിയും കുത്തിപ്പിടിച്ചു അങ്ങ് ഇറങ്ങിയതേ ഒള്ളൂ…… ന്തേ??? “

  “നീ ചൂടാവാതെ….. ഞാൻ ചോദിച്ചെന്നേയുള്ളൂ………

ന്നാ പിന്നെ ഞാൻ പോകുവാ…. “

“എങ്ങോട്ടാണാവോ……… തിരക്ക് പിടിച്ചു???”

“എനിക്ക് ക്ലാസ്സ്‌ ഉണ്ടേ…… ക്ലാസ്സ്‌ന്റെ ഇടയിലാ ആ കൊച്ച് വന്നിട്ട്, മിസ്സേ ഓടിവായോ…. നന്ദൻ സാർ അവിടെ സംഹാര രുദ്രനായിട്ടു നിൽക്കുവാ…….മുന്നിൽ ഒരു പൂച്ചക്കുട്ടി പെട്ടിട്ടുണ്ട്…. അതിനെ കൊല്ലുന്നതിനു മുൻപ് വായോ എന്നും പറഞ്ഞു വിളിച്ചത്….. എന്താണെന്നറിയാൻ വേണ്ടി ഓടി വന്നതല്ലേ ഞാൻ…. “

“ഓ…… ആയിക്കോട്ടെ…. “നന്ദൻ മുഖം കനപ്പിച്ചു “എന്റെ  പ്രശ്നം നിനക്ക് പറഞ്ഞാൽ മനസിലാകില്ലല്ലോ ……..”

” മ്മ്മ്….. ശരിയാ “……ആര്യ,  ആത്മനിന്ദ പോലെ ഒന്ന് തലയാട്ടി……ഒരു തെളിച്ചമില്ലാത്ത ചിരിയും മുഖത്തണിഞ്ഞു. “എനിക്കൊന്നും മനസിലാകില്ല….നിനക്കെല്ലാം മനസിലാകുന്നുണ്ടല്ലോ…. അതുമതി…”

11 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤????

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    6

    1. ചെമ്പരത്തി

  4. ♥️♥️♥️

  5. ♥️♥️

  6. മന്നാഡിയാർ

    ♥♥♥

  7. MRIDUL K APPUKKUTTAN

    ?????

Comments are closed.