നിലോഫർ 4 [night rider] 74

ഞാൻ: തീർച്ചയായും?

അവൾ: പിന്നെ ഇന്ന് എന്നെ വീട്ടിൽ നിന്ന് പിക്ക് ചെയ്യുവാൻ വരില്ല. അതുകൊണ്ടു നീയെന്നേ എന്റെ വീട്ടിൽ ബൈക്കിൽ ഡ്രോപ്പ് ചെയ്യണം

അതു കേട്ടപ്പോൾ ആദ്യം എനിക്കൊരു ഞെട്ടലും പിന്നെ സന്തോഷവും വന്നു.എന്നാലും ഞാൻ അവളോട്‌ ചോദിച്ചു

ഞാൻ: അപ്പോൾ നിന്റെ വീട്ടുകാർ കാണില്ലേ?

അവൾ: അവർ ഒരു relative ന്റെ കല്യാണത്തിന് പോയിരിക്കുകയാണ്.അവർ നാളെ വരുകയുള്ളൂ.ഞാനും ദാദിയും(grandma) മാത്രമേ വീട്ടിലുള്ളൂ.

ഞാൻ: ഒക്കെ

ഞാൻ വേഗം ബൈക്കു സ്റ്റാർട്ട് ചെയ്തു അവളുടെ അടുത്തു കൊണ്ടു നിറുത്തി.അവൾ എന്റെ ചുമലിൽ കൈ വെച്ചു ബൈക്കിനു പിറകിൽ കയറി ഇരുന്നു. അപ്പോൾ ഞാൻ അവളുടെ വീട്ടിനടുത്തേക്കു ബൈക്ക് തിരിച്ചു.

വഴിയിലുടനീളം ഞങ്ങളെ ചില പ്രത്യേക ആളുകൾ ഒരുമാതിരി നോട്ടം നോക്കുന്നുണ്ടായിരുന്നു. ചിലവന്മാർ പറയുകയ “ഓന്റെ സമയം എന്നൊക്കെ” അല്ലെങ്കിലും നമ്മുടെ നാട്ടുക്കാർക്കു ഒരു ആണും പെണ്ണും ഒരുമിച്ചു നടക്കുകയോ ബൈക്കിൽ പോവുകയോ ചെയ്യുന്നത് കണ്ടാൽ ഒരുമാതിരി ചൊറിച്ചിൽ ആണ്.ചിലർക്ക് ഒരുമാതിരി വൃത്തികേട്ട സധാചരാവും?(എല്ലാവർക്കുമില്ലാട്ടോ)ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാതെ യാത്ര ചെയ്തുകൊണ്ടിരുന്നു.പിന്നെ  എന്നെ സംബന്ധിച്ചിടതോളം ഒരു മൊഞ്ചത്തി കുട്ടിയെയും ബൈക്കിൽ ഇരുത്തി ലവന്മാരുടെയൊക്കെ മുന്നിൽ കൂടെ യാത്ര ചെയ്യുമ്പോൾ ഒരു പ്രത്യേക സുഖം?. ഇന്നത്തെ ആർട്സിനെ കുറിച്ചായിരുന്നു ഞങ്ങൾ യാത്രയിലുടനീളം സംസാരിച്ചിരുന്നത്.

അവൾ: നിന്നെ ഇന്ന് ആ ഡ്രെസ്സിൽ കാണുവാൻ നല്ല ഭംഗിയുണ്ടായിരുന്നു

ഞാൻ:tnx. നീയും മോഷമല്ലാട്ടോ.ആ കോസ്റ്റുമിൽ നല്ലൊരു മൊഞ്ചത്തി കുട്ടി ആയിരുന്നു.പിന്നെ നിനക്ക് make up ന്റെ ആവശ്യം വന്നില്ലല്ലോ.അല്ലെങ്കിലും തങ്കകുടത്തിനെന്തിനാ പൊട്ട്?.

ഇതു കേട്ടപ്പോൾ ഒരു നാണത്തോടെ അവൾ എന്റെ മുതുകത്തു ചെറിയൊരു അടി തന്നുകൊണ്ടു

അവൾ: പോ എന്നെ കാളിയാക്കാ തെ.☺️

ഞങ്ങൾ അത്രയും നേരം സംസാരിച്ചപ്പോൾ ഞങ്ങൾക്കിടയിലുള്ള മഞ്ഞു മല ഉരുകി തീരുകയായിരുന്നു. ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടു അവളുടെ വീട്ടിൽ എത്തി . അവളുടെ വീട് ഒരു മണിമാളിക തന്നെയായിരുന്നു.ജാപ്പനീസ് ഡിസൈനിൽ ചെയ്തിട്ടുള്ള വീടായിരുന്നു അതു.അവൾ എന്നെ വീട്ടിലേക്കു ക്ഷണിചെങ്കിലും പിന്നീട് ഒരിക്കൽ വരാമെന്ന് പറഞ്ഞു ഞാൻ ബൈക്കു on ചെയ്തു.അപ്പോൾ അവൾ എന്നെ വിളിച്ചുകൊണ്ടു

അവൾ: നാളെ രാവിലെ പിക്ക് ചെയ്യാൻ വരണം.

ഞാൻ: ഒക്കെ ഡാ..

അവൾ: സൂക്ഷിച്ചു പോവണ്ണംട്ടോ.അസ്സലാമു അലൈക്കും(ദൈവത്തിൽ നിന്നുള്ള സമാധാനവും സ്നേഹവും നിങ്ങളിൽ ഉണ്ടാവട്ടെ)

ഞാൻ:വ അലൈക്കുമുസ്സലാം(ദൈവത്തിൽ നിന്നുള്ള സ്നേഹവും സമാധാനവും നിങ്ങളിലും ഉണ്ടാവട്ടെ).

അവൾ എനിക്ക് ഒരു പുഞ്ചിരി നൽകികൊണ്ട് അവൾ വീടിനു ളിലേക്ക് പോയി.ഇതു മതിയായിരുന്നു ഈ ദിവസം എനിക്ക് സന്തോഷത്തോടെ ഇരിക്കുവാൻ.

ഞാൻ കുറച്ചു സമയം കൊണ്ട് തന്നെ വീട്ടിൽ എത്തി. വളരെ സന്തോഷംമുണ്ടായിരുന്നു എന്റെ മുഖത്തു. ഉമ്മയോട് സലാം പറഞ്ഞു ഉമ്മയുണ്ടാക്കിയ സ്നാക്ക്‌സും കഴിച്ചു ഞാൻ കളിക്കുവൻ ഗ്രൗണ്ടിലേക്ക് വിട്ടു. വളരെ എൻജോയ് ചെയ്തു കൊണ്ട് ഇന്നെനിക്കു ഫുട്ബോൾ കളിക്കുവൻ കഴിഞ്ഞു.

രാത്രി അത്താഴം കഴിക്കുമ്പോഴും ഒരു പുഞ്ചിരിയോടെ ആയിരുന്നു ഫുഡ് എല്ലാം കഴിച്ചിരുന്നത്. ഉമ്മയുടെ സ്‌പെഷ്യൽ ചിക്കൻ കറിയും പത്തിരിയും അടിപൊളി ടേസ്റ്റ് തന്നെയാണ്. ഉപ്പ എന്നോട് പറയാറുണ്ട്. ഉമ്മയുടെ കൈപുണ്യത്തിലാണ് ഉപ്പ വീണതെന്നു. ഞാൻ വളരെ ആസ്വദിച്ചു സന്തോഷത്തോടെ കഴിക്കുന്നതു എന്റെയൊപ്പം ഇരുന്നു കഴിക്കുന്ന ഉമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

8 Comments

  1. ♥♥♥♥

    1. ♥️♥️

  2. Thank you.sure

  3. Bro…
    ഞാനും ആ നാട്ടുകാരനാണ്…. PGI ആണ് സ്വദേശം .
    പിന്നെ കഥ എഴുതി നേരെ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്ന് തോനുന്നു… അക്ഷരതെറ്റുകളും പിന്നെ ചില പദപ്രയോഗങ്ങളും തെറ്റാണ്. എഴുതി തീർത്തിട്ട് പോസ്റ്റുന്നതിനു മുമ്പൊരിക്കൽ കൂടി വായിച് നോക്കിയിട്ട് പോസ്റ്റുക ….
    കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. തുടർന്നും എഴുതൂ ….
    സ്നേഹപൂർവ്വം …..iraH….

    1. Thank you . Sure

  4. Good one

    1. Thank you.

  5. ഇത്ര പെട്ടന്ന് ഞൻ വായിച്ചു തീർത്തു, കുറച്ചാകിലും നിട്ടമായിരുന്നു കഥ?? എന്നാലും നന്നായിട്ടുണ്ട് മച്ചാനെ???❤️❤️❤️❤️❤️❤️❤️❤️

Comments are closed.