എന്റെ അമ്മൂസ് 💔💔 [zain] 249

Views : 2284

അമ്മൂസ്💔💔

Author : zain

 

ഹലോ ഫ്രണ്ട്സ്… എന്തെങ്കിലും അക്ഷരത്തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….

 

ഞാൻ മുഹ്സിൻ …. ഈ നഷ്ട പ്രണയം നടക്കുന്നത്… 4 വർഷങ്ങൾക്ക്  മുമ്പാണ്….

ആ സമയം ഞാൻ പത്താംക്ലാസിൽ പഠിക്കുക ആയിരുന്നു….. ക്ലാസിലെ ബേക്ക്  ബെഞ്ചേഴ്സ് എന്ന് അറിയപ്പെടുന്ന വരിൽ ഞാനും ഒരു അംഗമാണ്……

ക്ലാസിലെ ടീച്ചേഴ്സിന് ഒക്കെ എന്നെ   വലിയ കാര്യം ആയിരുന്നു… എല്ലാ കുരുത്തക്കേടുകൾ ക്കും മുന്നിൽ ഉണ്ടാവുമെങ്കിലും നല്ലവണ്ണം പഠിക്കുന്നെ ഒരു വ്യക്തിയാണ് ഞാൻ….. ക്ലാസ് തുടങ്ങി രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഞങ്ങളുടെ ക്ലാസ്സിൽ ആമിനാ എന്നു പേരുള്ള ഒരു വായാടി പെണ്ണ് വന്നത്….. അവളെ കണ്ട നിമിഷം തന്നെ ഞാൻപോലുമറിയാതെ എന്റെ ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു…..

ഞങ്ങളുടെ ക്ലാസ്സിലെ എല്ലാ കാര്യവും അവൾ  വെറും  രണ്ടു ദിവസം കൊണ്ട് മറ്റുള്ളവരിൽ നിന്ന് അവളുടെ സംസാരത്തിൽ നിന്ന് അവർ പോലുമറിയാതെ അവളോട് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു……

അവളും അവളുടെ എല്ലാ കാര്യങ്ങളും അവൾ പഠിച്ചതും അവളുടെ ഫാമിലിയെ പറ്റിയും… അവളുടെ ബെസ്റ്റ് ഫ്രണ്ട്സിനെ കുറിച്ചും ഒക്കെ ഞങ്ങളോടും വാതോരാതെ സംസാരിച്ചു…..

അവളുടെ സംസാരങ്ങളിൽ വല്ലാത്തൊരു ഹരം ഞാൻ കണ്ടെത്തി…. പിന്നെ പിന്നെ  അതില്ലാതെ എനിക്ക് പെറ്റാതെ ആയി…

അവൾ ലീവ് എടുക്കുന്ന ദിവസം എനിക്ക് ഒരു യുഗം പോലെ അ ക്ലാസ് നീണ്ടു പോയി…. എനിക്ക് അവളോടുള്ള ഇഷ്ടം ഞാൻ അറിയാൻ തുടങ്ങി…..

ബേക്ക്  ബെഞ്ച് ആയ ഞാൻ… മിഡിൽ ബെഞ്ച് ആയി മാറി …..അവളെ കാണാനായി… ഞാൻപോലുമറിയാതെ ഞാൻ ക്ലാസ്സിൽ ഡീസന്റ് ആയി മാറി കഴിഞ്ഞിരുന്നു … എന്റെ ഡ്രസ്സുകൾ ഒക്കെ ഞാൻ നീറ്റായി കൊണ്ടുനടന്നു…. ഒരു അലമ്പു കളിലും തല വെക്കാതെ… അവളുടെ ലോകത്തോട് ഞാൻ പിച്ചവച്ചു നടന്നു…..

മെല്ലെ മെല്ലെ അവളും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി…..

കുറച്ചു മാസത്തേക്ക് ഇത് തന്നെ നടന്നു കൊണ്ടിരുന്നു….

അങ്ങനെ ഒരു ദിവസം അവൾ എന്റെ അരികിൽ വന്നുകൊണ്ട് ചോദിച്ചു  …..

ഇയാൾക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…..

അവളുടെ ചോദ്യത്തിന് കുറച്ചുനേരത്തേക്ക് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല….

അവളെന്നെ വീണ്ടും തട്ടി വിളിച്ചപ്പോൾ  ആണ് ഞാൻ സ്വബോധത്തിൽ വന്നത്….

മുഹ്സിൻ… നീയെന്താ ഒന്നും പറയാത്തെ….

ഞാൻ അവളെ നോക്കി  മുഖം താഴ്ത്തി …. ആമിന… നിന്റെ വാതോരാതെ ഉള്ള സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ്…. എന്റെ വായാടി പെണ്ണ് ആയി നീ വരുമോ…. അവളെ നോക്കാതെ എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു……

അവൾ എന്റെ മുഖം പിടിച്ച് ഉയർത്തി അവളുടെ മുഖത്തോട് മുഖം കൊണ്ടെത്തിച്ചു…. ഞാൻ നാളെ പറഞ്ഞാ മതിയോ… ഇതിനുള്ള ഉത്തരം…..

അവൾ പറഞ്ഞത് കേട്ടു… ഞാൻ തലയാട്ടി…

അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട്  ക്ലാസ്സിലേക്ക് ഓടി…..

Recent Stories

The Author

Zain

13 Comments

  1. ♥♥♥♥

    1. ❤️❤️❤️

  2. 👍🤝

    1. ❤❤❤… നൈറ്റ്‌ റൈഡർ

  3. Rajeev (കുന്നംകുളം)

    രണ്ടു pages മാത്രം കണ്ടതുകൊണ്ടാണ് നോക്കിയതും… കൊള്ളാം 👍🏼

    1. താങ്ക്സ്…. രാജീവ്‌… ❤️❤️

  4. Oru pranayapushpam adichu kozhichallo mashe 🤔🤔🤔🤔
    Nice read

    1. താങ്ക്സ്… സന്തോഷ്‌… ❤❤

  5. ഒറ്റയടിക്ക് തട്ടിക്കളഞ്ഞല്ലേ…😐
    പ്രണയിക്കുന്ന പെണ്ണ്, അതും പ്രണയം അറിയിക്കാൻ കാത്തിരിക്കുന്ന ദിവസം തന്നെ മരിക്കുക.. അവസ്ഥ…ഹൂ..😵
    പിന്നെ ഒരു കാര്യം എന്താന്ന് വച്ചാൽ എന്റെ പേരും ഇത് തന്നെ, വിളിപ്പേര് അമ്മൂന്നും…😂

    നന്നായി എഴുതി…❤ ആശംസകൾ 🙏

    1. താങ്ക്സ്…. ❤️❤️

    2. Rajeev (കുന്നംകുളം)

      പ്രേതം 🏃‍♀️🏃‍♀️🏃‍♀️

      1. ഓടിക്കോ.. 😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com