നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1215

അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി.. അയാൾ എന്തോ തെറി പറഞ്ഞെങ്കിലും പുറത്തു കേട്ടില്ല..

“ഞാൻ ഇടക്ക് കൊടുക്കാറുണ്ട്. നീ വന്നതിൽ പിന്നെ ഇവിടെ ശല്യം കുറഞ്ഞു..”

അവൾ അതും പറഞ്ഞു വീട് പൊട്ടി സ്കൂട്ടി പുറത്തു ഇറക്കി. ഞാൻ അവളുടെ പുറകിൽ കയറി ഇരുന്നു.

“നിനക്ക് ഓടിക്കാൻ അറിയുമോ?”

അവൾ എന്നോട് ചോദിച്ചു.

“മ്മ്മ് വണ്ടി അല്ലെ? അറിയാം..”

“ഒന്നും പറയുന്നില്ല ഞാൻ..”

അവൾ വേഗം വണ്ടി ഓഫ് ചെയ്തു.

ഞാൻ കാലു കുത്തിയപ്പോൾ അവൾ ഇറങ്ങി എന്നെ മുന്നോട്ട് തള്ളി എന്റെ പുറകിൽ കയറി ഇരുന്നു.

ഞാൻ ഒന്നും മിണ്ടാതെ വണ്ടി എടുത്തു..

വീടെത്തി. ഗേറ്റ് തുറന്നു കിടക്കുന്നുണ്ട്. ഇനി ഒരിക്കലും കയറില്ല എന്ന് വിചാരിച്ച സ്ഥലം ആണ്..

ഞാൻ കാറിന്റെ അടുത്ത് വണ്ടി നിർത്തി ഇറങ്ങി.. അമ്മയാണ് ആദ്യം വന്നത്..

ഞാൻ പടിയുടെ അടുത്ത് ചെന്നു നിന്നു. മീനു വണ്ടിയുടെ അടുത്തും.

“മോനെ.. അകത്തു വാടാ….”

അമ്മ എന്റെ അടുത്ത് വന്നു.. ഞാൻ അവരെ പുച്ഛത്തിൽ ഒന്ന് നോക്കി.. ഒന്നും മിണ്ടിയില്ല..

അച്ഛനും ഏട്ടനും ഏടത്തിയും എല്ലാവരും പുറത്തു വന്നു..

“ഞങ്ങളോട് ക്ഷമിക്കടാ മോനെ… പറ്റിപ്പോയി…”

അച്ഛൻ ആണ് പറഞ്ഞത്.

“എന്ത് പറ്റിപോയി എന്ന്? നിങ്ങളുടെ ഒക്കെ ആഗ്രഹങ്ങൾക്ക് കുരങ്ങനെ പോലെ നിന്ന് ചാടി അവസാനം കല്യാണം കഴിഞ്ഞു ഇനി ഇതാണ് എനിക്ക് പറഞ്ഞത് എന്നും കരുതി ആശ്വസിച്ചു ഒന്നും അറിയാതെ കിടന്ന് ഉറങ്ങിക്കൊണ്ടിരുന്ന എന്നെ പട്ടിയെ തല്ലും പോലെ തല്ലി പുറത്താക്കിയതോ? അതാണോ പറ്റി പോയത്?”

ഒന്നും മിണ്ടരുത് എന്ന് കരുതി നിന്ന എന്റെ വായിൽ നിന്നും വീണ വാക്കുകൾ എല്ലാവരെയും നിശബ്ദർ ആക്കി..

ഏട്ടത്തി കണ്ണടച്ചു നിൽക്കുന്നത് ഞാൻ കണ്ടു.. കണ്ണിൽ നിന്നും വല്ലാതെ വെള്ളം ഒഴുകുന്നു..

“ഞാൻ അർച്ചനയെ മാത്രം….”

ഇത്രയേ പറയാൻ പറ്റിയുള്ളൂ.. മുകളിലെ നിലയിൽ നിന്നും ചങ്കുപൊട്ടിയ ഒരു കരച്ചിൽ കെട്ടു..എല്ലാവരും ഒന്ന് പകച്ചു.. എന്നാൽ ആ കരച്ചിൽ അടുത്ത് അടുത്ത് വന്നു..

നിമിഷ നേരം കൊണ്ട് അലറി കരഞ്ഞു കൊണ്ട് ഓടി വന്ന അർച്ചന എന്റെ നെഞ്ചിലേക്ക് തല്ലി അലച്ചു വീണു.

ഞാൻ അവൾ വന്നു വീണ ആഘാതത്തിൽ ഒന്ന് പുറകോട്ട് ആയി എങ്കിലും അവളെ ചുറ്റി പിടിച്ചു വീഴാതെ നിന്നു..

“എന്നെ ഇട്ടിട്ട് പോയില്ലേ ഏട്ടാ… “

എന്ന് ചോദിച്ചു അലറി കരയുന്ന അർച്ചന.. അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തി എന്നെ വരിഞ്ഞു പിടിച്ചു അലറി കരയുകയാണ്.. അതെന്റെ കണ്ണും നിറച്ചു..

“എന്നെ ഇട്ടിട്ട് പോയില്ലേ… മാപ്പ് തന്നൂടെ ഏട്ടാ… പാവമല്ലേ ഞാൻ…ഞാൻ ചത്ത് പോകും… ഏട്ടാ…”

എന്നൊക്കെ പതം പറഞ്ഞു എന്റെ നെഞ്ചിൽ കിടന്നു കരയുന്ന അർച്ചനയെ എങ്ങനെ സമാധാനിപ്പിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു..

ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളെ ചുറ്റി നെഞ്ചോടു ചേർത്ത് പിടിച്ചു..

അവളുടെ തലയിൽ മുഖം ചേർത്തപ്പോൾ എന്റെ കണ്ണിൽ നിന്നും അവളുടെ മുടിയിലേക്ക് കണ്ണീർ തുള്ളി തുള്ളി ആയി വീണു..

അത് കണ്ടു നില്ക്കാൻ കഴിയാതെ എല്ലാവരും അകത്തു പോയി..

ഞാൻ തല ചെരിച്ചു നോക്കിയപ്പോൾ മീനുവും കരയുന്നു..

അവളുടെ കണ്ണിൽ നിന്നും വെള്ളം കുതിച്ചു ചാടുന്നു..

“എന്നെ വിട്ടിട്ടൂ പോവല്ലേ ഏട്ടാ…”

എന്നും പറഞ്ഞു എന്നെ ഇറുക്കി പിടിച്ചു കരയുന്ന പെണ്ണിനെ നെഞ്ചോടു ചേർക്കാതെ നില്ക്കാൻ എന്നെ കല്ലുകൾ കൊണ്ടല്ല ഉണ്ടാക്കിയത്..

ഞാൻ അവളെ കെട്ടിപിടിച്ചു..

20 Comments

  1. ഭേഷ് ഭേഷ് ?

  2. Very interesting story
    Nice writing ☺️☺️☺️

  3. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  4. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  5. MRIDUL K APPUKKUTTAN

    ?????

  6. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….??

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.