മെറിന്റെ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു അയാൾക്ക്.
“അവൻ വരില്ല എന്ന് എനിക്കറിയാം. എന്നാലും ഒന്നും കഴിക്കാതെ ഒരു പെണ്ണ് ഉണ്ട് അവിടെ.. മാം.. അർച്ചന. അവന്റെ ഭാര്യാ. ഷി ട്രൈഡ് ടു സൂയിസൈഡ്…”
“വാട്ട്???”
മെറിൻ ഞെട്ടിപ്പോയി..
“അതെ മാം.. അവളുടെ ചേച്ചി കണ്ടത് കൊണ്ട് മാത്രം ജീവനോടെ ഉണ്ട്.. എന്നാൽ ഇന്ന് അവൻ വേറെ ഒരു പെണ്ണിന്റെ ഒപ്പം ആണെന്ന് പറഞ്ഞപ്പോൾ മുതൽ വീണ്ടും ചാകും എന്നൊക്കെ പറഞ്ഞു കരയുകയാണ്.. പ്ളീസ് മാം.. അവനോടു ഒന്ന് കാണാൻ പറ അവളെ.. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല..”
അച്ഛൻ കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്.
“ഓക്കേ.. പൊയ്ക്കോളൂ.. ഞാൻ പറയാം…”
അയാൾ വണ്ടിയിൽ കയറി പോയപ്പോൾ മെറിൻ ഫോൺ എടുത്തു മീനുവിനെ വിളിച്ചു..
***
ഞാൻ ബെഡിൽ ഇരിക്കുകയായിരുന്നു.. മീനു ആരോടോ ഫോണിൽ സംസാരിച്ചു. അതിനു ശേഷം എന്റെ അടുത്ത് വന്നിരുന്നു..
“ഡ്രസ്സ് മാറ്.. ഒരു സ്ഥലം വരെ പോകാം..”
അവൾ മെല്ലെ പറഞ്ഞു.
“എങ്ങോട്ടാ?”
“നിന്റെ വീട്ടിലേക്ക്… “
“നിനക്ക് എന്നെ ഇവിടെ നിർത്താൻ താല്പര്യം ഇല്ലെങ്കിൽ അത് പറ.. ഞാൻ പൊയ്ക്കോളാം. എന്നാലും വീട്ടിൽ പോകില്ല..”
എനിക്ക് ദേഷ്യം വന്നു..
“നിന്നോട് അങ്ങൊട്ട് തിരിച്ചു പോകാൻ അല്ല പറഞ്ഞത്.. അർച്ചനയെ കാണുന്നു. അവളെ സമാധാനിപ്പിക്കുന്നു തിരിച്ചു വരുന്നു… “
ഞാൻ അവളെ നോക്കി..
“ഡാ… അവൾ ആത്മഹത്യക്ക് ശ്രമിച്ചു…..”
അവൾ മെല്ലെ ആണ് പറഞ്ഞത് എങ്കിലും ഇടി വെട്ടിയത് പോലെ ആയി ഞാൻ.. എന്റെ മുഖം മാറി.. ദേഹം വിറക്കാൻ തുടങ്ങി.
“ഡാ ഡാ.. അതൊക്കെ കഴിഞ്ഞു.. അവൾ സുഖം ആയി ഇരിക്കുന്നു. എന്നാൽ നീ ഏതോ പെണ്ണിന്റെ ഒപ്പം ആണെന്ന് കേട്ടപ്പോൾ പിന്നെയും ചാകും എന്ന് പറയുന്നുണ്ട് പോലും..
നിന്റെ അച്ഛൻ മെറിനെ കാണാൻ വന്നു എന്ന്. ഒന്ന് അവളെ പോയി കാണാൻ മാത്രം പറഞ്ഞു.. മെറിനും അത് തന്നെ ആണ് പറഞ്ഞത്.. പോകാം? “
“ശരി.. “
ഞാൻ വേഗം ഉടുത്തിരുന്ന മുണ്ടു മാറ്റി ഒരു ട്രാക്ക് പാന്റ് ഇട്ടു. ഒരു ബനിയനും ഇട്ടു.
“എന്താ?”
മീനു എന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു..
“പാവം പെണ്ണ് അല്ലെ.. നീയും പാവം ആണ്…”
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു…
“ഡ്രസ്സ് മാറഡീ വേഗം…”
“ശരി…”
അവൾ അതും പറഞ്ഞു സാരി വലിച്ചു അഴിക്കാൻ തുടങ്ങി.. ഇനി അവിടെ നിന്നാൽ, അതിനോ നാണം ഇല്ല..
ഞാൻ പുറത്തിറങ്ങിയപ്പോൾ അപ്പുറത്തെ വീട്ടിലുള്ള ഞരമ്പ് രോഗി ഇളിക്കുന്നുണ്ട്..
“എനിക്കും കിട്ടുമോ?”
അയാൾ വിളിച്ചു ചോദിച്ചു.
ഞാൻ അയാളുടെ വീട്ടിലെ വേലി ചാടി ചെന്ന് അയാളുടെ കഴുത്തിന് പിടിച്ചു പൊക്കി ഭിത്തിയിൽ ചാരി..
അയാൾ എന്തോ പറഞ്ഞു പിടക്കാൻ തുടങ്ങി..
“ഡാ.. വിടാടാ അയാളെ.. ചാവും പട്ടി….”
പുറകിൽ നിന്നും മീനു വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അയാളെ നിലത്തിട്ടു.
“ഇനി വേണമെങ്കിൽ പറഞ്ഞാൽ മതി..”
ഭേഷ് ഭേഷ് ?
??
❤❤
Very interesting story
Nice writing ☺️☺️☺️
കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…
♥️♥️♥️
പുതിയതൊന്നും എഴുതുന്നില്ലേ ഭായ്
ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം
?????
?❤
Mk manh ❣️❣️❣️
2nd
Njan pinnem 3rd ee kalikk njan illaa
ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd
1st?
ആദ്യം ഞാൻ ?
പോടോ….??
kalla kali kalla kali
??
ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ