ഏട്ടത്തി കുറച്ചു നേരം അവിടെ നിന്നിട്ട് തിരിച്ചു അകത്തേയ്ക്ക് കയറാൻ നേരം അവർ ഞെട്ടി. അർച്ചന അവിടെ നിറമിഴികളും ആയി നിൽക്കുന്നുണ്ടായിരുന്നു.
****
രാവിലെ മീനു കാപ്പി ഉണ്ടാക്കിയപ്പോൾ പുറത്തു അനക്കം കെട്ടു..
മെറിൻ നേരെ അകത്തേക്ക് കയറി വന്നു. ഞാൻ അവരെ ഒന്ന് നോക്കി.
ജീൻസും, വെള്ള ഷൂസും, ഒരു ഫുൾ സ്ലീവ് കറുത്ത ബനിയനും ഒരു ഹാറ്റും വച്ചിരിക്കുന്നു. ഒരു സുന്ദരി തന്നെ ആണ് മെറിൻ.
“റോഷൻ.. ഗുഡ് മോർണിംഗ്..”
അവൾ നേരെ കയറി വന്നു ബെഡിൽ ഇരുന്നു. ഞാനും ബെഡിൽ ഇരുന്നു.
“ഗുഡ് മോർണിംഗ് മാം…, ഇപ്പോൾ വീട്ടിൽ നിന്നും വന്നതാണോ?”
ഞാൻ ചോദിച്ചു.
“നോ മാൻ. ഞാൻ ഇവിടെ ഉണ്ടായിരുന്നു. രാജനെ പറഞ്ഞു വിട്ടു. അയാൾ വല്ലാതെ ഡിപ്രസ്ഡ് ആയി. അതൊന്നും മനുഷ്യർ അല്ല എന്നാണ് അയാൾ പറയുന്നത്…”
മെറിൻ പറഞ്ഞപ്പോൾ ഞാൻ അവരെ അല്പം ആദരവോടെ നോക്കി. രാത്രി മൊത്തം കാവൽ നിന്നു എന്ന് കേട്ടപ്പോൾ…
മീനു അവർക്ക് കാപ്പി കൊടുത്തു.. മീനുവിന്റെ നെഞ്ചിൽ നിന്നും മാറി കിടന്ന സാരി പിടിച്ചു ഒന്ന് നേരെ ഇട്ട ശേഷം അവൾ കാപ്പി വാങ്ങി.
മീനു ഒന്ന് ചമ്മി.
“മാം ഇനി കാവൽ ഒന്നും വേണ്ട…”
ഞാൻ മെല്ലെ പറഞ്ഞു.
“എന്താ റോഷൻ? “
“അവർ ഞങ്ങളെ എന്തായാലും കൊണ്ടുപോകും. അതുപോലെ കൊല്ലാനും അല്ല പ്ലാൻ എന്ന് തോന്നുന്നു. ഇന്നലെ എന്നെ കണ്ടപ്പോൾ ആണ് വിസിൽ വന്നതും അവർ പോയതും.. അതിൽ നിന്നും ആരോ കൈ കാണിക്കുകയും ചെയ്തു…”
ഞാൻ പറഞ്ഞത് കേട്ട് മെറിൻ ഒന്ന് ആലോചിച്ചു..
“ലെറ്റ്സ് സീ …. അവർ ഇതിനുള്ളിൽ വന്നു എന്നല്ലേ പറഞ്ഞത്? “
“അതെ. ഞാൻ അതിനെ ചവുട്ടി തെറിപ്പിച്ചു. മാം അതിന്റെ വാൽ? അത് മനുഷ്യൻ ആണോ എന്ന് എനിക്ക് സംശയം… “
“ആ സംശയം എനിക്കും ഉണ്ട് റോഷൻ.. ഞാൻ ഇതുവരെ പതറിയിട്ടില്ല.. എന്നാൽ ഇപ്പോൾ. കരുത്തനായ രാജൻ വരെ തോറ്റുപോയി എന്ന് പറയുമ്പോൾ.. ആം സോറി.. എനിക്ക് പറയാൻ ആരും ഇല്ലാത്തതു കൊണ്ടാണ് നിങ്ങളോടു പറയുന്നത്…”
“ആരും ഇല്ലെങ്കിൽ ഞങ്ങൾ ഇല്ലേ…”
മീനു മെറിന്റെ തൊട്ടു അപ്പുറത്തു ഇരുന്നു അവളുടെ വയറ്റിൽ കൂടി കൈ ചുറ്റി.
മെറിൻ അല്പം അതിശയത്തിൽ എന്നാൽ സ്നേഹത്തോടെ അവളെ നോക്കി..
മീനുവിന്റെ ആളുകളെ ആകർഷിക്കാൻ ഉള്ള കഴിവിനെ പറ്റി ഞാൻ ഒന്ന് ആലോചിച്ചു.. തീക്കനൽ പോലെ ആണ് അവൾ.. ആർക്കും ഒന്ന് ഉമ്മ വെക്കാൻ തോന്നും..
ഞങ്ങൾ കുറെ നേരം സംസാരിച്ചു. എന്നാൽ വലിയ പേടി ഞങ്ങൾക്ക് ഇല്ലാതിരുന്നതു മെറിനും അല്പം ആശ്വാസം കൊടുത്തു എന്നെനിക്ക് തോന്നി..
കുറച്ചു കഴിഞ്ഞു അവൾ യാത്ര പറഞ്ഞു പോയി.
****
മെറിൻ വീട്ടിൽ എത്തി ഡ്രസ്സ് മാറി പുറത്തേക്ക് ചെന്നപ്പോൾ ആണ് ഒരു ഫോക്സ് വാഗൺ പസ്സാറ് വന്നു വഴിയിൽ നിന്നത്.
അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു മെറിൻ ഒന്ന് നിന്നു.. അയാൾ അടുത്തേക്ക് വന്നു.
“റോഷന്റെ അച്ഛൻ.. അല്ലെ? എന്താ ഇവിടെ?”
“മാം. എന്റെ മകനെ ഒന്ന് കാണാനുള്ള അവസരം ഉണ്ടാക്കി തരാമോ? നേരിട്ട് പോയാൽ.. , അവൻ ഒരു പെണ്ണിന്റെ ഒപ്പം ആണെന്ന് അറിഞ്ഞു…”
മെറിൻ അയാളെ ഒന്ന് നോക്കി..
“ വീട്ടിൽ നിന്നും തല്ലി ഇറക്കിയപ്പോൾ ആലോചിച്ചില്ലേ മകൻ വേറെ പെണ്ണിന്റെ ഒപ്പം എന്നല്ല എങ്ങോട്ടു പോകും എന്ന്? “
ഭേഷ് ഭേഷ് ?
??
❤❤
Very interesting story
Nice writing ☺️☺️☺️
കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…
♥️♥️♥️
പുതിയതൊന്നും എഴുതുന്നില്ലേ ഭായ്
ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം
?????
?❤
Mk manh ❣️❣️❣️
2nd
Njan pinnem 3rd ee kalikk njan illaa
ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd
1st?
ആദ്യം ഞാൻ ?
പോടോ….??
kalla kali kalla kali
??
ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ