നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216

“ചത്തോ എന്നറിയാൻ വരുകയായിരിക്കും. ആ കാറിന്റെ കാര്യം പറഞ്ഞപ്പോൾ അവർ ഞെട്ടിയത് ഞാൻ കണ്ടതാണ്.. “

മീനു എന്നെ നോക്കി എന്തോ ചിന്തിച്ചു.

“എന്താ?”

“നിനക്കു പേടി ഉണ്ടോ മരിക്കാൻ? വലിയ ബോഡി ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു നീ വലിയ സെറ്റപ്പ് ആണെന്ന്.. വിറച്ചു അല്ലെ നീ? എന്തായാലും ആ വിസിൽ അടിച്ചില്ലായിരുന്നേൽ….”

ഞാൻ ഒരു നിമിഷം നിശബ്ദൻ ആയി..

“എനിക്ക് ഇതുവരെ ധൈര്യം കാണിക്കേണ്ട അവസരം വന്നിട്ടില്ല.. എന്നാലും എനിക്ക് മരിക്കാൻ പേടി ഒന്നും ഇല്ല മീനു…ഞാൻ കാരണം നിനക്ക് ഒന്നും പറ്റാൻ പാടില്ല.”

ഞാൻ താഴേക്കു നോക്കി പറഞ്ഞു..

അവൾ ബെഡിൽ നിന്നും എണീറ്റ് എന്റെ മടിയിൽ എനിക്ക് അഭിമുഖം ആയി ഇരുന്നു.. എന്റെ മുഖം കൈകൊണ്ടു പൊക്കി..

“വിഷമം ആയോ മുത്തിന്?”

സാധാരണ ഒരു തെറി പ്രതീക്ഷിച്ച എനിക്ക് അവളുടെ ചോദ്യം കേട്ടപ്പോൾ അത്ഭുതം ആയിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല..

അവൾ എന്റെ കഴുത്തിൽ കൂടി കൈ ഇട്ടു എന്നെ ചുറ്റി പിടിച്ചു..

“എന്തായാലും ഒരു പ്രാവശ്യം ചാകാൻ നോക്കിയവർ അല്ലെ നമ്മൾ? തളരരുത്. അതൊക്കെ പെണ്ണുങ്ങൾ തന്നെ ആണ്. അല്ലാതെ വണ്ടിയിൽ കയറി പോകില്ലല്ലോ.. ഫൈറ്റ്‌ ചെയ്യണം… അല്ലെങ്കിൽ അന്ന് എന്നെ റെയിൽവേ ട്രാക്കിൽ നിന്നും മുടിക്ക് പിടിച്ച ആവേശം കാണിച്ചാൽ മതിയെടാ…”

എനിക്ക് അവളുടെ വാക്കുകൾ അല്പം ആവേശം നിറച്ചതായി തോന്നി.. എന്നാൽ അല്പം നാണവും വന്നു..

അവൾ എന്റെ മുഖത്തേക്ക് നോക്കി.

“അർച്ചന പാവം ആണ്.. അവളെ സങ്കടത്തിൽ നിന്നും കരകയറ്റാൻ, അതിനു നീ ജീവനോടെ വേണം.. ഞാൻ മരിച്ചാലും…..”

ഞാൻ അവളുടെ വായ പൊത്തി..

“നീ തല്ക്കാലം അങ്ങനെ മരിക്കുന്നില്ല.. ഞാൻ സമ്മതിക്കില്ല.. ഈറ്റ്സ്‌ എ പ്രോമിസ്…”

അത് കേട്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.. മടിയിൽ നിന്നും എണീറ്റ് മാറി കുറച്ചു വെള്ളം എടുത്തു കുടിച്ചു..

“നിന്നെ അങ്ങനെ കൈ വിടില്ല.. എല്ലാം ശരിയാകട്ടെ.. ഞാൻ ഒരു മോഡൽ ആകുമ്പോൾ നിന്നെ എന്റെ മാനേജർ ആക്കാം…”

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു… പേടി ഒക്കെ പോയിരുന്നു ഞങ്ങളുടെ..

*****

രാവിലെ അച്ഛൻ ഉമ്മറത്ത് ഇരുന്നു എന്തോ ആലോചിക്കുകയായിരുന്നു..

ഏട്ടത്തി ചായ കൊണ്ടുവന്നു കൊടുത്തു.

“അവൾക്ക് എങ്ങനെ ഉണ്ട്?”

അച്ഛൻ ഏട്ടത്തിയോട് ചോദിച്ചു.

“കുഴപ്പമില്ല.. അച്ഛാ.. അവനെ ഒന്ന് കണ്ടുപിടിക്കുമോ? അച്ഛന് ഇത്ര ഹോൾഡ് ഉള്ളതല്ലേ? പ്ളീസ്?”

“അവൻ വരില്ല… എനിക്കിപ്പോൾ മനസിലായി മോളെ… ഞാൻ ആണ് തെറ്റുകാരൻ. മക്കളെ ഉണ്ടാക്കിയാൽ പോരാ.. നന്നായി വളർത്താനും പഠിക്കണം. എനിക്ക് അങ്ങനെ അറിയില്ലായിരുന്നു.. എന്റെ മക്കൾ ആരുടെയും മുൻപിൽ മോശം ആകരുത് എന്ന് കരുതി ആണ്….”

ഏട്ടത്തി ഒന്നും മിണ്ടിയില്ല..

“പിന്നെ.. അവൻ എവിടെ ഉണ്ടെന്നു എനിക്ക് അറിയാം. ഒരു പെണ്ണിന്റെ വീട്ടിൽ ആണ് അവൻ. നമ്മുടെ അർച്ചനയുടെ പ്രായം ഒക്കെയേ ഉള്ളു.. അവർ എസിപി മെറിനെ കാണാൻ ഓഫീസിൽ പോയിരുന്നു.. എന്തിനാണ് എന്നറിയില്ല. എന്നാൽ ഇൻസ്‌പെക്ടർ രാജൻ ഇന്നലെ രാത്രി അവർക്ക് കാവൽ ഉണ്ടായിരുന്നു.. എന്തോ കാര്യം ഉണ്ട്.. “

“പെണ്ണിന്റെ ഒപ്പമോ? എന്റെ ദൈവമേ…എന്നാലും അവനു എന്തിനാ കാവൽ? എന്തെങ്കിലും കുഴപ്പം?”

ഏടത്തിയുടെ കണ്ണ് മിഴിഞ്ഞു വന്നു..

“മ്മ്മ്.. ഇന്ന് ഞാൻ മെറിനെ ഒന്ന് കാണുന്നുണ്ട്.. നീ ഇത് ആരോടും പറയണ്ട.. അല്ലെങ്കിലേ അവൾ വിഷമിച്ചു ഇരിക്കുകയാണ്..”

20 Comments

  1. ഭേഷ് ഭേഷ് ?

  2. Very interesting story
    Nice writing ☺️☺️☺️

  3. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  4. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  5. MRIDUL K APPUKKUTTAN

    ?????

  6. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….??

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.