നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216

“നിന്നെ കണ്ടപ്പോൾ ആണല്ലോ ആ വിസിൽ ശബ്ദം വന്നത്? അതിൽ നിന്നും ആരോ കൈയും കാണിച്ചല്ലോ നിന്നെ?”

അയാൾ പോലീസ് ചോദ്യം ചോദിച്ചു..

“ഇനി ഞാൻ ആണ് ഇവരുടെ ലീഡർ എന്ന് പറയുമോ നിങ്ങൾ?”

എനിക്ക് അല്പം നീരസം തോന്നി..

“അങ്ങനെ പറഞ്ഞില്ല.. ഫൈൻ. ഗുഡ് നൈറ്റ്‌…ജീവനോടെ ഉണ്ടെങ്കിൽ കാണാം…”

അതും പറഞ്ഞു അയാൾ നിരാശയോടെ ജീപ്പിന്റെ അടുത്തേക്ക് പോയി..
ഞാൻ തിരിച്ചു വീട്ടിലേക്കും.. അയാളുടെ ഫോൺ വീണ്ടും അടിക്കുന്നുണ്ടായിരുന്നു.

മീനു വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു.

“ഞാൻ എങ്ങോട്ടെങ്കിലും പോയാലോ? അവരുടെ ടാർഗറ്റ് ഞാൻ ആണ്. എന്നെ ജീവനോടെ വേണമായിരിക്കും…”

ഞാൻ തെല്ലു നിരാശയോടെ പറഞ്ഞു അവളെ മറികടന്നു ചെന്ന് കുറച്ചു വെള്ളം എടുത്തു കുടിച്ചു.

“ഒറ്റ അടിക്ക് അങ്ങ് കൊന്നൂടെ ഇതിനൊക്കെ? ചുമ്മാ ഇങ്ങനെ ഇട്ടു കളിപ്പിക്കണോ അല്ലെ?”

ഞാൻ അവളെ നോക്കി. ഒന്നും മിണ്ടുന്നില്ല. ഞാൻ എണീറ്റ് അവളുടെ അടുത്ത് ചെന്നു..

“മീനൂസ്?”

അവൾ എന്നെ ഒന്ന് നോക്കി.. എന്നിട്ട് കയ്യിൽ ചുരുട്ടി വച്ചിരുന്ന ഒരു വെളുത്ത കടലാസ്സ് എന്നെ കാണിച്ചു.. ഞാൻ അത് വാങ്ങി തുറന്നു നോക്കി..

“Ilove you so much Meenu. be ready to go with me..”

ഇതാണ് ആ കടലാസ്സിൽ ഉണ്ടായിരുന്നത്.. ഞാൻ ഞെട്ടലോടെ അവളെ നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ബെഡിൽ ഇരുന്നു.. അവളുടെ ചെല്ലപ്പേര് വരെ അവർ മനസ്സിലാക്കിയിരിക്കുന്നു..

ഞാനും അവളുടെ അടുത്ത് ഇരുന്നു..

“അന്ന് ട്രാക്കിൽ ഒരുമിച്ചു തീരേണ്ട നമ്മൾ ഇതാ ഏതോ ആളുകൾ കാരണം സങ്കടപ്പെട്ടിരിക്കുന്നു…”

ഞാൻ മെല്ലെ പറഞ്ഞു..

“നിന്റെ മറ്റവൾക്ക് ആയിരിക്കും സങ്കടം.. ഡാ മോനെ.. ഇത് മീനാക്ഷി ആണ്. അല്ലാതെ അർച്ചന അല്ല…”

ഞാൻ അവളെ നോക്കി..

“നീ എന്തിനാ അവളെ പറയുന്നത്?”

“എന്താ പൊള്ളിയോ? അവന്റെ ഒരു അർച്ചന….!”

അവൾ എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കുകയാണ്.. എന്നാൽ അവളുടെ മൈൻഡ് ഗെയിം എനിക്ക്‌ മനസിലായി. എന്റെ ശ്രദ്ധ തിരിക്കാൻ ഉള്ള ശ്രമം ആണ്. ഞാൻ പേടിച്ചു ഇരിക്കുകയാണ് എന്ന് അവൾ കരുതിയിരിക്കാം.. പക്ഷെ സത്യം ആണ്…”

“എന്താടാ നോക്കുന്നെ? അവന്റെ ഒരു മറ്റേടത്തെ അർച്ചന.. നിനക്ക് വേറെ പെണ്ണിനെ ഒന്നും കിട്ടിയില്ലേ?”

എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം അല്ല.. ചിരി ആണ് വന്നത്.. ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് നിലത്തു പോയി ഭിത്തിയിൽ ചാരി ഇരുന്നു.

അവൾ എന്നെ പകച്ചു നോക്കി.. ദേഷ്യപ്പെടേണ്ട ഞാൻ ചിരിച്ചത് കൊണ്ടായിരിക്കും..

“എന്ത് കോപ്പിന് ആണ് ഇളിക്കുന്നത്?”

അവൾക് അല്പം നാണക്കേട് ആയി എന്ന് എനിക്ക് തോന്നി..

എന്നാൽ ഞാൻ എന്തോ പറയാൻ വന്നപ്പോഴേക്കും അവളുടെ ഫോൺ അടിച്ചു. അവൾ ഫോൺ എടുത്തു നോക്കി.

“മെറിൻ സർ ആണല്ലോ?”

അതും പറഞ്ഞു അവൾ ഫോൺ എടുത്തു സംസാരിച്ചു. അവൾ കാര്യങ്ങൾ പറഞ്ഞു.

വിസിൽ ശബ്ദം കേട്ടതും എല്ലാം.. എന്നാൽ അവൾക്ക് കിട്ടിയ കുറിപ്പിന്റെ കാര്യം പറഞ്ഞില്ല..

“മെറിൻ ഇവിടെ ഉണ്ട് എന്ന്. രാജനെ നോക്കി വന്നതാണ് ..താങ്ക്സ് പറഞ്ഞിട്ടുണ്ട്.. നാളെ രാവിലെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞു. “

ഫോൺ വച്ചശേഷം അവൾ പറഞ്ഞു.

20 Comments

  1. ഭേഷ് ഭേഷ് ?

  2. Very interesting story
    Nice writing ☺️☺️☺️

  3. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  4. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  5. MRIDUL K APPUKKUTTAN

    ?????

  6. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….??

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.