നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216

ഞാൻ ശരിക്കും വിറച്ചു.. എന്നാലും എന്തെങ്കിലും ചെയ്യണം എന്ന് എനിക്ക് തോന്നി..

എനിക്ക് കയ്യിൽ കിട്ടിയത് ഒരു മരത്തടി ആണ്. ഞാൻ അതുമായി കുതിച്ചു.

അവൾ കൈ പൊക്കി.. എനിക്ക് തോന്നി സമയം വളരെ വൈകി എന്ന്..

ഞാൻ മരത്തടി ആഞ്ഞുഅതിനു നേരെ എറിഞ്ഞു. എന്നാൽ അതി വിധക്തം ആയി അവൾ വെട്ടിത്തിരിഞ്ഞു കാലു പൊക്കി മരത്തടി തട്ടി തെറിപ്പിച്ചു.. ഞാൻ ഞെട്ടി..

അവൾ പൂച്ച ചീറും പോലെ ചീറിക്കൊണ്ട് എന്റെ നേരെ നടന്നു വന്നു..

എന്നാൽ വല്ലാത്ത ശക്തിയിൽ ഒരു വിസിൽ അവിടെ മുഴങ്ങി..
അവൾ പിടിച്ചു കെട്ടിയതു പോലെ നിന്നു.. എന്നിട്ടു ട്രാക്കിൽ നിന്നും ഇറങ്ങി ഓടി.

രാജനെ മുറുക്കി പിടിച്ചവർ അയാളെ വിട്ടു ട്രാക്കിനു വെളിയിലേക്ക് ചാടി..
വെട്ടിത്തിരിഞ്ഞും ചാടി മറിഞ്ഞും തലകുത്തിയും ഓടി പോകുന്നതിനിടയിൽ ഒരുത്തി രാജന്റെ പിസ്റ്റൾ ട്രാക്കിലേക്ക് ഇട്ടു തന്നു..

അവരൊക്ക റോഡിൽ എത്തിയ അതെ നിമിഷം ഒരു കറുത്ത റോൾസ് റോയ്‌സ് പാഞ്ഞു വന്നു..

അവർ ഡോർ തുറന്നു അതിൽ കയറി.. അത് പാഞ്ഞു പോയി.. ഇത് നോക്കി നിന്ന എന്നെ അതിൽ നിന്നും ഒരു കൈ വന്നു വീശി കാണിച്ചു..

എനിക്ക് ബോധം മറയുന്നതു പോലെ തോന്നി..
അന്ന് കണ്ട അതെ റോൾസ് റോയ്‌സ് ഫാന്റം. കറുപ്പ്.. എനിക്ക് ആകെ വിയർത്തു.

ആരോ എന്റെ തോളിൽ കൈ വച്ചു..

“ആആ… “

ഞാൻ അറിയാതെ അലറി ഞെട്ടി മാറി..

“എന്താടാ…..? ഞാൻ ആണ് ഇത്…”

മീനാക്ഷി ആണ്… വിളിക്കാൻ വന്ന തെറി അവൾ വിഴുങ്ങി. രാജൻ അവിടെ നിന്ന് കിതക്കുന്നുണ്ടായിരുന്നു..

“ഇയാൾ എന്ത് പോലീസ് ആണ്..? തോക്കും പൊക്കി പോകുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പൊ അതിനെ പിടിച്ചു കൊണ്ടുവരും എന്ന്.. ഇതിപ്പോൾ അവർ ഇയാളെ കൊല്ലാതെ വിട്ടത് ഭാഗ്യം…”

മീനു പിന്നെയും പറഞ്ഞു..

“ഡീ… “

ഞാൻ അവളെ നോക്കി വിളിച്ചു.

“ഒഹ്‌ ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല. എന്തായാലും ചാകും.. വലിയ ബോഡി ഒക്കെ ഉള്ളവർ കിടന്നു വലിക്കുന്നത് കണ്ടില്ലേ?”

അവൾ കിതക്കുന്ന രാജനെ പുച്ഛത്തോടെ നോക്കി തിരിച്ചു നടന്നു. രാജന് അതൊരു അടി കിട്ടിയത് പോലെ ആയി.

ഒരു പക്ഷെ അയാളുടെ ജീവിതത്തിൽ ആദ്യത്തെ സംഭവം ആയിരിക്കും ഇങ്ങനെ..

അയാൾ അവൾ നടന്നു പോകുന്നത് നോക്കി നിന്നു..

“ഇൻസ്‌പെക്ടർ സോറി.. അതിനു നാക്കിനു ഒരു ലൈസൻസും ഇല്ല…”

ഞാൻ രാജനോട് പറഞ്ഞു..

“നീ എങ്ങനെ ഇവിടെ എത്തി?”

“മെറിൻ മാം വിളിച്ചു.. നിങ്ങളുടെ ഫോൺ അവിടെ ഉണ്ടായിരുന്നു.. “

“ഓ.. മെറിൻ എങ്ങനെ അറിഞ്ഞു?”

“അറിയില്ല… വാ… വീട്ടിലേക്ക് പോകാം..”

“ഏയ് ഞാൻ ഇല്ല ആ പെണ്ണിന്റെ മുൻപിലേക്ക്.. അകെ നാണക്കേട് ആയി.. അവരൊക്കെ വല്ലാത്ത ശക്തി ഉള്ളവർ ആടോ… എന്നാലും ഈ വാൽ ഉള്ള മനുഷ്യരോ?…. ഇതൊന്നും മനുഷ്യർ അല്ലെ? അകെ… ഛെ…!”

രാജന്റെ ഫ്രാസ്ട്രഷൻ എനിക്ക് മനസിലായി.. എനിക്കും ഉത്തരം ഇല്ലായിരുന്നു..

ഞാൻ വീട്ടിൽ ചെന്ന് ഫോൺ എടുത്തു രാജന് കൊടുത്തു. അതിൽ നിറയെ മെറിന്റെ മിസ്ഡ് കാൾസ് ഉണ്ടായിരുന്നു..

അയാൾ വല്ലാതെ വിഷമത്തിൽ ആണെന്ന് തോന്നി..

“ഇനി അവർ വരില്ല ഇൻസ്‌പെക്ടർ.. പൊയ്ക്കോളൂ…”

ഞാൻ പറഞ്ഞപ്പോൾ അയാൾ എന്നെ നോക്കി..

20 Comments

  1. ഭേഷ് ഭേഷ് ?

  2. Very interesting story
    Nice writing ☺️☺️☺️

  3. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  4. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  5. MRIDUL K APPUKKUTTAN

    ?????

  6. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….??

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.